twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏഴാം ക്ലാസ് മുതൽ കല്യാണാലോചന; അയാൾ എന്റെ ഷാൾ വലിച്ച് താഴെയിട്ടു; തുറന്ന് പറഞ്ഞ് അനുമോൾ

    |

    മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് അനു മോൾ. കൊമേഴ്ഷ്യൽ സിനിമകളേക്കാൾ കൂടുതൽ പാരലൽ സിനിമകളിലാണ് അനു മോൾ കൂടുതലായും അഭിനയിച്ചിട്ടുണ്ടത്. ഞാൻ, ചായില്യം, ഇവൻ മേഘരൂപൻ തുടങ്ങിയ സിനിമകളിൽ നല്ല വേഷം അനുമോൾക്ക് ലഭിച്ചു.

    നടി കരിയറിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുന്നത് വെടി വഴിപാട് എന്ന സിനിമയിലൂടെ ആണ്. ഈ സിനിമ പ്രശസ്തിയോടൊപ്പം ഒരുപിടി വിവാ​ദങ്ങളും അനു മോളുടെ കരിയറിൽ ഉണ്ടാക്കി.

    Also Read: സ്വയം മുടി മുറിച്ച് ഭ്രാന്തമായ അവസ്ഥ! ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; സത്യമെന്താണെന്ന് പറഞ്ഞ് നടി അഞ്ജലിAlso Read: സ്വയം മുടി മുറിച്ച് ഭ്രാന്തമായ അവസ്ഥ! ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; സത്യമെന്താണെന്ന് പറഞ്ഞ് നടി അഞ്ജലി

    ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുമോൾ

    സിനിമയിലെ സീനുകളും ഡയലോ​ഗുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. കരിയറിൽ അധികം സിനിമകൾ അനുമോൾ ചെയ്തിട്ടില്ല. വാരി വലിച്ച് സിനിമകൾ ചെയ്യാതെ മികച്ച സിനിമകളെന്ന് തോന്നുന്നവ തെരഞ്ഞെടുത്ത് ചെയ്യുകയാണ് അനു മോൾ.

    മലയാളത്തിന് പുറമെ തമിഴിലും അനു മോൾ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മുത്തുകുമാർ സംവിധാനം ചെയ്ത അയാലി ആണ് അനു മോളുടെ പുതിയ സീരീസ്. വയസറിയിച്ച ശേഷം സ്കൂളിൽ പോവാൻ പറ്റാതിരിക്കുന്ന പെൺകുട്ടിയുടെ കഥയാണ് അയാലി എന്ന സീരീസ്.

    ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുമോൾ. അയാലിയിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതാണെന്ന് അനു മോൾ പറയുന്നു. വികടൻ ചാനലിനോടാണ് പ്രതികരണം.

    വേ​ഗം കല്യാണം കഴിപ്പിക്കാൻ പറഞ്ഞു.

    Also Read: മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്‌ന രാജ്!, വീഡിയോAlso Read: മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്‌ന രാജ്!, വീഡിയോ

    'കഥ കേട്ടപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ വിശ്വസിക്കില്ല, എന്റെ നാട്ടിലും ഇത് പോലെ നടക്കുന്നുണ്ടെന്ന്. എനിക്ക് ഏഴാം ക്ലാസ് മുതൽ പെണ്ണ് കാണൽ ചടങ്ങ് തുടങ്ങിയിരുന്നു. എത്ര ചെറിയ കുട്ടിയാണ് അന്ന്. അച്ഛൻ ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചതാണ്'

    'അതിനാൽ അമ്മയും സഹോദരിയും ആണുള്ളത്. അച്ഛനില്ലാത്തെ കുട്ടി, പെണ്ണുങ്ങൾ മാത്രമുള്ള വീട് എന്നൊക്കെ പറഞ്ഞ് വേ​ഗം കല്യാണം കഴിപ്പിക്കാൻ പറഞ്ഞു. ഞാനതിലൂടെ കടന്ന് പോയതാണ്'

    ഒരു ദിവസം തന്നെ രണ്ട് മൂന്ന് കുടുംബങ്ങൾ വന്ന് കണ്ട് പോവും

    'ഇപ്പോഴും എന്റെ ​ഗ്രാമത്തിൽ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പെൺകുട്ടികളെ പെണ്ണ് കാണാൻ ആളുകൾ വരും. ഒരു ദിവസം തന്നെ രണ്ട് മൂന്ന് കുടുംബങ്ങൾ വന്ന് കണ്ട് പോവും. ഇതിനെതിരെ സംസാരിക്കണം എന്ന് കുറേ നാളായി ആലോചിക്കുന്നു. കറക്ടായി മുത്തു ഈ കഥയുമായി വന്നു. മുത്തൂ ഞാനിത് ചെയ്യുന്നെന്ന് പറഞ്ഞു'

    എന്തിനാണിങ്ങനെ ഷാൾ ഇടുന്നതെന്ന് ചോദിച്ച്

    'ഞാൻ കോയമ്പത്തൂർ കോളേജിലാണ് പഠിച്ചത്. ആ സമയത്ത് കഴുത്തിന് ഷാൾ ഇടുന്ന ഒരു സ്റ്റെെൽ ഉണ്ടായിരുന്നു. ടൗണിൽ കൂടെ പോകവെ
    ആരാണെന്ന് പോലും അറിയില്ല, ഒരാൾ വന്ന് ഷാൾ വലിച്ച് താഴെയിട്ടു. എന്തിനാണിങ്ങനെ ഷാൾ ഇടുന്നതെന്ന് ചോദിച്ച്. അങ്ങനെ ഓരോരോ കാര്യങ്ങൾ അഭിമുഖീകരിച്ചാണ് എല്ലാ പെൺകുട്ടികളും മുന്നോട്ട് പോവുന്നത്'

    എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കുക

    'ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം അത്യാവശ്യമാണ്, ആണായാലും പെണ്ണ് ആയാലും തെറ്റേതാ ശരിയേതാ എന്ന് മനസ്സിലാക്കാനുള്ള അളവിൽ വിദ്യാഭ്യാസം വേണം. ഫിസിക്സും കെമിസ്ട്രിയും അല്ല ഞാൻ പറയുന്നത്. എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കുക'

    'നമുക്ക് ഒരു പാർട്ണർ വേണം. ഈ ആൾക്ക് എന്റെ ഹാൻഡിൽ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നോ അപ്പോൾ കല്യാണം കഴിക്കൂ, അനു മോൾ പറഞ്ഞു. ഐശ്വര്യ രാജേഷിനൊപ്പം അഭിനയിക്കുന്ന ഫർഹാന ആണ് അനുമോളുടെ വരാനിരിക്കുന്ന തമിഴ് സിനിമ'

    Read more about: anumol
    English summary
    Actress Anumol Opened Up About Struggles That Girls Facing In Society; Shares Her Own Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X