'അർണവിന്റെ തനിനിറം അൻഷിത ഇന്ന് മനസിലാക്കി; മുൻ ഭാര്യയുടെ കരച്ചിലിന്റെ ഫലം; ഞാൻ അന്നേ ഉപദേശിച്ചതാണ്'
ബിഗ് ബോസ് തമിഴ് എട്ടാം സീസൺ മുന്നോട്ട് പോകവെ മത്സരാർത്ഥികളായ അൻഷിതയും അർണവും തമ്മിലുണ്ടായ പ്രശ്നം ചർച്ചയാകുകയാണ്. ഒരു ടാസ്കിൽ അൻഷിതയ്ക്ക് തന്റെ നേട്ടത്തിന് വാലായി നടക്കുന്ന ആൾ ടാഗ് അർണവ് നൽകി. ഇത് അൻഷിതയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ അൻഷിത കരയുകയും ചെയ്തു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ വന്നതാണ്. ചെല്ലമ്മ എന്ന സീരിയലിൽ ഒരുമിച്ചഭിനയിക്കവെയാണ് ഇരുവരും സുഹൃത്തുക്കളായത്.
ഇപ്പോഴിതാ ഇരുവർക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ചെല്ലമ്മയിൽ ഒരുമിച്ച് അഭിനയിച്ച നടി അനുരാധ. ചെല്ലമ്മ സീരിയലിന്റെ ഷൂട്ടിംഗ് സെറ്റിൽ അവർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരുപാട് വിവാദങ്ങളുണ്ടായിട്ടും സൗഹൃദം അവർ വിട്ടില്ല. ഒരുപാട് പേർ ഉപദേശിച്ചു. ഞാനും ഉപദേശിച്ചു. അർണവിന്റെ പേഴ്സണലായ കാര്യങ്ങൾ എനിക്കറിയാം.

ഈ വിവാദങ്ങളുണ്ടായ ശേഷം ഞാൻ അർണവിൽ നിന്ന് അകലം പാലിച്ചു. ഹായ്, ബൈ പറയുമെന്ന് മാത്രം. സെറ്റിൽ അർണവിന് എന്തെങ്കിലും പ്രശ്നം വന്നാൽ അൻഷിത സംസാരിക്കും. അൻഷിതയ്ക്ക് വേണ്ടി അർണവും വഴക്കിടും. ഒരുപാട് അങ്ങനെ സംഭവിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്കായിരിക്കും. അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് അനുരാധ പറയുന്നു.
ബിഗ് ബോസിൽ അവർ വന്നത് രണ്ട് പേരും പരസ്പരം അറിയാതെ വന്നതാണെന്ന് പറയുന്നു. കണ്ടപ്പോൾ രണ്ട് പേരും സർപ്രെെസായി. പക്ഷെ അത് കള്ളമാണ്. കാരണം 24 മണിക്കൂറിൽ 18 മണുക്കൂറോളം അവർ പരസ്പരം സംസാരിക്കും. അപ്പോൾ ഇത് അറിയാതിരിക്കില്ലെന്നും അനുരാധ പറയുന്നു. അൻഷിത ആരാണെന്ന് ഞങ്ങൾക്കറിയാം. അൻഷിതയുടെ യഥാർത്ഥ സ്വഭാവം ഇപ്പോഴാണ് ബിഗ് ബോസിൽ കാണാൻ തുടങ്ങുന്നത്. അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റില്ല. ധൈര്യശാലിയാണെന്നും അനുരാധ പറയുന്നു.

അർണവ് തന്നെ വഞ്ചിച്ച് ഷോയിൽ കളിക്കുകയാണെന്ന് അൻഷിത മനസിലാക്കും. ചെല്ലമ്മ എന്ന സീരിയലിലെ കഥാപാത്രമായാണ് അൻഷിത പുറത്ത് പ്രൊജക്ട് ആയത്. എന്നാൽ അർണവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായതോടെ പ്രതിച്ഛായ മാറി. വായിൽ വരുന്നത് വിളിച്ച് പറഞ്ഞ ഓഡിയോ ലീക്കായി. ജനങ്ങൾക്കിടയിൽ മോശം ഇമേജായി.
ബിഗ് ബോസിൽ അർണവ് തന്റെ ഗെയിം കളിക്കുകയാണ്. താൻ നല്ല ആളാണെന്ന് കാണിക്കാൻ ശ്രമിക്കുന്നു. പക്ഷെ അത്ര നല്ല ആളല്ല. ഷൂട്ടിംഗ് സ്പോട്ടിൽ പ്രശ്നമില്ല. പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് പേർക്ക് അവനെക്കൊണ്ട് ബുദ്ധിമുട്ടുണ്ടായി. അർണവും മുൻ ഭാര്യ ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹത്തിന് എന്നെയും ചെല്ലമ്മ സീരിയലിലെ മറ്റൊരു ആർട്ടിസ്റ്റിനെയും ക്ഷണിച്ചു. ഞാൻ കല്യാണത്തിന് പോയിട്ടുണ്ട്. പിന്നീടുണ്ടായ പ്രശ്നങ്ങൾ കാരണം അർണവുമായുള്ള സൗഹൃദം താനവസാനിപ്പിച്ചെന്നും അനുരാധ വ്യക്തമാക്കി.
താനും ചെല്ലമ്മ സീരിയലിലെ മറ്റ് രണ്ട് നടിമാരുമാണ് അൻഷിത-അർണവ് വിഷയം ദിവ്യയെ അറിയിക്കുന്നതെന്ന് അർണവ് കരുതി. എന്നാൽ താൻ അർണവിനെക്കൊണ്ട് ദിവ്യയെ ഫോണിൽ വിളിപ്പിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്ന് അനുരാധ പറയുന്നു. ദിവ്യക്ക് ഇക്കാര്യത്തിൽ ആദ്യമേ സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം ചെയ്യാൻ ദിവ്യ നിർബന്ധിച്ചത്. ദിവ്യ കുറച്ച് കൂടി കാത്തിരുന്നെങ്കിൽ അർണവിന്റെ യഥാർത്ഥ മുഖം വിവാഹത്തിന് മുമ്പേ മനസിലായേനെ എന്നും അനുരാധ വ്യക്തമാക്കി.
അൻഷിതയോട് നീ സൂക്ഷിക്കണം എന്ന് മുമ്പേ ഞാൻ പറഞ്ഞതാണ്. അന്നത് നടന്നില്ല. ഇന്ന് നടക്കുന്നു. അർണവ് അടുത്ത സുഹൃത്താണെങ്കിലും തന്നെക്കൊണ്ട് ഇത്രയും പ്രശ്നം വന്നാൽ ഇത് വേണ്ടെന്ന് പറഞ്ഞ് മാറി നിൽക്കാമായിരുന്നു. പക്ഷെ നമ്മൾ ഇങ്ങനെത്തന്നെ നിൽക്കും, അവളോട് പോകാൻ പറ എന്ന രീതിയിൽ നിന്നു.
അന്ന് സ്വന്തം ജീവിതം പോയതിൽ ആ പെൺകുട്ടി (ദിവ്യ ശ്രീധർ) കരഞ്ഞു. ഇന്ന് അത് അൻഷിതയ്ക്ക് തിരിച്ചടിക്കുന്നു. അവൾ അർണവിന്റെ യഥാർത്ഥ നിറം ഇനിയും മനസിലാക്കണം. അത് മനസിലാകും. മുമ്പത്തെ പോലെയല്ല. ഇന്ന് ഈ ജന്മത്തിൽ ചെയ്ത പാപത്തിന്റെ ഫലം ഈ ജന്മം തന്നെ ലഭിക്കുമെന്നും അനുരാധ വ്യക്തമാക്കി. ഗലാട്ട പിങ്ക് എന്ന തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.


Click it and Unblock the Notifications











