'വാക്കുതർക്കം... ചായക്കപ്പ് എറിഞ്ഞ് പൊട്ടിച്ച് സെറ്റിൽ നിന്നും ഇറങ്ങിപ്പോയി'; അനുഭവം പറഞ്ഞ് നടി അനുമോൾ!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവന്‍ മേഘരൂപന്‍ ആയിരുന്നു അനുമോളുടെ ആദ്യ ചിത്രം.
അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലേയും താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുമോള്‍. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്.

പലപ്പോഴും തനിക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്കും അനുമോള്‍ മറുപടി നല്‍കാറുണ്ട്. ഇപ്പോൾ സിനിമ സെറ്റിലെ ഒരു അനുഭവം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അനുമോൾ ഇപ്പോൾ.
'ഞാൻ ദേഷ്യക്കാരിയാണ്. എന്റെ ക്ലോസ് പേഴ്സണൽ സർക്കിളിലാണ് ഞാൻ ദേഷ്യപ്പെടാറുള്ളത്. ആരോട് ദേഷ്യം വന്നാലും അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുന്നതാണ് നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ ഇപ്പോൾ അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടൊന്നുമില്ല. ചായ ഗ്ലാസൊക്കെ എറിഞ്ഞ് പൊട്ടിച്ചിരുന്നു.'
'പാറപ്പുറത്ത് സോങ് ഷൂട്ട് നടക്കുകയായിരുന്നു. അപ്പോഴാണ് ചെറിയൊരു ആർഗ്യൂമെന്റ് വന്നത്. കണ്ടിന്യൂവിറ്റി കാര്യങ്ങൾ നന്നായി നോക്കുന്നയാളാണ് ഞാൻ. അത് തെറ്റാറില്ല. ഞാൻ അങ്ങനെയാണ് പഠിച്ച് വന്നത്. അതിന്റെ പേരിലാണ് തർക്കം തുടങ്ങിയത്.'
'അപ്പോൾ ഞാൻ ഫുൾ ഏഡീസിനേയും വിളിച്ച് അവരോട് കൺട്യൂവിറ്റിയെ കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ആർക്കും അറിയില്ല. ശേഷം വീഡിയോ ഇട്ട് നോക്കിയപ്പോൾ ഞാൻ പറഞ്ഞതാണ് ശരി. അങ്ങനെയാണ് ഞാൻ ബഹളം വെച്ചത്. അപ്പോൾ തന്നെ ഡയറക്ടർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു,. എനിക്ക് ഹൈ ബിപിയാണ്. അത്യാവശ്യം ക്ഷമയുമുണ്ട്.'

'രണ്ട് മൂന്ന് റിലേഷനുണ്ടായിരുന്നു. പിന്നീട് എനിക്ക് മനസിലായി ഞാൻ അതിന് പറ്റിയ ആളല്ലെന്ന്. റിലേഷൻഷിപ്പ് എനിക്ക് വർക്കാവില്ല. മ്യൂചലി പറഞ്ഞ് അവസാനിപ്പിച്ചതാണ്. ചില കാര്യങ്ങളിൽ ഞാൻ പെർഫെക്ഷനിസ്റ്റാണ്.'
'ഇപ്പോൾ സിംഗിളാണ്. സിംഗിളാകുമ്പോൾ ഹാപ്പിയാണ്. കൂടുതൽ പ്രൊഡക്ടീവാണ്. ട്രാവൽ ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നുണ്ട്. അതിനാൽ ഞാൻ ഹാപ്പിയാണ്' അനുമോൾ പറഞ്ഞു.


Click it and Unblock the Notifications











