'വിഷ്ണുവിന്റെ അച്ഛൻ മനസ് കാണാൻ കഴിയുന്നുണ്ട്, മകനെ മറന്നുവെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഇത്'; വൈറൽ ഫോട്ടോ!

പ്രണയിച്ച് വിവാ​ഹിതരായവരാണ് സീരിയൽ താരം അനുശ്രീയും ക്യാമറാമാൻ വിഷ്ണു സന്തോഷവും. അനുശ്രീയുടെ കുടുംബം ഈ ബന്ധത്തെ തുടക്കം മുതൽ എതിർത്തിരുന്നതിനാൽ വിഷ്ണുവിനൊപ്പം ജീവിക്കാൻ വീട്ടിൽ നിന്നും ഇറങ്ങി പോവേണ്ടി വന്നു അനുശ്രീക്ക്.

തങ്ങളുടെ സുന്ദരമായ ജീവിതത്തിലൂടെ തങ്ങളുടെ തീരുമാനം എടുത്ത് ചാട്ടമാണെന്ന് കുറ്റപ്പെടുത്തുന്നവർക്ക് മറുപടി നൽകുമെന്നാണ് വിവാഹം നടന്ന ശേഷം നൽകിയ അഭിമുഖങ്ങളിൽ അനുശ്രീ പറഞ്ഞത്.

Actress Anushree, Vishnu santhosh, serial Actress Anushree, Actress Anushree news, Actress Anushree divorce, നടി അനുശ്രീ വിവാഹമോചനം, സീരിയൽ നടി അനുശ്രീ ഭർത്താവ്, അനുശ്രീ വിഷ്ണു സന്തോഷ്

സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് അനുശ്രീ വിഷ്ണുവിനൊപ്പം ജീവിക്കാനായി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. തൃശൂർ ആവണങ്ങാട്ട് അമ്പല നടയിൽ വെച്ചായിരുന്നു വിവാഹം.

ഇത്രയേറെ തീവ്രമായി ആ​ഗ്രിഹിച്ച ശേഷം ഒന്നായവരാണ് അനുശ്രീയും വി‌ഷ്ണുവുമെങ്കിലും ഇരുവരും ഇന്ന് വേർപിരിയലിന്റെ വക്കിലാണ്. അനുശ്രീയാണ് തങ്ങളുടെ വിവാഹ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്.

ഒരുമിച്ച് ജീവിക്കാനും വിവാ​ഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കാത്തതിനാൽ ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം. അതേസമയം ഇരുവർക്കും ആരവ് എന്നൊരു മകനുണ്ട്. അനുശ്രീ ​ഗർഭിണിയായശേഷം സ്വന്തം അമ്മയുമായും കുടുംബക്കാരുമായും രമ്യതയിലായിരുന്നു.

ശേഷം അനുശ്രീ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് മകൻ പിറന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോഴാണ് അനുശ്രീയും വിഷ്ണുവും തമ്മിൽ പ്രശ്നങ്ങൾ ശക്തമായത്.

ഇപ്പോൾ അനുശ്രീയാണ് മകൻ ആരവിനെ വളർത്തുന്നത്. വിഷ്ണു അനുശ്രീക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഇപ്പോഴിത മകന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഷ്ണു.

വാലന്റൈൻസ് ദിനത്തിലാണ് മകനെ മടിയിലിരുത്തിയുള്ള ചിത്രം വിഷ്ണു സ്റ്റാറ്റസായി പങ്കിട്ടത്. മകൻ ജനിച്ച സമയങ്ങളിൽ തന്റെ കൈവിരലിൽ പിടിച്ചിരിക്കുന്ന ചിത്രവും വിഷ്ണു പങ്കിടുകയുണ്ടായി. വിഷ്ണുവിന്റെ അച്ഛൻ മനസ് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ട് എന്നാണ് ആരാധകർ മറുപടി നൽകിയത്.

Actress Anushree, Vishnu santhosh, serial Actress Anushree, Actress Anushree news, Actress Anushree divorce, നടി അനുശ്രീ വിവാഹമോചനം, സീരിയൽ നടി അനുശ്രീ ഭർത്താവ്, അനുശ്രീ വിഷ്ണു സന്തോഷ്

മകനെ മറന്നുവെന്ന് പറയുന്നവർക്ക് മറുപടിയാണ് വിഷ്ണുവിന്റെ സ്റ്റാറ്റസെന്നും ആരാധകർ പറയുകയുണ്ടായി. അതേസമയം ഇനിയും ഒരുമിച്ചുകൂടെയെന്ന് ഇരുവരോടും ചോദിക്കുന്നവരും നിരവധിയാണ്. എടുത്ത് ചാട്ടങ്ങളുടെ പേരിൽ പിരിയരുതെന്ന് ആരാധകർ അനുശ്രീയേയും ഉപദേശിക്കാറുണ്ട്.

'ഫിനാന്‍ഷ്യലി മാത്രമല്ല... കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല.'

'എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്' എന്നാണ് വിവാഹ മോചനത്തെ കുറിച്ച് അനുശ്രീ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അനുശ്രീയുടെ മാതാപിതാക്കളും വിവാ​ഹമോചിതരാണ്.

'ഞങ്ങള്‍ ഡിവോഴ്‌സ് ആയിട്ടില്ല. സത്യം പറഞ്ഞാല്‍ ഞാനും അനുവും ലീഗലി മാരീഡ് അല്ല. സാധാരണ അമ്പലത്തില്‍ വെച്ച് കല്യാണം കഴിച്ചാല്‍ അവിടെ വെച്ച് നമുക്കൊരു ശീട്ട് തരും. അത് അയച്ചുകൊടുത്താല്‍ കല്യാണ സര്‍ട്ടിഫിക്കറ്റ് കിട്ടും. പക്ഷെ ഞങ്ങള്‍ കല്യാണം കഴിച്ച അമ്പലത്തില്‍ അങ്ങിനെ ഒരു സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു.'

'താലി കെട്ടുക മാത്രമെ ചെയ്തിട്ടുള്ളൂ' എന്നാണ് അടുത്തിടെ വിഷ്ണു അനുശ്രീയുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞത്. അടുത്തിടെ മകന്റെ ചോറൂണ് ആഘോഷമായി നടത്തിയതിന്റെ ചിത്രങ്ങളും അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അനുശ്രീ ഇപ്പോൾ അഭിനയത്തിൽ സജീവമല്ല.

നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യണമെന്ന് തന്നെയാണ് മനസിലെന്ന് അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് അനുശ്രീയും വിഷ്ണുവും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. 2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ച് കഴിഞ്ഞു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X