For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മോളെ കാണാനുള്ള യാത്രയിലാണ്, ഓഫ് സ്ക്രീൻ മകളെ പരിചയപ്പെടുത്തി അനു ജോസഫ്

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് അനു ജോസഫ്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്, സോഷ്യൽ മീഡിയയിൽ സജീവമാണ താരം. സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെ വിശേഷവും താരങ്ങളുടെ അഭിമുഖവുമായി അനു ജോസഫ് എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് അനുവിന്റെ വീഡിയോകൾക്ക് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മീനാക്ഷിയുമായുള്ള താരത്തിന്റെ രസകരമായ അഭിമുഖമാണ്.

  anu joseph- meenakshi

  ഞാനിന്ന് എന്റെ മോളെ കാണാനുള്ള യാത്രയിലാണെന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇത്രയും നാളായിട്ട് ഞങ്ങള്‍ അറിഞ്ഞിട്ടില്ലല്ലോ ഇങ്ങനൊരു മകളുടെ കാര്യം. അല്ലെങ്കില്‍ത്തന്നെ ആ കുട്ടിയെങ്ങനെയാണ് അനു ജോസഫിന്റെ മകളാവുന്നത്, എല്ലാ സംശയത്തിനുമുള്ള മറുപടി പറയാം. ഞങ്ങള്‍ രണ്ടാളും കൂടി ഒരു സിനിമ ചെയ്തു, കാക്കപ്പൊന്നെന്നാണ് പേര്. ലൊക്കേഷനിലൊക്കെ ഞങ്ങള്‍ ഭയങ്കര അറ്റാച്ച്ഡായിരുന്നു. കുറേ നാളായി അവളെ കണ്ടിട്ട് എന്ന് പറഞ്ഞുകൊണ്ടാണ വീഡിയോ ആരംഭിക്കുന്നത്.

  സിബിഐ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കും, ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും..

  മീനാക്ഷിയുടെ അച്ഛന്റെ ഫ്രണ്ടിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അമ്മയും മകളും തമ്മിലുള്ള വികാരതീവ്രമായ നിമിഷം നിങ്ങള്‍ക്ക് നേരില്‍ കാണാം. കൊച്ച് നേരത്തെ എത്തി, അമ്മ എവിടെപ്പോയി കെടക്കുകയായിരുന്നുവെന്ന് ചോദിച്ചാല്‍ തീര്‍ന്നു. കണ്ണ് പൊത്തി ആരാണെന്ന് ചോദിച്ചപ്പോള്‍ പറയത്തില്ലെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ചോക്ലേറ്റ് ഓഫര്‍ ചെയ്തപ്പോഴാണ് മീനാക്ഷി ആരാണെന്ന് പറഞ്ഞത്.

  ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന കുട്ടികളായി ഞങ്ങൾ, ആ യാത്രയെ കുറിച്ച് വേണുഗോപാൽ

  ലോക്ഡൗണിന് മുന്‍പായിരുന്നു സിനിമ ചെയ്തത്. എത്ര സിനിമകളാണ് റിലീസില്‍ കുരുങ്ങിയത്. ടോപ് സിംഗര്‍ തുടങ്ങിയിട്ട് 4 വര്‍ഷമായി. സമയം പോവുന്നതറിയില്ല. സിനിമ ഇപ്പോള്‍ പതുക്കെ തുടങ്ങിയിട്ടുണ്ട്. ട്രാവലിംഗിന്റെയൊക്കെ പ്രശ്‌നമുണ്ടായിരുന്നു, ആങ്കറിങ്ങ് രംഗത്ത് ഒരു പരിചയവുമുണ്ടായിരുന്നില്ല, ഇതേ പോലെ ആങ്കറിങ്ങ് എന്ന് പറഞ്ഞാല്‍ വേറെ എവിടെയെങ്കിലും ക്ഷണിച്ചാല്‍ ചെയ്യാനാവുമെന്ന് അറിയില്ല. കഴിഞ്ഞ സീസണിലെ ആളുകളെല്ലാം എന്റെ പ്രായക്കാരായിരുന്നു.

  വന്ന് അര മണിക്കൂര്‍ കഴിയുമ്പോഴേക്കും എല്ലാവരുമായി പെട്ടെന്ന് കൂട്ടാവും. പെട്ടെന്ന് സംസാരിക്കും. ഒരുപാട് കാലമായി പരിചയമുള്ളതായാണ് പലര്‍ക്കും തോന്നാറുള്ളത്. അമര്‍ അക്ബര്‍ അന്തോണിയല്ല ആദ്യ സിനിമ. അതിന് മുന്‍പ് കുറേ പടം ചെയ്തിട്ടുണ്ട്. മീനാക്ഷി എവിടെയുണ്ടോ അവിടെ ശ്രേയയും കാണും. മോള്‍ പാടിയതാണെന്നാണ് കരുതിയതെന്ന് ചിലരൊക്കെ വന്ന് പറയാറുണ്ട്. ഞാന്‍ ലിപ് കൊടുക്കുമെന്നല്ലാതെ പാടാറില്ലെന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

  കാവലിന് ഒടിടിയിൽ നിന്ന് വന്ന വൻ ഓഫര്‍ വേണ്ടെന്നുവെച്ചു, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്

  Recommended Video

  .സ്വന്തം ഭാര്യയോട് അനുവല്ലേ ശെരിക്കും ഭാര്യ എന്ന് ചിലർ ചോദിക്കും.അത് വേദനിപ്പിക്കും

  അനുനയ എന്നാണ് യഥാര്‍ത്ഥ പേര്. പലര്‍ക്കും അത് അറിയില്ല. സിനിമയിലെത്തിയപ്പോഴാണ് മീനാക്ഷിയായത്. എല്ലാവരും മീനൂട്ടിയെന്നാണ് വിളിക്കാറുള്ളത്. പേരിനെക്കുറിച്ച് പറഞ്ഞ് ഒപ്പം നടന്നിരുന്ന സമയത്ത് ലാലങ്കിള്‍ കളിയാക്കാറുണ്ടായിരുന്നു. എപ്പോഴും കാറില്‍ കൊണ്ടിരുത്തി എന്നെ ഭയങ്കരമായി നോക്കിക്കൊണ്ട് നടക്കുകയായിരുന്നു. എനിക്ക് എന്റെ അച്ഛയെപ്പോലെ തന്നെയാണ് ലാലങ്കിള്‍, പ്രിയനങ്കിളും അത് തന്നെയാണ്. മമ്മൂക്കയുടെ കൂടെ സിനിമ ചെയ്യണമെന്നാഗ്രഹമുണ്ട്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ നമുക്ക് നോക്കാമെന്നായിരുന്നു പറഞ്ഞത്. ലാലേട്ടന്‍ എന്നായിരുന്നു ഞാന്‍ ആദ്യം വിളിച്ചത്, ലാലങ്കിള്‍ എന്ന് മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞതായി മീനാക്ഷി പറയുന്നു.

  Read more about: anu joseph meenakshi
  English summary
  Actress Anu Joseph Chat With Meenakshi Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X