ചേച്ചി നർത്തകിയെങ്കിൽ അനിയത്തി ഗായിക!! അനിയത്തി അനു സൊനാരയുടെ പാട്ടിന് ചുവട് വെച്ച് അനു സിത്താര
നടി നർത്തകി എന്നി നിലയിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനു സിത്താര. അഭിനയത്രി എന്നതിലുപരി നർത്തകി എന്ന നിലയിലും താരം ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും മറ്റ് ഡാൻസ് വീഡിയോയുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതായാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അനു സിത്താരയുടെ നൃത്തമാണ്.

ഇതിനു മുൻപ് നിരവധി നൃത്ത വീഡിയോ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തവണത്തേതിന് അൽപം പ്രത്യേകതയുണ്ട്. അനിയത്തി അനു സൊനാരയുടെ പാട്ടിനാണ് ചേച്ചി ചുവട് വെയ്ക്കുന്നത്. യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനത്തിനാണ അനു സൊനാര ആലപിക്കുന്നത്. വെള്ളത്തിൽ ഇറങ്ങി നിന്നാണ് താരം നൃത്തം ചെയ്യുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് ഭർത്താവ് വിഷ്ണു പ്രസാദാണ്.
ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ അനു സിത്താരയ്ക്ക് കഴിഞ്ഞു. 2013 ൽ സിനിമയിൽ എത്തിയ അനു പ്രേക്ഷകർക്കിടയിൽ സുപരിചിതയായ 2015 ൽ പുറത്തിറങ്ങയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലെ തേപ്പുകാരിയായ ഷാഹിനയിലൂടെയാണ്. പിന്നിട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങൾ താരത്തെ തേടിയെത്തിരുന്നു. രാമേട്ടന്റെ ഏതൻ തോട്ടം എന്ന ചാക്കേച്ചൻ ചിത്രം അനുവിനെ മുൻനിര നായികമാരുടെ സ്ഥനത്തേയ്ക്ക് ഉയർത്തുകയായിരുന്നു. ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











