മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്തയായിരുന്നു, എല്ലാവരും പലതും അച്ചീവ് ചെയ്യുന്നു; നടി ആനിയുടെ മകൻ റുഷിൻ!
ഷാജി കൈലാസ്-ആനി താരകുടുംബം മലയാളികൾക്ക് സുപരിചിതമാണ്. മൂന്ന് ആൺമക്കളാണ് ഇരുവർക്കും ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെയാണ് പേരുകൾ. ഏറ്റവും ഇളയ മകനായ റുഷിൻ സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. ഇപ്പോഴിതാ ഒരു യുട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുകയാണ് താരപുത്രൻ. പുതുവർഷത്തിൽ എന്തെങ്കിലും പുതുതായി തുടങ്ങണമെന്ന ചിന്തയുണ്ടായിരുന്നുവെന്നും ഏറെ ആലോചിച്ചാണ് വ്ലോഗിങ് ചെയ്യാമെന്ന് തീരുമാനിച്ചതെന്നും റുഷിൻ പറയുന്നു. ഞാൻ ആരാണെന്നുള്ളത് ആദ്യം പറയാം.
ഞാൻ റുഷിൻ ബാക്കിയെല്ലാ വിവരങ്ങളും നിങ്ങൾ വഴിയെ അറിയും. പുതിയ വർഷമായതുകൊണ്ട് തന്നെ ഞാൻ മോട്ടിവേറ്റഡാണ്. എന്തെങ്കിലുമൊക്കെ പുതുതായി തുടങ്ങണമെന്ന് ആലോചിച്ച് കുറേയായി ഇരിക്കുന്നു.

എന്ത് തുടങ്ങണമെന്നത് ഇപ്പോഴാണ് കിട്ടിയത്. അങ്ങനെയാണ് യുട്യൂബ് തുടങ്ങാമെന്ന ചിന്ത വരുന്നത്. എല്ലാവരും തുടങ്ങുന്നു പിന്നെ ഞാൻ തുടങ്ങിയാൽ എന്താണ് കുഴപ്പം?. എന്ത് കോണ്ടന്റ് ഇടും എന്ന ആലോചനയിലായിരുന്നു. അപ്പോഴാണ് വീട്ടിൽ തന്നെ കോണ്ടന്റ് ഉണ്ടെന്ന് മനസിലായത്. പിന്നെ നമ്മൾ എന്തിന് പുറത്ത് പോകണം. ഞാൻ ഡിഗ്രി പൂർത്തിയാക്കി. അടുത്തത് എന്ത് ചെയ്യണം എന്ന് അറിയാതെ ഇങ്ങനെ ഇരിക്കുന്ന ഒരാളാണ് ഞാൻ.
അങ്ങനെയാണ് പുതുവർഷത്തിൽ മോട്ടിവേറ്റായി യുട്യൂബ് തുടങ്ങാമെന്ന് കരുതിയത്. യുട്യൂബിൽ നിന്നും എന്തെങ്കിലുമൊക്കെ കിട്ടിയാലോ. ബിസിനസ് അഡ്മിനിസ്ട്രേഷനിലായിരുന്നു ഡിഗ്രി. ബാംഗ്ലൂരിൽ ആയിരുന്നു. ഇപ്പോൾ എറണാകുളത്താണ് ഉള്ളത്. എന്റെ വീട് തിരുവനന്തപുരത്താണ്. അച്ഛന്റേയും അമ്മയുടേയും വർക്ക് എറണാകുളത്തായതുകൊണ്ട് ഞാനും ഇവിടെ നിൽക്കുന്നു.
വേറൊരു പണിയും ഇല്ലാത്തതുകൊണ്ട് വ്ലോഗിങ് തുടങ്ങിയെന്ന് കരുതരുത്. വെറുതെ ഇരുന്നപ്പോൾ വ്ലോഗിങ് തുടങ്ങി എന്നേയുള്ളു. വ്ലോഗിങ് ചെയ്യണമെന്ന് കുറേയായി വിചാരിക്കുന്നു. പക്ഷെ അവർ എന്ത് വിചാരിക്കും ഇവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള ചിന്ത കൊണ്ട് മാറ്റി വെച്ചതായിരുന്നു. ആരും ഇതൊന്നും കെയർ ചെയ്യുന്നില്ലെന്ന് പിന്നീട് മനസിലാക്കി. നമ്മൾ എന്ത് ചെയ്യുന്നുവോ അതാണ് സംഭവം.
അങ്ങനൊരു മോട്ടിവേഷൻ പെട്ടന്ന് കിട്ടിയപ്പോൾ തുടങ്ങിയതാണ് വ്ലോഗിങ്. ഇതൊരു പിയർ പ്രഷറിന്റെ മുകളിലാണോ തുടങ്ങിയതെന്ന് ചോദിച്ചാലും എനിക്ക് അറിയില്ല. ഇൻസ്റ്റഗ്രാം സ്ക്രോൾ ചെയ്യുമ്പോൾ എല്ലാവരും എന്തെങ്കിലുമൊക്കെ അച്ചീവ് ചെയ്തുവെന്ന് കാണുമ്പോൾ എന്തുകൊണ്ട് ഞാൻ ഒന്നും ചെയ്യുന്നില്ലെന്ന തോന്നലുണ്ടായി മോട്ടിവേറ്റ് ആയതുമാകാം. എനിക്ക് അറിയില്ല.

എന്ത് സംഭവിക്കുമെന്ന് നോക്കാം. എല്ലാവരുടേയും പിന്തുണ വേണം റുഷിൻ പറഞ്ഞു. ശേഷം അമ്മ ആനിയുടെ അടുത്തേക്ക് അഭിപ്രായം ആരായാനാണ് റുഷിൻ പോയത്. എന്നാൽ പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമായിരുന്നില്ല അമ്മയിൽ നിന്നും റുഷിന് ലഭിച്ചത്. വ്ലോഗിങ്ങോ..?നിനക്ക് പഠിക്കാൻ ഒന്നുമില്ലേ?. പഠിച്ച് തീർന്നോ?. അതുകൊണ്ടാണോ വ്ലോഗ് ചെയ്യാൻ തുടങ്ങിയത്.
ചെയ്തോളൂ പക്ഷെ പഠിത്തം കഴിഞ്ഞിട്ടുള്ള പരിപാടിയെ ഞാൻ സമ്മതിക്കൂ. ഡിഗ്രി കഴിഞ്ഞുവെന്ന് കരുതി അതുകൊണ്ട് നിർത്താൻ ആണോ തന്റെ ഉദ്ദേശം. ചുമ്മാതിരിക്കുന്നതുകൊണ്ട് വ്ലോഗ് ചെയ്യുന്നുവെന്ന് പറയരുത്. നീ ചുമ്മാതിരിക്കണ്ട തുടർന്ന് പഠിച്ചോളൂ. അതാണ് എനിക്ക് ഇഷ്ടം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ അസറ്റ്. അതിന്റെ കൂട്ടത്തിൽ സമയം ഉണ്ടെങ്കിൽ വ്ലോഗ് ചെയ്തോളൂ...
സന്തോഷമേയുള്ളു എന്നാണ് ആനി പറഞ്ഞത്. വ്ലോഗിങ് ചെയ്യുന്നതിനോട് നല്ല അഭിപ്രായമാണ്. വെറുതെ ഇരിക്കുകയല്ലേ എന്നായിരുന്നു കൂട്ടുകാരുടെ പ്രതികരണം. രണ്ട് കൽപ്പിച്ച് മുന്നോട്ട് തന്നെ എന്ന തീരുമാനത്തിലാണ് റുഷിൻ.
ഇതിനോടകം നാനൂറിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെ ലഭിച്ച് കഴിഞ്ഞു. പ്രേക്ഷകരെല്ലാം റുഷിനോട് വ്ലോഗിങ് തുടരാനാണ് ആവശ്യപ്പെടുന്നത്. അമ്മ ആനിയുമൊത്തുള്ള കോണ്ടന്റുകൾ കൂടുതൽ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഏറെയും കമന്റുകൾ.


Click it and Unblock the Notifications











