സ്വന്തം അമ്മ ചെയ്യുന്നതൊക്കെ എനിക്ക് തന്നത് ഭര്‍ത്താവിന്റെ അമ്മ! 13-ാം വയസില്‍ അമ്മയെ നഷ്ടമായി-ആനി പറയുന്നു

മലയാളത്തില്‍ ബോല്‍ഡ് ആയ നായികമാരില്‍ ഒരാളായിരുന്നു ആനി. വളരെ കുറഞ്ഞ കാലം കൊണ്ട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണ്. സംവിധായകന്‍ ഷാജി കൈലാസുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ആനി അഭിനയം ഉപേക്ഷിച്ചത്.

ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അഭിനയത്തിലേക്ക് തിരികെ വന്നില്ല. ഇതിനിടെ തന്റെ അമ്മയെ കുറിച്ച് ആനി പറഞ്ഞ വാക്കുകള്‍ മാതൃദിനത്തോട് അനുബന്ധിച്ച് വൈറലാവുകയാണ്.മുന്‍പൊരു റിയാലിറ്റി ഷോ യില്‍ പങ്കെടുക്കുമ്പോഴാണ് ചെറിയ പ്രായത്തിലെ അമ്മയെ നഷ്ടമായതിനെ കുറിച്ചും ഭര്‍ത്താവിന്റെ അമ്മ കരുതലായതിനെ കുറിച്ചും ആനി പറഞ്ഞത്.

annie

അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്‌തെന്നാണ് ആനി പറയുന്നത്. എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്‍ കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം.

പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. എന്റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്.

എന്റെ ജീവിതത്തില്‍ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെ തന്നെ ആയിരിക്കും. എന്റെ അമ്മയോട് ഒരുപാട് ഒരുപാട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അത് ഒരിക്കലും സാധിച്ചിട്ടില്ല. ഞാന്‍ ഇന്ന് ഏതുസ്ഥാനത്താണോ എത്തിയത്, അതിലേക്ക് എത്താണമെന്ന് എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും, ഞാന്‍ അത് നേടിയത് കാണാന്‍ അമ്മയില്ലല്ലോ എന്ന സങ്കടവും ഉണ്ടെന്നും ആനി പറയുന്നു.

സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്റെ അമ്മയെ കിട്ടിയത് കൊണ്ടാണെന്നും നടി സൂചിപ്പിച്ചു. എനിക്കെന്റെ അമ്മ എങ്ങനെയാണ് അതുപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മയും. എന്റെ മൂന്നുപിള്ളേരുടെ പ്രസവം അടക്കം എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ അമ്മയാണ്.

annie

എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ എനിക്ക് ചെയ്തു തരും അതെല്ലാം ഏട്ടന്റെ അമ്മ എനിക്ക് ചെയ്തു തന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്. പക്ഷെ അമ്മയും എന്നെ വിട്ടുപോയി. അമ്മ എന്ന വാക്ക് ഏതൊരു വ്യക്തി പറഞ്ഞാലും എന്റെ ഹൃദയമിടിക്കും. അമ്മയില്ല എന്നൊരു വേദന ഒരു കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

അമ്മ എന്ന രണ്ടക്ഷരം വളരെ വലിപ്പം ഏറിയതാണ്. ഞാന്‍ അത് ഒരുപാട് അറിഞ്ഞ ആളാണ്. അച്ഛനും അമ്മയും ഒരു കുഞ്ഞിന് തുല്യ പ്രാധാന്യമാണ്. എനിക്ക് അമ്മയില്ല എന്ന നിലയില്‍ എന്നെയോ ചേച്ചിയോ മാറ്റി നിര്‍ത്തിയല്ല അച്ഛന്‍ വളര്‍ത്തിയത്. ഫുള്‍ ഫ്രീഡം തന്നിരുന്നു. എല്ലാത്തിനും കൂടെ അപ്പ നിന്നെങ്കിലും അമ്മയുടെ വിടവ് നികത്താന്‍ ആകാത്തതാണ്.

മകള്‍ക്ക് ഒരു വിഷയം ഉണ്ടായാല്‍ അത് ആദ്യമേ പോയി സംസാരിക്കുന്നത് അമ്മയോടാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ സുഹൃത്തെന്ന് പറയുന്നതും അമ്മയാണ്. നമ്മുടെ തെറ്റ് തിരുത്താനോ, അല്ലെങ്കില്‍ ശാസിക്കാനോ ഒക്കെ അധികാരം അമ്മയ്ക്കാണ്. അമ്മയിപ്പോഴും എന്റെ കൂടെ തന്നെയുണ്ടെന്നും ആനി പറയുന്നു.

Read more about: annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X