For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന്റെ കാതുകുത്ത്; പുത്തൻ സർപ്രൈസൊരുക്കി അനു, ആകാംക്ഷയിൽ ആരാധകർ

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനു ജോസഫ്. വളരെ ചെറിയപ്രായം മുതൽ തൊട്ടെ കലാരംഗത്ത് സാന്നിധ്യം അറിയിച്ച താരമാണ് അനു. സിനിമ- സീരിയൽ രംഗത്ത് സജീവമായ അനു കൈരളി ടിവിയിലെ കാര്യം നിസാരം എന്ന പരമ്പരയിലൂടെയാണ് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സത്യഭാമയായിട്ടാണ് പ്രേക്ഷകർ അനുവിനെ ഇന്നും കാണുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സ്വന്തം വിശേഷങ്ങൾ അനു ആരാധകരുമായി പങ്കുവെക്കുന്നത് യുട്യൂബ് ചാനലിലൂടെയാണ്.

  പതിനഞ്ച് വർഷത്തോളമായി അഭിനയമേഖലയിലുള്ള താരത്തിൻ്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല. ആരാധകർ പലപ്പോഴായി അനുവിനോട് വിവാഹക്കാര്യം ചോദിക്കാറുണ്ട്. കൂടാതെ ഗോസിപ്പ് കോളങ്ങളിൽ അനുവിൻ്റെ വിവാഹവാർത്തകളും ഇടക്കിടെ ഉയരാറുണ്ട്. ഇപ്പോഴിതാ ആരാധകരെ കുഴപ്പത്തിലാക്കി യൂട്യൂബ് ചാനലിലൂടെ തൻ്റെ കുഞ്ഞിനെ പരിചയപ്പെടുത്തി രംഗത്തുവരികയാണ് അനു.

  'വിവാഹം ആയില്ലേ ഇതുവരെ' എന്ന് ചോദിക്കുന്നവരെ പറ്റിക്കാൻ വേണ്ടിയാണ് പുതിയ വീഡിയോയുമായുള്ള അനുവിന്റെ വരവ്. അനുവിന്റെ യുട്യൂബ് ചാനലിലെ പുതിയ വീഡിയോയുടെ തലക്കെട്ടാകട്ടെ, 'എൻ്റെ കുഞ്ഞിൻ്റെ കാത് കുത്ത്' എന്നുമാണ്. വീഡിയോ തുടങ്ങുന്നതും അങ്ങനെതന്നെ. ഇതുവരെ പറയാതിരുന്ന ഒരു രഹസ്യം നിങ്ങളോട് ഇപ്പോൾ പറയുകയാണെന്ന് അറിയിച്ചാണ് വീഡിയോയുടെ തുടക്കം.

  Also Read: ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട; ആദ്യ പ്രണയം ഡിഗ്രി കാലത്ത്: ജാനകി

  അനു ജോസഫ് പരിചയപ്പെടുത്തുന്ന ആ കുഞ്ഞ് ആരാണെന്ന ആകാംക്ഷയിലാണ് വീഡിയോ പകുതിയും കാണേണ്ടത്. 'ഇത്രയും നാൾ ഒളിപ്പിച്ചുവെച്ച കാര്യമാണ്. ആ രഹസ്യം ഇന്ന് വെളിപ്പെടുത്തുകയാണ്. ഇന്ന് എൻ്റെ മകളുടെ കാത് കുത്താണ്. ഈ ദിവസം തന്നെ നിങ്ങളോട് പറയാം എന്ന് കരുതി. ഇത് എൻ്റെ കുഞ്ഞാണ്. നക്ഷത്ര എന്നാണ് പേര്, അനു വെളിപ്പെടുത്തുന്നു.

  വീഡിയോ പകുതി വരെ കാണുമ്പോഴും ആരാധകർ കരുതുക അനു ജോസഫ് ദത്ത് എടുത്ത കുഞ്ഞായിരിക്കും ഇതെന്നാണ്. എന്നാൽ വീഡിയോയുടെ പകുതിക്ക് ശേഷമാണ് ആരാണ് ആ കുഞ്ഞെന്ന് കാര്യം പുറത്തുവരുന്നത്. 'കൃഷ്ണ എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ അമ്മയുടെ പേര്. എന്നാൽ ഞങ്ങളെ പോലുള്ള കുറച്ച് അമ്മമാർ നക്ഷത്രക്ക് ഉണ്ട്', അനു പറയുന്നു.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  'ഞങ്ങൾക്ക് കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് നക്ഷത്ര. അനുവിൻ്റെ യൂട്യൂബ് ചാനൽ തുടങ്ങാൻ കാരണം കൃഷ്ണയാണ് എന്ന് പറയുന്നുണ്ട്. യൂട്യൂബ് കുടുംബത്തിൻ്റെ ഒരംഗമാണ് കൃഷ്ണയും കുഞ്ഞും'. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങക്ൾ അനു പങ്കുവെച്ചിട്ടില്ല.

  മുൻപ് വിവാഹത്തെ കുറിച്ച് അനു മനസുതുറന്നിരുന്നു 'പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങൾ കൊണ്ട് ഞങ്ങൾ പിരി‍ഞ്ഞതാണ്. പിരിയാൻ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോൾ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാൻ പ്ലാൻ ചെയ്താൽ ഒന്നും നടക്കാറില്ല. വീട്ടിൽ നിന്നും നല്ല പ്രഷറുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെൻഷനും ഞാനാണ്'.

  'ഒരിക്കൽ അമ്മക്ക് അറ്റാക്ക് വന്നിരുന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോൾ മൂക്കിൽ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കും', അനു ജോസഫ് പറയുകയുണ്ടായി.

  Also Read: 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ', 'കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ'; ജി വേണു​ഗോപാൽ!

  അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് അനുവിൻ്റെ കുടുംബം. കാസർഗോഡിലെ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. അനു തിരുവനന്തപുരത്തും. തിരുവനന്തപുരത്ത് അനുവിന് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. 'ഇതെൻ്റെ മണ്ണ്... ഇതെൻ്റെ താളം' എന്ന ആൽബത്തിനുവേണ്ടിയാണ് അനു ആദ്യമായി മേക്കപ്പണിഞ്ഞത്. നിരവധി അവാർഡുകൾ ആൽബത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

  Read more about: anu joseph independence day
  English summary
  Actress Anu Joseph New About introducing Her daughter Goes Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X