ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല, എന്റെ സ്വഭാവം തന്നെയായിരുന്നു ശ്രുതിയ്ക്ക്; ആനി പറയുന്നു

അമ്മയാണെ സത്യം എന്ന സിനിമയൂലടെയാണ് ആനി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് വളരെ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആനി. മഴയെത്തും മുമ്പെ, ആലഞ്ചേരി തമ്പ്രാക്കള്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കിരീടമില്ലാത്ത രാജാക്കന്മാര്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങിയ സിനിമകളിലെ ആനിയെ പ്രേക്ഷകര്‍ക്ക് ഒരിക്കലു മറക്കാന്‍ കഴിയില്ല.

സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും മാറി നില്‍ക്കുകായിരുന്നു. വിവാഹത്തിന് ശേഷം ഹിന്ദു മതം സ്വീകരിച്ച ആനിയ്ക്ക് ഷാജി കൈലാസ് ചിത്ര ഷാജി കൈലാസ് എന്ന് പേരും ഇട്ടിരുന്നു. മൂന്ന് കുട്ടികളുള്ള ആനി സിനിമകളില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ രംഗത്ത് സജീവമാണ്.

annie

ഇപ്പോഴിതാ തന്റെ ആദ്യത്തെ സിനിമയായ അമ്മയാണെ സത്യം എന്ന ചിത്രത്തെക്കുറിച്ചും പിന്നീട് അഭിനയിച്ച മഴയെത്തും മുമ്പെ എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ചും ആനീസ് കിച്ചണില്‍ സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയപ്പോള്‍ താന്‍ ഒരു ഫാന്റസി ലോകത്ത് എത്തിയ പോലെയാണ് തോന്നിയതെന്നും നടി പറയുന്നു.

'15-ാമത്തെ വയസിലാണ് സിനിമയിലേക്കെത്തിയത്. അമ്മയാണെ സത്യം എന്ന ചിത്രത്തിലായിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. പരീക്ഷയ്ക്ക് പിന്നെ പത്ത് ദിവസം കൂടിയെ ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു എട്ട് സിനിമയേ ആകെ ചെയ്തുള്ളു. അമ്മയാണെ സത്യം എന്ന ചിത്രത്തില്‍ നല്ല കാരക്ടര്‍ ആയിരുന്നു,' ആനി പറഞ്ഞു.

ആദ്യമായി അഭിനയിക്കാന്‍ എത്തുമ്പോള്‍ തന്നെ ഇത്രയും വലിയ ഒരു റോളാണ് കിട്ടിയത്. അത് മാത്രമല്ല, ബാലചന്ദ്രമേനോന്‍ അങ്കിള്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു തന്നിരുന്നു. ആണ്‍കുട്ടികള്‍ നടക്കുന്ന പോലെ നടക്കുന്നത് ശ്രദ്ധിക്കാന്‍ ഒക്കെ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് നോക്കുമ്പോള്‍ ആ കാരക്ടര്‍ കുറച്ചുകൂടി ബെറ്റര്‍ ആക്കാമായിരുന്നു എന്നൊക്കെ തോന്നുമെന്നും ആനി പറഞ്ഞു.

എന്റെ ആ കാലം ഞാന്‍ നന്നായി ആഘോഷിച്ചിട്ടുണ്ട്. കാരണം പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ വരുന്നു. അപ്പോള്‍ നമ്മള്‍ പെട്ടെന്ന് മനസിലേക്ക് വരുന്നത് പത്ത് പേര്‍ നമ്മളെ അറിയുന്നു. അങ്ങനെയാണ് ഒരു ഫാന്റസി വേള്‍ഡ് പോലെയാണ് നമുക്ക്. അത് കഴിഞ്ഞിട്ടാണ് മഴയെത്തും മുമ്പേ എന്ന സിനിമയിലേക്ക് വരുന്നത്.

കമല്‍ സാറും ശ്രീനി സാറും ആണ് തന്നോട് കഥ പറഞ്ഞത്. പക്ഷെ മമ്മൂക്ക എന്ന ഇത്രയും വലിയ ആക്ടറുടെ കൂടെ അഭിനയിക്കുന്നതായിരുന്നു തനിക്ക് ഏറ്റവും പേടി. അത്രയും വലിയ ആക്ടറുടെ മുന്നില്‍ നമ്മള്‍ ഒക്കെ അശുവാണ്. പക്ഷെ അദ്ദേഹം ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. അതായിരുന്നു തനിക്ക് കിട്ടിയ കോണ്‍ഫിഡന്‍സെന്നും ആനി ഓര്‍ത്തെടുക്കുന്നു.

annie

ആ സിനിമ ഞാന്‍ അത്രയും നന്നായി ചെയ്തിട്ടുണ്ടെങ്കില്‍ കൂടെ ഉണ്ടായിരുന്ന ആക്ടേഴ്‌സിന്റെ കൂടെ സപ്പോര്‍ട്ട് ആണ്. സിനിമയില്‍ വരുമ്പോള്‍ പാട്ട്, ഡാന്‍സ് ഒക്കെ അറിയണം എന്നുണ്ടെന്നാണല്ലോ. എന്നിട്ട് ഞാന്‍ പതുക്കെ ശോഭന ചേച്ചിയുടെ അടുത്ത് ചോദിച്ചു, സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഡാന്‍സ് അറിയേണ്ടതുണ്ടോ എന്ന്.

ഇതൊക്കെ അറിയണം എന്ന് ആരു പറഞ്ഞു എന്നാണ് ചേച്ചി എന്നോട് തിരിച്ച് ചോദിച്ചത്. അങ്ങനെ ഒന്നും വേണ്ടെന്ന് ചേച്ചി പറഞ്ഞപ്പോള്‍ എനിക്ക് കുറച്ചുകൂടി കോണ്‍ഫിഡന്‍സ് കൂടി. പിന്നെ മഴയെത്തും മുമ്പെയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ഞാന്‍ എന്താണോ അത് തന്നെയാണ് ആ ശ്രുതി എന്ന കാരക്ടര്‍. കരിയറില്‍ വലിയ ഒരു ടേണിംഗ് പോയിന്റ് തന്നെയായിരുന്നു ആ കാരക്ടര്‍ എന്നും ആനി പറഞ്ഞു.

Read more about: annie mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X