ശ്രീവിദ്യാമ്മയും ഞാനും എത്തി, ആശുപത്രിയിൽ ഒരു മൂലയിൽ സ്മിതയുടെ മൃതദേഹം; സഹിക്കാൻ പറ്റിയില്ലെന്ന് അനുരാധ

സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് സിൽക് സ്മിത. മാദക താരമായി വൻ തരം​ഗം സൃഷ്ടിച്ച സിൽക് സ്മിതയുടെ ജീവിതത്തിലും മരണത്തിലും ദുരൂഹതകളേറെയാണ്. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചൊന്നും സിൽക് സ്മിത എവിടെയും സംസാരിച്ചിരുന്നില്ല. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു നടി. ആത്മഹത്യയുടെ കാരണമെന്തെന്ന് കൃത്യമായി ആർക്കും അറിയില്ല. ഡോക്ടറായ രാധാകൃഷ്ണൻ എന്ന വ്യക്തി സിൽക് സ്മിതയുടെ പങ്കാളിയായിരുന്നു. നടിയുടെ മരണ ശേഷം ഇയാളെക്കുറിച്ചും അധികം വിവരങ്ങളൊന്നും ലഭിച്ചില്ല.

ഇപ്പോഴിതാ സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കുകയാണ് സുഹൃത്തായിരുന്ന നടി അനുരാധ. ​ഗലാട്ട വോയിസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മരിക്കുന്നതിന് മുമ്പ് സിൽക് സ്മിത തന്നെ വിളിച്ചിരുന്നെന്ന് അനുരാധ പറയുന്നു. അക്കാലത്ത് ലാന്റ് ലൈൻ ഫോണാണ്. സിൽക് എന്നെ വിളിച്ച് വീട് വരെ വരുമോ എന്ന് ചോദിച്ചു. ഒരിക്കലും രാത്രി സിൽക് അങ്ങനെ വിളിക്കാറില്ലായിരുന്നില്ല. അപൂർവമായി വൈകുന്നേരങ്ങളിൽ വിളിക്കും. എന്താണ് അത്യാവശ്യം എന്ന് ഞാൻ ചോദിച്ചു. നീ വാ, സംസാരിക്കാനുണ്ടെന്ന് ഞാൻ.

Silk Smitha

ഭർത്താവ് സതീഷ് 9.30 ന് വരും. വന്നേ പറ്റൂയെങ്കിൽ ഞാൻ വരാം, അല്ലെങ്കിൽ രാവിലെ മകനെ സ്കൂളിൽ വിട്ട ശേഷം നിന്നെ കണ്ടാൽ മതിയോ എന്ന് ഞാൻ ചോദിച്ചു.ഒടുവിൽ വരാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ വേണ്ട, നാളെ രാവിലെ വന്നാൽ മതിയെന്ന് സിൽക് സ്മിത. രാവിലെ താനറിഞ്ഞത് സിൽക് സ്മിത ആത്മഹത്യ ചെയ്തെന്ന വാർത്തയാണ്. മൃതദേഹം വിജയ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഞാനങ്ങോട്ട് പോയി.

എനിക്ക് പിന്നാലെ ശ്രീവിദ്യാമ്മയും വന്നു. മൃതദേഹം എവിടെയാണെന്ന് ഞങ്ങൾ തിരിഞ്ഞു. ഒരു മൂലയിൽ സ്ട്രക്ചറിൽ കിടത്തിയിരിക്കുന്നു. അവളുടെ ദേഹത്ത് ഈച്ചകൾ വരുന്നു. ആളുകൾ കാണാൻ എത്രമാത്രം ആ​ഗ്രഹിച്ച നടിയാണ് സിൽക്. ആ നടിയുടെ ഇങ്ങനെ വെച്ചിരിക്കുന്നു. ഞാനും വിദ്യാമ്മയും ഈച്ചകൾ വരാതിരിക്കാൻ വീശിക്കൊണ്ടിരുന്നു. സിൽക് സ്മിതയെ അങ്ങനെയൊരു സ്ഥിതിയിൽ കണ്ടത് തനിക്ക് സഹിക്കാൻ പറ്റിയില്ലെന്നും അനുരാധ വ്യക്തമാക്കി.

Silk Smitha  Srividya  Anuradha

അന്ന് രാത്രി സിൽക് എന്നെ വിളിച്ചപ്പോൾ പോകേണ്ടിയിരുന്നോ എന്ന് ചിന്തിച്ച് താൻ വിഷമിച്ചു. പക്ഷെ സിൽക് അവളുടെ പ്രശ്നങ്ങൾ ആരോടും പറയില്ല. ഒരുപക്ഷെ ഞാനന്ന് പോയിരുന്നെങ്കിൽ അവളെ സമാധാനിപ്പിക്കാൻ‌ പറ്റിയേനെ എന്ന ചിന്ത ഒരുപാട് വർഷം തന്നെ അല‌ട്ടിയെന്നും അനുരാധ പറയുന്നു.

സിൽക് സ്മിത മദ്യപാനിയാണെന്ന ​ഗോസിപ്പുണ്ടായിരുന്നു. എന്നാൽ അവർ മദ്യപിച്ചിരുന്നില്ല. അക്കാലത്ത് സിൽകിനൊപ്പം ഒരു ഡോക്ടർ ഉണ്ടായിരുന്നു. അയാൾ എന്തോ ​​ഗുളിക സിൽകിന് നൽകുന്നുണ്ടെന്നും അതുകൊണ്ടാണ് സിൽകിനെ കാണുമ്പോൾ ബോധമില്ലെന്ന് തോന്നുന്നതെന്ന് ചിലർ പ്രചരിച്ചു. സിൽക് സ്മിതയുടെ കണ്ണുകൾ അങ്ങനെയായിരുന്നെന്നും അനുരാധ വ്യക്തമാക്കി. സിൽക് സ്മിത മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും നടിയെ മറക്കാൻ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല.

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X