twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെണ്ണുങ്ങൾ ഒന്നിൽ കൂടുതൽ കെട്ടിയാൽ എയ്ഡ്‌സ് വരുമെന്ന് ആരാധകൻ; മാസ് മറുപടി നല്‍കി നടി നടി അനുമോളും

    |

    നടി കനി കുസൃതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി കൊടുത്ത ചിത്രമാണ് ബിരിയാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രം അടുത്തിടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ പുറത്ത് വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും എത്തുകയാണ്. കൂട്ടത്തില്‍ നടി അനുമോളും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

    ബിരിയാണിയിലെ ഏറ്റവും ശ്രദ്ധേയമായൊരു രംഗം പങ്കുവെച്ചതിനൊപ്പം സിനിമ ഇപ്പോള്‍ പ്രദര്‍ശനം നടത്തുന്നുണ്ടെന്ന കാര്യം കൂടി അനുമോള്‍ ക്യാപ്ഷനില്‍ സൂചിപ്പിച്ചിരുന്നു. ഈ വിഡോയ്ക്ക് താഴെ ഒരാള്‍ മോശം കമന്റുമായി എത്തിയെങ്കിലും കിടിലന്‍ മറുപടിയാണ് നടി കൊടുത്തിരിക്കുന്നത്. ഇതോടെ അനുവിന്റെ മറുപടി സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരിക്കുകയാണ്.

    anumol

    സിനിമയില്‍ ആണുങ്ങള്‍ക്ക് നാല് പേരെ കെട്ടാമല്ലോ പിന്നെ സ്ത്രീകള്‍ക്ക് എന്ത് കൊണ്ട് കെട്ടാന്‍ പറ്റുന്നില്ല എന്ന് കനി കുസൃതി ചോദിക്കുന്ന രംഗമാണ് അനു ഷെയര്‍ ചെയ്തിരുന്നത്. ഇത് കണ്ട് ഒരു ആരാധകന്‍ പെണ്ണുങ്ങള്‍ ഒന്നില്‍ കൂടുതല്‍ കെട്ടിയാല്‍ എയ്ഡ്‌സ് വരും അനുമോളെ, സയന്‍സ് ആണെന്ന് കമന്റിട്ടു. തൊട്ട് പിന്നാലെ 'ഓഹോ ആ സയന്‍സ് ആണുങ്ങള്‍ക്കില്ലേ' എന്നുള്ള മറുചോദ്യം അനുവും ചോദിച്ചു.

    വീണ്ടും യാത്രകളിലാണോ, എയർപോർട്ടിൽ നിന്നുള്ള നടി റായി ലക്ഷ്മിയുടെ ചിത്രങ്ങൾ

    കനി കുസൃതിയെയും സിനിമയെയും വിമര്‍ശിച്ച് നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ നല്ല ചിത്രമാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. സിനിമയുടെ കഥയെക്കാളും കനിയുടെ അഭിനയത്തിനാണ് വലിയ പിന്തുണ ലഭിച്ചിരിക്കുന്നത്.

    Read more about: anumol അനുമോള്‍
    English summary
    Actress Anumol Shuts Down A Troll With a Classy Reply Goes Viral In Social Media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X