For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയിക്കുമ്പോൾ ഞാൻ കൈയ്യിൽ നിന്നും ഇടുന്നത് എഡിറ്റിങിൽ അവർ വെട്ടിക്കളയും'; നടി അന്നാ രാജൻ

  |

  പേര് അന്നാ രാജൻ എന്നാണെങ്കിലും മലയാളികൾക്കിടയിൽ അങ്കമാലി ഡയറീസിലെ ലിച്ചിയെന്ന പേരിലാണ് അറിയപ്പെടുന്നത്. അഞ്ച് വർഷത്തോളം നഴ്സിങ് പഠിച്ച ശേഷം സിനിമയാണ് ജീവിതം എന്ന് മനസിലാക്കിയാണ് നടി അന്നാ രാജൻ ഏറ്റവും താൽപര്യത്തോടെ പഠിച്ച നഴ്സിങ് ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയത്. സിനിമയുടെ ഒന്നും അറിയാതെയാണ് അങ്കമാലി ഡയറീസിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് അന്ന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആളുകൾ കാണുമ്പോൾ ലിച്ചി എന്ന് വിളിച്ചാണ് പരിചയപ്പെടാൻ വരുന്നതെന്നും കഥാപാത്രത്തിന്റെ പേരിൽ‌ അറിയപ്പെടുന്നതിൽ അഭിമാനം മാത്രമെ തോന്നിയിട്ടുള്ളൂവെന്നും അന്ന രാജൻ പറയുന്നു.

  'മലയാള സിനിമയുടെ ക്വീൻ മേരി, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം; പ്രിയ സഹോദരിയെ കുറിച്ച് മനോജ്.കെ.ജയൻ

  ഏറ്റവും അവസാനം അന്നയുടേതായി പുറത്തിറങ്ങിയ സിനിമ രണ്ടായിരുന്നു. അന്നയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ തിരിമാലിയാണ്. ലോക്ക് ഡൗൺ കാലത്ത് നേപ്പാളിൽ ചിത്രീകരിച്ച സിനിമയായിരുന്നു തിരിമാലി. ചിത്രത്തിൽ നടൻ ബിബിൻ ജോർജിന്റെ ഭാര്യ വേഷമാണ് അന്നാ രാജന്. ഈ വരുന്ന ജനുവരി 27ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശിക്കാരി ശംഭുവിന് ശേഷം എസ്.കെ ലോറൻസ് ആണ് തിരിമാലി നിർമിച്ചിരിക്കുന്നത്.

  'ദിലീപിനോട് ഞങ്ങൾക്കെല്ലാവർക്കും കമ്മിറ്റ്മെന്റുണ്ട്, അവൻ പറഞ്ഞാൽ മൂസ 2വിനുള്ള ഒരുക്കം തുടങ്ങും'; ജോണി ആന്റണി

  ഹിമാലയൻ താഴ്വരയിലെ ലുക്ളയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിർണായകരംഗങ്ങൾ ചിത്രീകരിച്ചത്. ലോക്ക് ഡൗൺ സമയത്ത് ചിത്രത്തിലെ അഭിനേതാക്കൾ തിരികെ നാട്ടിലേക്ക് വരാനാകാതെ നേപ്പാളിൽ കുടുങ്ങിയിരുന്നു. തിരിമാലിയിൽ ഭാ​ഗമായതിനെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടി അന്ന രാജൻ. 'ചിത്രത്തിൽ ബിബിൻ ചേട്ടന്റെ ​ഗർഭിണിയായ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്തിരിക്കുന്നത്. വളരെ കുറച്ച് സീനുകൾ മാത്രമേയുള്ളൂ. ഇന്നസെന്റ് ചേട്ടനൊപ്പമാണ് കൂടുതലും അഭിനയിച്ചത്. ഷൂട്ടിങ് സെറ്റിലെത്തിയാൽ എല്ലാവർക്കും നേപ്പാൾ യാത്രയുടെ വിശേഷങ്ങൾ മാത്രമാണ് പറയാനുള്ളത്. ഞാൻ ആണെങ്കിൽ പോയിട്ടില്ലാത്തതിനാൽ‌ അവർ പറയുന്നതും കേട്ട് ഇരിക്കും.'

  'സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്ലക്സ് ബോർഡ് പരസ്യത്തിന്റെ ഭാ​ഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്കൂളിൽ വെച്ച് എന്റെ കലാപരമായ കഴിവുകൾ തെളിയിക്കാൻ എന്നെ സ്കൂൾ അധികൃതരും അനുവദിച്ചിരുന്നില്ല. സ്കൂളിലായിരുന്നപ്പോൾ അമലപ്പോളിനൊപ്പം നാടകത്തിൽ അഭിനയിച്ച് എന്റെ ഭാ​ഗം ഞാൻ കുളമാക്കിയിരുന്നു. ഒരിക്കൽ കോളജിൽ വെച്ച് ഒറു നാടകത്തിൽ അഭിനയിച്ചപ്പോൾ‌ മുഖത്ത് ഭാവങ്ങൾ വരാത്തത് കണ്ട് കൂട്ടുകാർ എന്നോട് ചോദിച്ചിരുന്നു ഒരു ബബിൾ​ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്... ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവർ അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി അഭിനയം എനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികൾ കോർഡിനേറ്റ് ചെയ്യാൻ മാത്രം നിന്നാൽ മതിയെന്ന്.'

  Recommended Video

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  'എന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതൽ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും. നഴ്സിങ് പരീക്ഷ സമയത്ത് പോലും ഭയക്കാതിരുന്ന ഞാൻ അങ്കമാലി ഡയറീസിന്റെ ഷൂട്ടിങ് സെറ്റിൽ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത്. അന്ന് എന്ത് ചെയ്യണം എങ്ങനെ അഭിനയിക്കണം എന്നതിനൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല. ആദ്യത്തെ സീനുകൾ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നെല്ലാം മനസിലായത്' അന്നാ രാജൻ പറയുന്നു.

  Read more about: anna rajan
  English summary
  actress anna rajan open up about her acting debut experience, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X