എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും പിന്നില്‍ വിഷ്ണുവേട്ടന്റെ ആ യെസ് ആണ്, ആ സംഭവം പറഞ്ഞ് അനു
വീട്ടിലെ കുട്ടി എന്ന ഇമേജുള്ള നടിയാണ് അനു സിത്താര. 2013ല്‍ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അനു ശ്രദ്ധിക്കപ്പെടുന്നത് 2016 ല്‍ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം നടിയ്ക്ക് മികച്ച സ്വീകാര്യതയാണ് നല്‍കിയത്. രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുന്‍നിരയുവതാരങ്ങളുടെ നായികയായി തിളങ്ങുകയായിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 12ത്ത് മാന്‍ ആണ് നടിയുടെ പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. മെറിന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. നിരവധി ചിത്രങ്ങള്‍ അനു സിത്താരയുടേതായി അണിയറില്‍ ഒരുങ്ങുന്നുണ്ട്.

ഇപ്പോഴിത ഭര്‍ത്താവ് വിഷ്ണു നല്‍കുന്ന പിന്തുണയെ കുറിച്ച് പറയുകയാണ് അനു സിത്താര. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്റെ ജീവിതത്തില്‍ എല്ലാ നല്ല കാര്യങ്ങളും സംഭവിക്കാന്‍ ഇടയാക്കിയത് വിഷ്ണുവേട്ടനാണെന്നാണ് നടി പറയുന്നത്. ഇതേ അഭിമുഖത്തില്‍ തന്നെ
തന്റെ അടുത്ത സുഹൃത്തായ നടി നിമിഷ സജയനെ കുറിച്ചും പറയുന്നുണ്ട്.

ഭര്‍ത്താവ് വിഷ്ണുവാണ് തന്റെ ഏറ്റവും വലിയ ധൈര്യം. തന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്ന ആളാണ്.
'രാമന്റെ ഏദന്‍ തോട്ടം' എന്ന സിനിമ വിഷ്ണുവേട്ടന്‍ ധൈര്യം തന്നതു കൊണ്ടാണ് ഞാനഭിനയിച്ചത്. രഞ്ജിത് ശങ്കര്‍ സര്‍ കഥ പറഞ്ഞപ്പോ വിഷ്ണുവേട്ടനും കൂടെയുണ്ടായിരുന്നു. മാലതിയുടെ വേഷം അനു ചെയ്യാമോ? എന്ന് ചോദിച്ചപ്പോള്‍ ശരിക്കും ടെന്‍ഷനായി. കാരണം അത്രയും പക്വതയുള്ള കഥാപാത്രം അതുവരെ ചെയ്തിട്ടില്ല. എന്റെ ജീവിതവുമായി ഒരു സാമ്യവുമില്ലാത്ത കഥാപാത്രമാണ്. ആകെ ബന്ധമുള്ളത് ഡാന്‍സും കാടും മാത്രമാണ്.
സിനിമ വേണമോ സംശയിച്ചു നില്‍ക്കുമ്പോഴാണ് അവള്‍ ചെയ്‌തോളുമെന്ന് വിഷ്ണുവേട്ടന്‍ സാറിനോട് പറയുന്നത്. എന്റെ ജീവിതത്തില്‍ എല്ലാ നല്ല കാര്യങ്ങളും സംഭവിക്കാന്‍ ഇടയാക്കിയത് വിഷ്ണുവേട്ടനാണ്'; അനു സിത്താര പറയുന്നു.

നിമിഷയുമായുള്ള സൌഹൃദം
'ഒരു കുപ്രസിദ്ധ പയ്യന്റെ' ലൊക്കേഷനില്‍ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാന്‍. കുറച്ചുനാള്‍ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാള്‍ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ. കണ്ട അഞ്ചു മിനിറ്റിനുള്ളില്‍ നിമിഷയും ഞാനും തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി. സംവിധായകന്‍ മധുപാല്‍ സര്‍ ഇതുകണ്ട് 'ഇവരിത്ര വേഗം കൂട്ടായോ' എന്ന് ചോദിക്കുകയും ചെയ്തു. ഇപ്പോള്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ' എന്നും അനു സിത്താര പറയുന്നു.

ഞാനും നിമിഷയും വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്നവരാണ്. മുംബൈയില്‍ വളര്‍ന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ് നിമിഷ. ഞാന്‍ വയനാട്ടില്‍. എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളര്‍ന്നു. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുന്ന ആളല്ല ഞാന്‍; അനു കൂട്ടിച്ചേര്‍ത്തു.

സ്വന്തം ചിത്രങ്ങളിലൂടെയാണ് നിമിഷ തന്നെ അത്ഭുതപ്പെടുത്തിയതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നുണ്ട്.'തുടര്‍ച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്പോള്‍ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ടു കഴിഞ്ഞാലും അവള്‍ക്ക് എനര്‍ജി ബാക്കിയാണ്. ആ ക ഷ്ടപ്പാടിനു കിട്ടുന്ന റിസല്‍റ്റാണ് അവളുടെ സിനിമകള്‍. നിമിഷ വന്നു കഴിഞ്ഞാല്‍ ഒരു തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയാലും അതില്‍ ഒരു രസം ഉണ്ട്'; നിമ്ിഷയുമായിട്ടു്ള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ നിര്‍ത്തി.


Click it and Unblock the Notifications











