twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികൾ ഏറ്റെടുത്ത 'കാര്യം നിസാരം' എന്ന പരമ്പര നിർത്താനുള്ള കാരണം പറഞ്ഞ് നടി അനു ജോസഫ്

    |

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. സത്യഭാമ എന്ന പേരിലൂടെയാണ് അനു മലയാളികളുടെ സ്വന്തം താരമായി മാറിയത്. കൈരളി ടിവിയിലെ കാര്യം നിസാരം എന്ന പരിപാടിയിൽ അനു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു സത്യഭാമ എന്നത്. നടൻ അനീഷ് രവിയായിരുന്നു കാര്യം നിസാരത്തിൽ അനു ജോസഫിനൊപ്പം അഭിനയിച്ചത്. ആ പരിപാടി അഞ്ച് വർഷത്തിനുമേൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
    ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമയായിട്ടാണ് കാണുന്നത്.

    പതിനഞ്ച് വർഷങ്ങളിൽ അധികമായി മലയാളികളുടെ സ്വീകരണ മുറിയിൽ അനുവുണ്ട്. ഓവർ ആക്ടിം​ഗ് ഒന്നുമില്ലാതെ വളരെ തന്മയിത്വത്തോടാണ് ഓരോ കഥാപാത്രങ്ങളെയും അനു അവതരിപ്പിക്കുന്നത്. 2003 ലാണ് അനു അഭിനയത്തിലേക്ക് വരുന്നത്. കുട്ടിക്കാലം മുതലേ അഭിനയിക്കണമെന്ന ആ​ഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ പ്രായത്തിലെ ഇൻഡസ്ട്രിയിൽ വന്നതുകൊണ്ട് അഭിനയ മേഖലയിൽ തന്നെയായിരിക്കും പ്രൊഫഷൻ എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.

    വർഷങ്ങൾ മുന്നോട്ട് പോയപ്പോൾ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ വന്നപ്പോഴാണ് അഭിനയം തന്നെയാണ് തൻ്റെ പ്രൊഫഷൻ എന്ന് മനസ്സിലായത്. ഇപ്പോൾ ഇൻഡസ്ട്രിയെപ്പറ്റിയും കരിയറിനെപ്പറ്റിയും അതിനോട് സ്വീകരിക്കേണ്ട സമീപനങ്ങളെപ്പറ്റിയും നന്നായി പഠിച്ചുകൊണ്ടാണ് അനു തിളങ്ങുന്നത്.

    യൂട്യൂബ് ചാനൽ

    സമൂഹ മാധ്യമങ്ങളിൽ അനു സജീവമാണ്. അനുവിന് ഒരു യൂട്യൂബ് ചാനലുണ്ട്. അതിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നതും. ഒരു പരിപാടി അവതരിപ്പിക്കുന്നതിനേക്കാളും അല്ലെങ്കിൽ ഒരു സീരിയലിൽ അഭിനയിക്കുന്നതിനേക്കാളും കൂടുതൽ ആളുകളുമായി അടുക്കാനും താനെന്താണെന്ന് അവർക്കറിയാനും യൂട്യൂബ് വീഡിയോസിലൂടെ സാധിക്കുന്നുണ്ട്.

    ആശുപത്രി മുറിയിൽ ഭാര്യയ്ക്ക് സർപ്രൈസുമായി യുവ; എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞാണെന്ന് മൃദുലയുംആശുപത്രി മുറിയിൽ ഭാര്യയ്ക്ക് സർപ്രൈസുമായി യുവ; എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞാണെന്ന് മൃദുലയും

    കാര്യം നിസാരം

    ഇപ്പോഴിതാ തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞ സീരിയൽ നിർത്താനുള്ള കാരണം എന്താണെന്ന് പറഞ്ഞിരിക്കുകയാണ് അനു. കൗമുദി ടിവിയിലെ 'എ ഡേ വിത്ത് എ സ്റ്റാർ' പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വിശേഷങ്ങൾ പങ്കുവെച്ചത്. ''കാര്യം നിസാരം' എന്ന പരമ്പര കഴിഞ്ഞ് ഇത്ര നാളായിട്ടും ആളുകൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നത് ആ കഥാപാത്രത്തിൻ്റെ പേര് വെച്ചിട്ടാണ്'.

    'പിന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾ എന്തുകൊണ്ടാണ് ആ പരമ്പര നിർത്തിയതെന്ന്. ഞാൻ മനപ്പൂർവ്വം സീരിയൽ നിർത്തിയത് പോലെയാണ് അവരൊക്കെ ചോദിക്കാറുള്ളത്'.

    'അഞ്ച് വർഷത്തിന് മുകളിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് കാര്യം നിസാരം. എന്തൊക്കെ പറഞ്ഞാലും അഞ്ച് വർഷക്കാലം ആകുമ്പോൾ ഒരു ചെറിയ താത്പര്യക്കുറവ് ഉണ്ടാവില്ലേ . അതുപോലെ മാത്രമേ ഉള്ളൂ.. പിന്നീട് പരമ്പരക്ക് ശേഷം ഞാനും അനീഷ് രവിയും അതേ കഥാപാത്രത്തിൽ തന്നെ നിരവധി പരിപാടികൾ ഒക്കെ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിച്ചിട്ടുളളത്'.

     'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ 'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ

    റിപ്പീറ്റ് പോകുന്നുണ്ട്

    'ഇപ്പോഴും കൈരളിയിൽ കാര്യം നിസാരം റിപ്പീറ്റ് പോകുന്നുണ്ട്, ചില പ്രേക്ഷകർക്ക് അതറിയില്ല. അതുകൊണ്ട് തന്നെ ഇപ്പഴും ആ പരമ്പര നടക്കുന്നുണ്ടെന്നാണ് അവരുടെ വിചാരം. അന്ന് ആ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് കുറച്ച് തടി ഉണ്ടായിരുന്നു. അതല്ലാതെ സ്ക്രീനിൽ കാണുമ്പോഴും കുറച്ച് വ്യത്യാസങ്ങൾ വരും. പക്ഷെ അളുകൾക്ക് അതറിയില്ല. സത്യത്തിൽ എനിക്ക് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. പക്ഷെ ആൾക്കാർ എന്നെക്കാണുമ്പോൾ ചോദിക്കുന്നത് സീരിയലിൽ കാണുമ്പോൾ വലിയ വണ്ണമായിട്ടാണല്ലോ തോന്നുന്നത്'.

    'അതുകൂടാതെ തന്നെ എൻ്റെ പൊക്കത്തിനെക്കിറിച്ച് പറയുന്നവരും ഉണ്ട്. സീരിയിലിൽ നല്ല പൊക്കമായിട്ടാണ് തോന്നുന്നത്. എന്നാൽ നേരിട്ട് അത്രയും ഇല്ല. അയ്യേ ഇത്രയും പൊക്കമേ ഉള്ളോ എന്ന് ചോദിക്കുന്നവരും ഉണ്ട്', അനു ജോസഫ് പറഞ്ഞു.

    ഞാൻ കമ്മിറ്റഡ് ആണ്, ആളാരാണെന്ന് അറിയണ്ടേ? വിവാഹം ഫെബ്രുവരിയിലെന്ന് ഡോക്ടർ റോബിൻഞാൻ കമ്മിറ്റഡ് ആണ്, ആളാരാണെന്ന് അറിയണ്ടേ? വിവാഹം ഫെബ്രുവരിയിലെന്ന് ഡോക്ടർ റോബിൻ

    Recommended Video

    Dr. Robin On Arathy Podi: തൊണ്ടപൊട്ടി ആരതി പൊടിയുമായുള്ള കല്യാണം പറഞ്ഞ് റോബിൻ | *Celebrity
    സൗഹൃദ കൂട്ട്

    'ഞങ്ങളുടെ ഒരു സൗഹൃദ കൂട്ട് തന്നെയാണ് കാര്യം നിസാരം എന്ന പരമ്പരക്ക് പിന്നിലും , അനീഷ് ഏട്ടനെ പണ്ടുമുതലേ അറിയാം. പരമ്പരയുടെ ഉണ്ണിച്ചേട്ടനെയുെം അറിയാം . കാര്യം നിസാരത്തിന് മുമ്പ് ഇതേ സറ്റയറിൽ ഒരെണ്ണം ചെയ്തിരുന്ന ചക്കരഭരണി എന്ന് പറഞ്ഞിട്ട്. പക്ഷെ അത് കുറച്ച് നാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ'.

    'അത് കഴിഞ്ഞ് കുറേ നാൾ ആയപ്പോഴാണ് കാര്യം നിസാരം ചെയ്യാൻ തുടങ്ങിയത്. ഇത്രയും എപ്പിസോഡ്സ് പോകുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. ഒരു പ്രൊജക്ട് ഒക്കെ വിജയിക്കുന്നത് ഭാ​ഗ്യം ആണെന്ന് പറയാം', അനു പറഞ്ഞു.

    Read more about: anu joseph
    English summary
    Actress Anu joseph Revealed About why The serial Karyam Nisaram was stopped goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X