അല്‍പം വയറ് കാണുന്നതും കഴുത്തിറക്കിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്! വിമർശകർക്ക് മറുപടിയുമായി നടി

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി എന് കഥാപാത്രംല താരത്തിന്റെ കരിയറിൽ വലിയ ബ്രേക്കായിരുന്നു നൽകിയത്. പ്രേമത്തിനു തൊട്ട് പിന്നാലെ തന്നെ തെലുങ്ക്, കന്നഡ എന്നീങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ നിന്ന് മികച്ച ഒരുപിടി ഓഫറുകൾ നടിയെ തേടിയെത്തുകയായിരുന്നു. ഇതോടു കൂടി മലയാളി പ്രേക്ഷകരുടെ സ്വന്തം മേരി തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയതാരമായി മാറുകയായിരുന്നു.

2015 ൽ പുറത്തു വന്ന പ്രേമത്തിനു ശേഷം 3 വർഷങ്ങൾക്കിപ്പുറം ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് മോളിവുഡിൽ മടങ്ങിയ എത്തിയത്. ഈ കുറഞ്ഞ കാലയഴലു കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അന്യഭാഷയിൽ സജീവമായപ്പോൾ താരത്തിന്റെ വസ്ത്രധാറണത്തെ കുറിച്ചുള വാർത്തകൾ പ്രചരിച്ചിരുന്നു. മലയാളം വിട്ടപ്പോൾ താരം ഹോട്ടായി എന്നൊക്കെയുള്ള വാർത്തകൾ പുറത്തെത്തിയിരുന്നു. ഇപ്പോഴിത ഹോട്ട് ലുക്കിനെ കുറിച്ച് താരം തന്നെ മറുപടി പറയുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യ വെളിപ്പെടുത്തിയത്

  വെറും തെറ്റിധാരണ

തെലുങ്കിലൊക്കെ അഭിനയിച്ചപ്പോൾ അനുപമ അഭിനയിച്ചപ്പോൾ അൽപ്പം ഹോട്ടായി എന്നൊക്കെ സംസാരമുണ്ട്. എന്നാൽ തെലുങ്കിലോ കന്നഡയിലോ മുഖം കാണിച്ചാൽ പിന്നെ ഹോട്ടായി എന്നൊക്കെ പറയുന്നത് വെറും തെറ്റിധാരണയാണ. നല്ലതല്ലാത്ത സിനിമകൾ എല്ലാ ഭാഷയിലുമുണ്ട്. അതുപോലെ തെലുങ്കിലുമുണ്ട്. അനുപമ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹോട്ട് ലുക്കിൽ വന്നിട്ടില്ല

ഇതുവരെ വലിയ ഹോട്ട് ലുക്കിലെന്നും താൻ തെലുങ്കിൽ വന്നിട്ടില്ല. കഴിഞ്ഞ വർഷം ഹല്ലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറിൽ പിൻഭാഗം അൽപം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞിരുന്നു. സാരി ഉടുക്കുമ്പോൾ സൈഡിൽ അൽപം വയറു കാണുന്നതം കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഓക്കെയാണോ ഹോട്ട്?- അനുപമ ചോദിക്കുന്നുണ്ട്.

 മുണ്ടും  ബ്ലൗസും ധരിക്കുന്ന നായികമാർ

മുണ്ടു ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാർ നമുക്ക് ഉണ്ടായിരുന്നല്ലേ? ആ സീനുകൾ ചിത്രത്തിന്റെ ടീസറിനു വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാൻ ചെയ്തതിൽ മാക്സിമം ഹോട്ട് ലുക്ക്. അപ്പോഴെ എന്നെ ഹോട്ടായി തോന്നി എങ്കിൽ അത് തോന്നിയവരോട് ഒന്നേ പറയാനുളളൂ. താങ്ക് യൂ- അനുപമ പറഞ്ഞു.

 സഹസംവിധായിക


ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും ചുവട് ഉറപ്പിക്കാൻ തയ്യാറെടുക്കുകയാണ് താരം. അഭിനയം മാത്രമല്ല സഹസംവിധായികയായും തുടക്കം കുറിച്ചിട്ടുണ്ട് താരം. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമായ മണിയറയിലെ അശോകനിലൂടെയാണ് സഹസംവിധായികയായി താരം തുടക്കം കുറിക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X