പാക്ക് പോലെയായിയെന്ന് പറഞ്ഞത് തെറ്റ്; ആനിയെ തിരുത്തി മകൻ, അത് നാട്ട് നടപ്പിന്റെ ഭാഗമായ ചോദ്യമെന്ന് വിശദീകരണം!
നടി ആനി സ്വന്തം ഷോയായ ആനീസ് കിച്ചണിൽ അതിഥികൾ വരുമ്പോൾ പറയുന്ന പല പരാമർശങ്ങളും വൈറലായി മാറുകയും വിമർശനം ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. അടുത്തിടെ പ്രിയങ്ക നായർ അതിഥിയായി വന്നപ്പോൾ പാക്ക് പോലെയാല്ലോയെന്ന് ആനി ബോഡി ഷെയിമിങ് ചെയ്യുന്നത് പോലെ സംസാരിച്ചത് വലിയ വിമർശനത്തിന് കാരണമായിരുന്നു. നടിയുടെ ഇളയ മകൻ റുഷിൻ ആനിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ നടി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
എന്റെ ആദ്യത്തെ വ്ലോഗിന് അൽപ്പം റീച്ച് കിട്ടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ആ വീഡിയോ വൺ മില്യൺ അടിച്ചു. അപ്പോഴാണ് വീണ്ടും എന്തെങ്കിലുമൊക്കെ കോണ്ടന്റ് വ്ലോഗായി ഇടാമെന്ന് കരുതിയത്. എന്ത് കോണ്ടന്റിടുമെന്ന് ആലോചിക്കുന്നതിന് ഇടയിലാണ് ഇൻസ്റ്റഗ്രാമിൽ വന്ന ചില കമന്റുകൾ ശ്രദ്ധയിൽപ്പെട്ടത്. തൊട്ടാൽ പൊള്ളുന്ന സബ്ജക്ട് തന്നെയാണ്.

അമ്മയുടെ ചില സ്റ്റേറ്റ്മെന്റ്സുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചില വീഡിയോകളുണ്ട്. അമ്മ അത് കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. ചിലത് ഞാൻ കാണിച്ച് കൊടുത്തിട്ടുണ്ട്. അമ്മയ്ക്ക് ആ വീഡിയോകൾ കാണിച്ച് കൊടുത്ത് ചില കാര്യങ്ങൾ ചോദിക്കാം. ഇച്ചിരി പ്രശ്നമാകുമെന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് റുഷിൻ വീഡിയോ ആരംഭിച്ചത്. ഞാൻ ബോഡി ഷെയ്മിങ് നടത്തിയെന്ന് അവർ (വിമർശിക്കുന്നവർ) പറയുമ്പോൾ എനിക്ക് ഒന്നും തോന്നുന്നില്ല.
ഒരു അഭിനേത്രി എന്ന നിലയിൽ പ്രിയങ്കയിൽ വന്ന മാറ്റത്തിൽ ഞാൻ പ്രൗഡാണ്. ഇതിന് മുമ്പ് വേറൊരു കുട്ടിയോട് ഞാൻ ചോദിച്ചിരുന്നു മേക്കപ്പ് ഇടാറില്ലേയെന്ന്. സിനിമയിൽ വന്ന കാലത്ത് ഞാൻ ചിന്തിച്ചിരുന്നത് ഫെയിമിനേയും സെലിബ്രിറ്റി സ്റ്റാറ്റസിനേയും ഒത്തിരി ഒരുങ്ങി നടക്കാം പറ്റും എന്നതിനെ എല്ലാം കുറിച്ചായിരുന്നു.
ഏതൊരു പെൺകുട്ടിയേയും പോലെയെ ഞാൻ ചിന്തിച്ചുള്ളു. അല്ലാതെ ആഴങ്ങളിലേക്ക് പോയിരുന്നില്ല. മേക്കപ്പ് ഇല്ലാതെ അഭിനയിക്കുക എന്നതും ട്രൂ ഡെഡിക്കേഷൻ തന്നെയാണ്. ആദ്യ സിനിമയിൽ ആൺ വേഷം ചെയ്തപ്പോൾ ഞാൻ മുടി മുറിച്ചിരുന്നു. അന്ന് ആരും എന്നോട് ചോദിച്ചിരുന്നില്ല എന്ത് കോലമാണ് ഇതെന്ന്. എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്.
അതുപോലെ തന്നെയാണ് ആ കുട്ടിയോടും മേക്കപ്പില്ലാതെ അഭിനയിച്ചതിനെ കുറിച്ച് ഞാൻ ചോദിച്ചത്. ഡെഡിക്കേഷനെ കുറിച്ചാണ് പ്രിയങ്കയോട് ഞാൻ ചോദിച്ചത്. ആ കുട്ടിയുടെ ഡെഡിക്കേഷൻ കണ്ടുള്ള അതിശയമായിരുന്നു എന്റെ മുഖത്ത്. ആരെയും ഇൻസൾട്ട് ചെയ്യണമെന്ന ഉദ്ദേശം എനിക്കില്ല. ആരെങ്കിലും എന്റെ മുന്നിൽ വെച്ച് മാറ്റാരെയെങ്കിലും ബോഡി ഷെയിം ചെയ്താൽ പോലും എതിർക്കുന്നയാളാണ് ഞാൻ ആനി പറഞ്ഞു.

പാക്ക് പോലെയായിപ്പോയി എന്ന സ്റ്റേറ്റ്മെന്റിൽ തെറ്റുണ്ട്. അവരുടെ ഇഷ്ടമല്ലേ എങ്ങനെ വരണം എങ്ങനെ ലുക്ക് ആയിരിക്കണം എന്നത്. പിന്നെ പ്രിയങ്ക ചേച്ചിയുടെ ഡെഡിക്കേഷനെ കുറിച്ചും അമ്മ അവിടെ സംസാരിച്ചിരുന്നു റുഷിൻ അമ്മ ആനിയെ തിരുത്തികൊണ്ട് പറഞ്ഞു. ഞാൻ വളർന്ന് വന്ന രീതിയേയും കേട്ട് പഠിച്ചതിന്റേയും പ്രശ്നമായിരിക്കാം. ഇപ്പോഴത്തെ കുട്ടികൾ ചില കാര്യങ്ങളിൽ എന്നെ തിരുത്തുന്നുണ്ട്. മാറാൻ ഞാനും പരമാവധി ശ്രമിക്കുന്നുണ്ട്.
'എന്നാ പറ്റി ക്ഷീണിച്ച് പോയോയെന്ന്' ചോദിക്കുന്നത് നാട്ടുനടപ്പാണ്. എന്നോട് ബോഡി ഷെയിമിങ് കമന്റ് ആര് പറഞ്ഞാലും എനിക്ക് ഫീൽ ചെയ്യില്ല. ഞാൻ പ്രൗഡായി ഫീൽ ചെയ്യും എന്നും ആനി പറയുന്നു. ട്രോളുകൾ സന്തോഷത്തോടെ സ്വീകരിക്കാൻ അമ്മയോട് പറയൂ. എങ്കിലെ നമ്മളൊക്കെ ഇവിടെയുണ്ടെന്ന് എല്ലാവരും അറിയൂ. അമ്മയ്ക്ക് ട്രോൾ കിട്ടണം.
എനിക്ക് എന്ത് മാത്രം ട്രോൾ കിട്ടുന്നു. അതിൽ സന്തോഷമേയുള്ളു. ഇവനൊക്കെ പടം എടുക്കാൻ അറിയാമോയെന്ന് വരെ ചോദിച്ചവരുണ്ട്. ഇയാളൊക്കെ ഔട്ട്ഡേറ്റഡല്ലേയെന്ന് ചോദിക്കുന്നവരുണ്ട്. അതേ ഔട്ട് ഡേറ്റഡാണ്... ഞാൻ പഴയ ആളല്ലേ. കോംപറ്റീഷൻ വന്നാലെ എനിക്ക് ഒരു സുഖമുള്ളു. വാശി വരൂ എന്നായിരുന്നു ഭാര്യയുടേയും മകന്റേയും സംഭാഷണം കേട്ട് വന്ന ഷാജി കൈലാസിന്റെ കമന്റ്.


Click it and Unblock the Notifications











