ഒടുവിൽ അത് തുറന്ന് പറഞ്ഞ് നടി അനു സിത്താര, നീണ്ട മുടിയുടെ രഹസ്യം ഇതാണ്,
ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തി വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ ഇടം പിടിച്ച താരമാണ് നടി അനു സിത്താര. യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് അനു. 2016 ൽ പുറത്തു വന്ന രാമേട്ടന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെ നായികയായി തിളങ്ങിയ അനു സിത്താര പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളുടെ ഭാഗ്യ നായികയായി മാറുകയായിരുന്നു.

അനുസിത്താരയെ കുറിച്ച് ആദ്യം കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഓടി എത്തുന്നത് താരത്തിന്റെ മുടിയാണ്. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന നടിമാർക്ക് മാത്രമാണ് ഇത്രയും നീണ്ട മുടിയുള്ളത്. ഇപ്പോഴിത മനോഹരമായ നീണ്ട മുടിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുടിയുടെ സ്പെഷ്യൽ സീക്രട്ട് വെളിപ്പെടുത്തിയത്. ഭൂരിഭാഗം അഭിമുഖങ്ങളിലും അനുവിനോട് ചോദിക്കുന്ന ചോദ്യമാണ് മുടിയുടെ രഹസ്യം. ലോക്ക് ഡൗൺ കാലത്ത് മുടിയെ സ്നേഹിക്കുന്ന എല്ലാവർക്കും താരത്തിന്റെ സീക്രീട്ട് ഉപയോഗപ്പെടും.
അമ്മൂമയുടെ കാച്ചിയ എണ്ണയാണ് അനുവിന്റെ മുടിയുടെ രഹസ്യം. അത് വെറും എണ്ണയല്ല. ആ എണ്ണയുടെ രഹസ്യ കൂട്ടും നടി പ്രേക്ഷകർക്കായി പങ്കുവെയ്ക്കുന്നുണ്ട്. ഇത് ലോക്ക് ഡൗൺ കാലത്ത് എല്ലാവർക്കും ഉപയോഗപ്പെടും എന്ന് പറഞ്ഞു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എണ്ണ കാച്ചാൻ ഉപയോഗിക്കേണ്ട സാധനങ്ങളും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നു നടി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. അമ്മൂമ തന്നെയാണ് പ്രേക്ഷകർക്കായി എണ്ണ തയ്യാറാക്കിയിരിക്കുന്നതും. അത് അനുവിന്റെ മുടിയിൽ തേയ്ക്കുന്നതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.
വയനാട്ടുകാരിയായ അനു സിത്താര ലോക്ക്ഡൗണ്‍ സമയത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. വയനാട്ടിലെ കലാകാരന്മാരെ പരിചയപ്പെടുത്താനും, വയാനാടിന്റെ ദൃശ്യഭംഗി എല്ലാവര്‍ക്കുമായി കാണിക്കാനുമുള്ള ഉദ്യമമാണ് ചാനലെന്നാണ് അനു പറയുന്നത്. നേരത്തെ കുട്ടിക്കാലത്തെ നോമ്പ് ഓർമകൾ പങ്കുവെച്ച് അനു രംഗത്തെത്തിയിരുന്നു.ചെറുപ്പത്തില്‍ ഉമ്മ (അച്ഛൻ അബ്ദുൾ സലാമിന്റെഅമ്മ) നോമ്പെടുക്കുന്നത് കണ്ടിട്ടാണ് ഞാന്‍ നോമ്പെടുത്ത് തുടങ്ങിയത്രേ. .മിശ്ര വിവാഹിതരാണ് അനുവിന്റെ അച്ഛനും അമ്മയും. സഹോദരി അനു സൊനാര. സിനിമയിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications