'അപ്പവും സ്റ്റൂവും കഴിക്കാനുള്ള താൽപര്യം കൊണ്ട് നസ്രാണി പെൺകുട്ടിയെ പ്രേമിച്ച് കെട്ടിയ ഷാജി കൈലാസ്'; ആനി
ഒരു കാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു നടി ആനി. വര്‍ഷങ്ങളായി സിനിമയോട് വിടപറഞ്ഞ് സ്വകാര്യ ജീവിതം ആസ്വദിക്കുകയായിരുന്ന ആനി മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നായികയായിരുന്നു. ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച ആനി 1993ൽ ബാലചന്ദ്ര മേനോന്‍റെ അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രവും ആനിയുടെ അഭിനയമികവ് പ്രകടമായ ചിത്രമാണ്. അഭിനയത്തിൽ നിന്നും പിന്മാറിയ ശേഷം ആനി മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങളെല്ലാം നോക്കി സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയായിരുന്നു. മക്കൾ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവരായതോടെ ആനി വീണ്ടും ലൈം ലൈറ്റിലേക്ക് എത്തി.

അത് പക്ഷെ അഭിനേത്രിയായിട്ടല്ല പകരം കുക്കറി ഷോ അവതാരകയായിട്ടായിരുന്നു. അത് വലിയ വിജയം കാണുകയും ചെയ്തു. കൂടാതെ ആനി കാറ്ററിങ് ബിസിനസും കൊണ്ടുപോകുന്നുണ്ടായിരുന്നു. ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു പുത്രന്മാരാണുള്ളത്, ജഗന്നാഥൻ, ഷാരോൺ, റോഷൻ. അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് തന്നെയാണ് മക്കളുടേയും സഞ്ചാരം. കൂടാതെ റിംഗ്‌സ് ബൈ ആനി എന്ന പേരിൽ ആനിയുടെ മക്കൾ റസ്റ്റോറന്റുകൾ നടത്തിയിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും റിംഗ്‌സ് ബൈ ആനി റസ്റ്റോറന്റുകൾക്ക് ശാഖയുമുണ്ടായിരുന്നു. മക്കൾ തിരക്കിലായതോടെ ഹോട്ടൽ ബിസിനസ് അവസാനിപ്പിച്ചു. ആനിയുടേയും ഷാജി കൈലാസിന്റെയും പ്രണയ കഥ ഇരുവരും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷെ ആനിയെ തന്നെ ജീവിത പങ്കാളിയാക്കാനുള്ള ഷാജിയുടെ തീരുമാനത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കിയിരുന്നില്ല.
അപ്പവും സ്റ്റൂവും കഴിക്കാനുള്ള താൽപര്യം കൊണ്ടാണ് ഷാജി കൈലാസ് തന്നെ പ്രണയിച്ച് വിവാഹം ചെയ്തെന്ന് പറയുകയാണ് ഇപ്പോൾ ആനി. ആനിയുടെ കൈപ്പുണ്യം തന്നെയാണോ ഷാജി കൈലാസിന് ആ ധൈര്യം പകർന്നത് എന്ന ചോദ്യത്തിന് നസ്രാണി പെണ്ണിനെ കെട്ടിയത് അപ്പവും സ്റ്റൂവും കഴിക്കാനാണെന്ന് ഷാജി പറയാറുണ്ടെന്നായിരുന്നു ആനിയുടെ മറുപടി.
ആനി അവതാരകയായ ടി.വി പാചക ഷോയിലായിരുന്നു താരപത്നിയുടെ വെളിപ്പെടുത്തൽ. ഭക്ഷണ പ്രിയനാണെങ്കിലും ഭക്ഷണം മോശമാണെങ്കിൽ അത് മുഖത്ത് നോക്കി പറയാൻ മടിയില്ലാത്തയാളാണ് ഷാജി കൈലാസ്. ബിരിയാണിയും മട്ടൻ വിഭവങ്ങളുമാണ് ഷാജി കൈലാസിന് ഇഷ്‌ടമുള്ള മറ്റ് വിഭവങ്ങളെന്നും ആനി പറയുന്നു.
ആനി നായികയും ഞാന്‍ സംവിധായകനും മാത്രമായിരുന്നു. യാദൃശ്ചികമായാണ് ആനിയുമായി പ്രണയത്തിലായത്. ഈ കുട്ടി കൊള്ളാമല്ലോ... ഞാന്‍ കെട്ടിയാലോ എന്ന് രണ്‍ജി പണിക്കരിനോട് ചോദിച്ചിരുന്നു.

ആനിയോട് ഇതേക്കുറിച്ച് ചോദിച്ചത് അദ്ദേഹമായിരുന്നു. പ്രണയത്തിലായതിനുശേഷം ഒരു ഫ്‌ളൈറ്റ് യാത്രയില്‍ ഞങ്ങളൊന്നിച്ചായിരുന്നു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് എന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം ഊരി ആനിയെ അണിയിച്ചത്.
ആ യാത്രയില്‍ ആനിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെയാണ് മോതിരമാറ്റം ആകാശത്ത് വെച്ചായത്. വ്യത്യസ്ത ജാതി മതവിഭാഗക്കാരായതിരുന്നതിന്റെ പ്രശ്‌നങ്ങളെല്ലാമുണ്ടായിരുന്നു. അതൊക്കെ പെട്ടെന്ന് മാറിയിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പ്രശ്‌നങ്ങളെല്ലാം മാറിയിരുന്നു. ഞാനാരാണെന്നുള്ളതൊക്കെ അവര്‍ക്ക് പിന്നീടാണ് മനസിലായത്. കല്യാണമേ വേണ്ടെന്ന് പറഞ്ഞ് നടന്ന ഞാനിപ്പോള്‍ അവരുടെ പ്രിയപ്പെട്ട മരുമകനാണ് എന്നാണ് ആനിയുമായുള്ള പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ ഷാജി കൈലാസ് പറഞ്ഞത്.


Click it and Unblock the Notifications











