ഭര്‍ത്താവും മക്കളും തന്നെയാണ് എന്റെ ബലം; മക്കളെ പോലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണെന്ന് നടി ആനി

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാജി കൈലാസും ആനിയും. മലയാളത്തിലെ മുന്‍നിര നായികയായിരുന്ന ആനിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഷാജി. മൂന്ന് ആണ്‍മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും. അടുത്തിടെ താരകുടുംബത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഷാജിയ്ക്കും ആനിയ്ക്കുമൊപ്പം മക്കളും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

അഭിനയത്തില്‍ നിന്നും ഇടവേള എടുത്തെങ്കിലും പാചകത്തിലാണ് ആനി ശ്രദ്ധ കേന്ദ്രീകരിച്ചത്. പാചകം മുന്‍നിര്‍ത്തി ടെലിവിഷന്‍ പരിപാടിയും ആനി അവതരിപ്പിക്കുന്നുണ്ട്. കൂടാതെ റിങ്‌സ് ബൈ ആനി റസ്റ്റോറന്റ് എന്ന പേരില്‍ തിരുവനന്തപുരത്ത് റസ്റ്റോറന്റും ആരംഭിച്ചിരുന്നു. ഏറ്റവും പുതിയതായി കൊച്ചിയിലും റിങ്ങ്‌സ് ബൈ ആനി തുടങ്ങിയിരിക്കുകയാണ് താരകുടുംബം. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് താരങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവും മക്കളുമാണ് ഏറ്റവും വലിയ ബലമെന്ന് ആനി

'മൂത്ത മോന്‍ കൂടി വന്നാലേ ഫാമിലി ഫുള്‍ ആവുകയുള്ളൂ. അവനാണ് തിരുവനന്തപുരത്തെ ഹോട്ടലിലെ കാര്യങ്ങള്‍ നോക്കുന്നത്. 2 ദിവസം കഴിഞ്ഞാല്‍ അവനും ഇങ്ങോട്ട് വരും. എനിക്ക് എല്ലാവരുടേയും സപ്പോര്‍ട്ട് വേണം. എനിക്കേറെ പ്രിയപ്പെട്ട കാര്യമാണ് പാചകം. എന്റെ ഏറ്റവും വലിയ ബലം എന്ന് പറയുന്നത് ഏട്ടനും മക്കളും തന്നെയാണ്. അവരെനിക്ക് ഫുള്‍ സപ്പോര്‍ട്ടാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തില്‍ നിന്നും കിട്ടുന്ന പിന്തുണ വളരെ വലുതാണ്. അമ്മ അത് ചെയ്തോളൂ, ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കാമെന്ന് മക്കള്‍ പറയുമ്പോള്‍ ഒരമ്മയ്ക്ക് കിട്ടുന്നൊരു കോണ്‍ഫിഡന്‍സുണ്ട്. അതാണ് എന്നെ പുതിയ സംരംഭത്തിലേക്ക് നയിച്ചതെന്നുമാണ് ആനി പറഞ്ഞത്.

താരകുടുംബത്തിൻ്റെ വൈറൽ ഫോട്ടോയ്ക്ക് പിന്നിൽ

കഴിഞ്ഞ ദിവസവും ഷാജി കൈലാസിന്റെയും ആനിയുടെയും കുടുംബഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതേ പറ്റിയും താരങ്ങള്‍ സംസാരിച്ചിരുന്നു. 'കുറേ നാളായി ഞങ്ങളൊന്നിച്ച് ഗ്രൂപ്പ് ഫോട്ടോയെടുത്തിട്ട്. കുട്ടികളാണ് അത് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. അതിന് വന്ന പ്രതികരണം കണ്ടപ്പോള്‍ ഞങ്ങളോട് എല്ലാവര്‍ക്കും എത്രത്തോളം സ്നേഹമുണ്ടെന്ന് മനസിലായി. ആ സ്നേഹം എന്നും നിലനില്‍ക്കണേയെന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന' എന്നുമാണ് ഷാജി കൈലാസ് പറയുന്നത്.

മൂത്ത മകന്‍ തന്റെ കൂടെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്നുണ്ട്

മൂത്ത മകന്‍ തന്റെ കൂടെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്നുണ്ട്. വേറെ രണ്ടുപേര്‍ക്കൊപ്പവും അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നു. മകന്റെ ഒരു ആഗ്രഹമാണ് അതെന്നാണ് ഷാജി പറയുന്നത്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഇങ്ങനൊരു പാഷന്‍ കൊണ്ടാണ് ഞാനും വന്നത്. മക്കളുടെ ആഗ്രഹങ്ങള്‍ക്ക് ഞാനും സപ്പോര്‍ട്ട് കൊടുക്കുന്നു. കുഞ്ഞുങ്ങളുടെ ആഗ്രഹം ഞങ്ങള്‍ തടയില്ല. അമ്മയും അച്ഛനും എന്നെ സപ്പോര്‍ട്ട് ചെയ്തില്ലേ, അതുപോലെയാണ് തങ്ങളെന്നും ഷാജി കൈലാസ് പറയുന്നു.

 ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ്

അതേ സമയം തനിക്ക് മക്കളെ പോലെ തന്നെ ഏറെ ഇഷ്ടമുള്ള കാര്യം പാചകമാണെന്നാണ് ആനി പറയുന്നത്. എല്ലാ മക്കളേയും നമുക്കൊരു പോലെ ഇഷ്ടമല്ലേ, ഞാനുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്കിഷ്ടമാണ്. ഞായറാഴ്ച സ്പെഷ്യല്‍ വിഭവമുണ്ടാക്കി നല്‍കാനാണ് പ്ലാനിട്ടിട്ടുള്ളത്. അതാണ് സിഗ്‌നേച്ചര്‍ ഡിഷ് എന്നാണ് ആനിയും ഷാജി കൈലാസും വ്യക്തമാക്കുന്നത്. പുതിയ സംരംഭത്തിലൂടെ ഒരാള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണെന്നും താരങ്ങള്‍ സൂചിപ്പിച്ചു.

More from Filmibeat

Read more about: annie ആനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X