For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദുൽഖർ എനിക്ക് ആശാൻ, എനിക്കൊരു പ്രശ്നം വന്നാൽ ദുൽഖർ സഹായിക്കും'; അനുപമ പരമേശ്വരൻ

  |

  2015ൽ കേരളത്തിൽ എന്നല്ല സൗത്ത് ഇന്ത്യയിൽ തന്നെ വലിയ ഓളം സൃഷ്ടിച്ച സിനിമയായിരുന്നു പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമയിൽ നിവിൻ പോളിയായിരുന്നു നായകൻ. പ്രേമം റിലീസായ ശേഷം നിവിൻ പോളിക്കും വലിയ ഫാൻ ബേസാണ് ഉണ്ടായത്. സിനിമയിൽ മൂന്ന് പുതുമഖ നടിമാരാണ് നായികമാരായത്.

  അതിൽ ഒരാൾ അനുപമ പരമേശ്വരനായിരുന്നു. മേരി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അനുപമ അവതരിപ്പിച്ചത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പോസ്റ്ററിലൂടെയും പാട്ടിലൂടെയും അനുപമ ആരാധക ഹൃദയം കീഴടക്കിയിരുന്നു.

  Also Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

  പ്രേമത്തിന് ശേഷം തെന്നിന്ത്യയിലെ മുൻനിര നായികയായി മാറിയ അനുപമ ഇപ്പോൾ തെലുങ്കിലാണ് കൂടുതൽ സിനിമകൾ ചെയ്യുന്നത്. തെലുങ്കിൽ ഏറ്റവും ഡിമാന്റുള്ള നായികയും അനുപമ പരമേശ്വരനാണ്.

  പ്രേമമടക്കം മൂന്ന് നാല് സിനിമകൾ മാത്രമാണ് അനുപമ മലയാളത്തിൽ ചെയ്തത്. ചില ഹ്രസ്വ ചിത്രങ്ങളിലും അനുപമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത യുവ സൂപ്പർ താരം ദുൽഖർ സൽമാനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് അനുപമ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  തനിക്കൊരു പ്രശ്നം വന്നാൽ‌ സഹായം ചോദിക്കാവുന്ന തരത്തിൽ ദുൽഖറുമായി സൗഹൃദമുണ്ടെനനാണ് ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ പറഞ്ഞത്. 'മലയാളത്തിൽ എന്താണ് സിനിമകൾ ചെയ്യാത്തതെന്ന ചോദ്യം നിരവധി വരാറുണ്ട്.'

  'നല്ല പ്രോജക്ടുകൾ വരാത്തതുകൊണ്ടാണ് ചെയ്യാത്തത്. ചില സമയത്ത് നല്ല സ്ക്രിപ്റ്റുകൾ വന്നപ്പോൾ എനിക്കത് ചെയ്യാനും പറ്റിയില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ദുൽഖറൊരു ജെമ്മാണ്. ഞാൻ ആശാനെയെന്നാണ് ദുൽഖറിനെ വിളിക്കാറുള്ളത്. ജോമോന്റെ സുവിശേഷങ്ങൾ വേണ്ടി വളരെ കുറച്ച് ദിവസങ്ങളെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു.'

  Also Read: നാഗചൈതന്യയുമായി വേർപിരിഞ്ഞിട്ട് ഒരു വർഷം!, രണ്ടാം വിവാഹത്തിന് ഒരുങ്ങി സാമന്ത?; റിപ്പോർട്ടുകളിങ്ങനെ

  'എന്നിട്ടും എപ്പോഴും അദ്ദേഹം സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അത്ര വലിയൊരു സ്റ്റാറായിട്ട് കൂടി. ഞാൻ എന്തെങ്കിലും പൊട്ടത്തരം ചെയ്താൽ അത് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തരാനും നല്ലത് ചെയ്താൽ അഭിനന്ദിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്.'

  'പിന്നെ മണിയറയിൽ അശോകൻ ചെയ്തപ്പോൾ അദ്ദേഹം എന്റെ നിർമാതാവായി. അങ്ങനെയാണ് സൗഹൃദം ആരംഭിച്ചത്. ഞങ്ങൾ എപ്പോഴും സംസാരിക്കുന്നവരൊന്നുമല്ല. പക്ഷെ എനിക്കൊരു പ്രശ്നം വന്നാൽ പോയി പറഞ്ഞാൽ അദ്ദേഹം തീർച്ചയായും പരിഹാരം കണ്ടെത്തി തരും' അനുപമ പരമേശ്വരൻ പറഞ്ഞു. 2017ലാണ് അനുപമ ജോമോന്റെ സുവിശേഷങ്ങളിൽ അഭിനയിച്ചത്.

  ദുൽഖറിന്റെ നായികയായിരുന്നു ചിത്രത്തിൽ അനുപമ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രേക്ഷക പ്രീതി നേടിയ ഒന്നായിരുന്നു. കുറുപ്പിലും ഒരു ചെറിയ കാമിയോ റോളിൽ അനുപമ അഭിനയിച്ചിരുന്നു.

  ടൊവിനോയുടെ കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് അനുപമ ചെയ്തത്. ദുൽഖർ തന്നെ നേരിട്ടാണ് കുറുപ്പിലേക്ക് കഥാപാത്രം ചെയ്യാൻ ക്ഷണിച്ചതെന്ന് നേരത്തെ അനുപമ പറഞ്ഞിട്ടുണ്ട്.

  അനുപമയുടെ ഏറ്റവും പുതിയ റിലീസ് കാർത്തികേയ 2വാണ്. തെലുങ്കിൽ ഒരുക്കിയ സിനിമ മലയാളത്തിലും ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.

  ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത കാര്‍ത്തികേയ 2 ഇതിനോടകം സിനിമാ മേഖലയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഓഗസ്റ്റ് 13ന് റിലീസ് ചെയ്‍ത ചിത്രം 120 കോടിയിലധികം തിയറ്റര്‍ കലക്ഷൻ നേടി. 30 കോടിയിലധികമാണ് കാർത്തികേയ 2 ഹിന്ദി പതിപ്പിൽ നിന്ന് മാത്രം നേടിയത്.

  കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സിനിമ സ്വന്തമാക്കി. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. കുറഞ്ഞ ബജറ്റിൽ അനുപം ഖേർ, നിഖിൽ സിദ്ധാർഥ്, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിർമിച്ച ചിത്രം ഇ 4 എന്റർടൈൻമെന്റ്സാണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

  Read more about: anupama parameswaran
  English summary
  actress Anupama Parameswaran open up about her bonding with Dulquer Salmaan, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X