എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോട് പറയേണ്ട, വിമർശകർക്ക് മറുപടി നല്‍കി അനുമോള്‍

നടിമാരുടെ വസ്ത്രധാരണം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട് . ചിത്രങ്ങൾക്ക് പലപ്പോഴും അശ്ലീല ചുവയുള്ള കമന്റുകളാണ് ലഭിക്കുന്നത്. ഇതിൽ പ്രതികരിച്ച് നടിമാർ രംഗത്തെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന താരമാണ് അനുമോൾ. പലപ്പോഴും സദാചാര വാദികൾക്ക് തക്കതായ മറുപടിയുമായി താരവും രംഗത്തെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുമോളുടെ പോസ്റ്റാണ്. വസ്ത്രധാരണത്തിന്റെ പേരിൽ നെറ്റി ചുളിക്കുന്നവർക്ക് മറുപടിയുമായിട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

anumol

കഴിഞ്ഞ ദിവസം അനുമോൾ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് താഴെ മോശം കമന്റുമായി ഒരാൾ എത്തിയിരുന്നു. ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാൽ പിന്നെ ഇനിയുള്ള രാത്രികൾ കൂടി കേമമാക്കാം'എന്നായിരുന്നു കമന്റ്. ഇയാൾക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന തരത്തിലുള്ള കമന്റാണ് അനുമോൾ നൽകിയിരിക്കുന്നത്. താരത്തിന്റെ മറുപടി ഇങ്ങനെ. മനസിലായില്ല. സ്വന്തം വീട്ടില്‍ ഉള്ളവരോട് പറയു എന്‍റെ രാത്രികളും പകലുകളും എന്നും നല്ലതാണ്'.

ഈ ചിത്രത്തിന് അധികവും മോശമായ കമന്റുകളാണ് ലഭിക്കുന്നത്. എന്നാൽ ഇതിനൊന്നും നടി മറുപടി കൊടുത്തിട്ടില്ല. എങ്ങനെ വസത്രം ധരിക്കണമെന്ന് എന്നോട് പറയേണ്ട അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ'.. എന്ന അടിക്കുറിപ്പോടെ അനു ഇൻസ്റ്റഗ്രാമിൽ മറ്റൊരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. വിമർശനം മാത്രമല്ല അനുമോളെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്. ഇതിന് മുൻപും സമൂഹമാധ്യമങ്ങളിലൂടെ വസ്ത്രധാരണത്തിന്റെ പേരിൽ നടിയ്ക്ക് മോശമായ കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് അനു മോൾ ചിത്രങ്ങളും നടിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കര്‍ക്കടകത്തിന്റെ വരവറിയിച്ച് താരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ധാവണി ധരിച്ച് നിൽക്കുന്ന ചിത്രത്തോട് കൂടിയ ചിത്രമാണ് അനു പങ്കുവെച്ചത്. നടിയുടെ പോസ്റ്റ് ഇങ്ങനെ... കർക്കിടക സംക്രാന്തി... ശീവോതി വെച്ചു ( ജ്യേഷ്ഠ ഭഗവതിയെ പുറത്താക്കി ശ്രീ പാർവതി ദേവിയെ വീട്ടിൽ കുടിയിരുത്തി) .. രാത്രി മൈലാഞ്ചി ഇട്ട് ഉറങ്ങി എഴുന്നേക്കുമ്പോൾ കർക്കിടകം ആവും.. ഇനി ദശപുഷ്പം ചൂടി മുക്കുറ്റി കുറി തൊട്ട്, പത്തിലക്കറി കൂട്ടി അമ്മയുടെ രാമായണ വായനയും കേട്ട് ഒരു മാസം- അനുമോൾ കുറിച്ചു.

അനുമോൾ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: anumol അനു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X