»   » സാരി ഉടുത്തപ്പോള്‍ അനു സിത്താര പിന്നെയും ശാലീന സുന്ദരിയായി! നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം!

സാരി ഉടുത്തപ്പോള്‍ അനു സിത്താര പിന്നെയും ശാലീന സുന്ദരിയായി! നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം!

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പുതുമുഖ നടിമാരില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യമാണ് അനുവിന് വലിയ ആരാധകരെ സമ്മാനിച്ചത്. ഫെബ്രുവരിയില്‍ റിലീസിനെത്തുന്ന ക്യാപ്റ്റന്‍ എന്ന സിനിമയാണ് നടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ.

2018 ജനുവരിയില്‍ ഇറങ്ങിയ 9 സിനിമകള്‍ ലാഭമാണോ നഷ്ടമാണോ? ഫെബ്രുവരിയില്‍ എത്തിയത് വേറെയും..


ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജു മേനോന്റെ പടയോട്ടം എന്ന സിനിമയിലും അനുവുണ്ടെന്നാണ് പറയുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും നടി അഭിനയിക്കുന്നത്. അനുവിന്റെ ഏറ്റവും പുതിയ സിനിമാ വിശേഷങ്ങള്‍ വായിക്കാം...


ആന അലറലോടലറല്‍

വിനീത് ശ്രീനിവാസന്‍ നായകനായിട്ടും അനു സിത്താര നായികയായും അഭിനയിച്ച സിനിമയായിരുന്നു ആന അലറലോടലറല്‍. ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ സിനിമയിലായിരുന്നു അനു സിത്താര അവസാനമായി അഭിനയിച്ചത്.


അനു സിത്താരയുടെ സിനിമ

ജയസൂര്യയെ നായകനാക്കി നിര്‍മ്മിക്കുന്ന സ്‌പോര്‍സ് ഡ്രാമ സിനിമയായ ക്യാപ്റ്റന്‍ ആണ് അനു സിത്താര നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ. ക്യാപ്റ്റന്‍ ഈ ദിവസങ്ങളില്‍ തന്നെ റിലീസിനൊരുങ്ങുകയാണ്.


അനിത സത്യന്‍

ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍. ചിത്രത്തില്‍ സത്യന്റെ ഭാര്യ അനിത സത്യന്റെ വേഷത്തിലാണ് അനു അഭിനയിക്കുന്നത്.


അതിഥി വേഷത്തിലും

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് പടയോട്ടം. ചിത്രീകരണം ആരംഭിച്ച സിനിമയില്‍ അനു സിത്താര അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. റഫീക് ഇബ്രാഹിമാണ് സിനിമ സംവിധാനം ചെയ്യുന്നത്.


മറ്റ് സിനിമകള്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തി കഥ എന്ന സിനിമയിലും അനു സിത്താര അഭിനയിക്കുന്നുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തമിഴിലും ഒരു സിനിമ വരാനിരിക്കുകയാണ്.
English summary
Actress Anu Sithara's latest photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam