കുഞ്ഞുണ്ടായാല്‍ അക്കാര്യം ശ്രദ്ധിക്കുമെന്ന് അനു സിത്താര, അച്ഛനും അമ്മയും പഠിപ്പിച്ചത് അതാണ്!
യുവതാരനിരയിലെ നായികമാരില്‍ പ്രധാനികളിലൊരാളാണ് അനു സിത്താര. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു താരം. മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നുവെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. വിഷ്ണുവേട്ടനെ കണ്ടതിനെക്കുറിച്ചും ആ ബന്ധം പ്രണയമായി മാറിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.
കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് സജീവമായിരുന്നു താരം. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്നും അനു സിത്താര തെളിയിച്ചിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും നൃത്താഭ്യാസം മുടക്കാറില്ല താരം. പുതിയ വീട്ടിലേക്ക് മാറിയതിനെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലൂടെ തുടര്‍ന്നുവായിക്കാം.

കുഞ്ഞുണ്ടാകുമ്പോൾ
എനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ വളർത്തൂയെന്ന് അനു സിത്താര പറയുന്നു. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലേ ചേർക്കൂ. പതിനെട്ട് വയസ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ ഏതെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്. അങ്ങനെയൊരാള്‍ എന്നാണ് വരുന്നതെന്ന ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അതറിഞ്ഞൂടാ. എല്ലാം ദൈവഹിതം പോലെ. എന്തായാലും സമയമുണ്ടല്ലോ.

സ്വപ്നം കണ്ട വീട്
സ്വപ്നം കണ്ടത് പോലെ തന്നെയുള്ളൊരു വീടാണ് അനു സിത്താരയും വിഷ്ണുവും പണിതത്. ഇംഗ്ലണ്ടിലൊക്കെയുള്ള വീടുകളുടെ മാതൃകയിലുള്ള പ്ലാനുകള്‍ വരെ വരപ്പിച്ചിരുന്നു. അതിന് ശേഷമായാണ് വീടിന്റെ പ്ലാന്‍ തിരഞ്ഞെടുത്തത്. മാര്‍ച്ചിലായിരുന്നു വീടിന്റെ പാലുകാച്ചല്‍. കൊച്ചിയില്‍ ഫ്ളാറ്റുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മറ്റുമായി കൊച്ചിയിലേക്ക് വരുമ്പോള്‍ അവിടേക്ക് പോവാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ സ്വന്തം നാട്ടിലേക്ക് ഓടിയെത്തുന്നയാളാണ് താനെന്നും താരം പറയുന്നു.
Recommended Video

സമയമുണ്ട്
പുതിയ വീട്ടിൽ താമസം തുടങ്ങിയത് നല്ല സമയത്താ. ഒന്നിനും സമയമില്ലെന്ന പരാതിയില്ല. ലോക്ക് ഡൗൺ സമയമായതിനാൽ എല്ലാ ജോലികളും സ്വയം ചെയ്യണം. പാചകവും , പാത്രം കഴുകലും മുതൽ തൂത്തുവാരലും തറ തുടയ്ക്കലും വരെ.പാചകത്തില്‍ അത്ര വലിയ എക്സ്പർട്ടൊന്നുമല്ല. തീരെ മോശവുമല്ല. അത്യാവശ്യം ഉണ്ടാക്കാനറിയാവുന്ന ചില സാധനങ്ങളുണ്ട്. ഇപ്പോൾ പുതിയൊരു പരീക്ഷണം കൂടി തുടങ്ങി. പുഡ്ഡിംഗ്.വിഷ്ണുവേട്ടന്റെ വീടും ഇവിടെ അടുത്താണ്.

ഡാന്‍സ് പ്രാക്ടീസ് മുടക്കാറില്ല
വിഷ്ണുവേട്ടനും അനിയന്മാരെല്ലാംകൂടി ചിലപ്പോൾ ഗ്രിൽഡ് ചിക്കനുണ്ടാക്കും. ചിലപ്പോൾ ബട്ടർ ചിക്കൻ. വീടിന് പിന്നിൽ കുളമുണ്ട്. ആ കുളത്തിൽ നിന്ന് മീൻ പിടിച്ച് മാങ്ങയൊക്കെയിട്ട് മീൻകറി വയ്ക്കും. അങ്ങനെ നല്ല രസമാ. പാചകത്തിനൊപ്പം തന്നെ ഡാൻസ് പ്രാക്ടീസുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലായിരുന്നപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ മടിയായിരുന്നു.ഇപ്പോ ആ മടി മാറി. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ഷൂട്ട് ചെയ്തു ഇൻസ്റ്റഗ്രാമിലിടുന്നതാണ് ഇപ്പോഴത്തെ ഹോബി.

പ്രസംഗത്തെക്കുറിച്ച്
ചെറിയ കുട്ടിയായിരുന്നപ്പോൾത്തന്നെ ഞാൻ പ്രസംഗമത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പൊട്ടാസ് ബോംബ് എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ റിലീസായിക്കഴിഞ്ഞപ്പോൾത്തന്നെ നാട്ടിൽ എന്നെ ചെറിയ ചെറിയ ഉദ്ഘാടനങ്ങൾക്കൊക്കെ വിളിക്കുമായിരുന്നു. അച്ഛനാണ് എന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചത്. ഒരു പ്രോഗ്രാമിന് പോയി നന്നായി സംസാരിച്ചില്ലെങ്കിൽ അച്ഛൻ നല്ല ചീത്ത പറയും. 'എടീ മണ്ടത്തീ.. "ന്നൊക്കെ വിളിക്കും.

മാതാപിതാക്കളെക്കുറിച്ച്
അച്ഛനും അമ്മയും മിശ്രവിവാഹിതരായിരുന്നു. അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതുകൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്. മുസ്ളിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും അമ്പലങ്ങളിലുമൊക്കെ ഞാൻ പോകാറുണ്ട്. ആരാധനാലയങ്ങൾ ഏറ്റവുമധികം പോസിറ്റീവ് എനർജി കിട്ടുന്ന സ്ഥലമാണ്. ഏറ്റവും നല്ല മനസുമായാണ് എല്ലാവരും അവിടേക്ക് വരുന്നത്. ആ പോസിറ്റീവ് എനർജി നമ്മളിലേക്കും പകരുമെന്നും താരം പറയുന്നു.


Click it and Unblock the Notifications