For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടന്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍? ഡബ്ലുസിസി വേണമെന്നില്ലെന്നും അനുശ്രീ!

  |
  നടിയെ ആക്രമിച്ച കേസിൽ തന്റെ നിലപാട് വ്യക്തമാക്കി അനുശ്രീ | filmibeat Malayalam

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചില താരങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിനിമകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന സംഘടന രൂപീകരിച്ചത്. അഞ്ജലി മേനോന്‍, മഞ്ജു വാര്യര്‍, പാര്‍വതി, ബീനാ പോള്‍, രമ്യ നമ്പീശന്‍, സയനോര, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഈ സംഘടന രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഈ സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

  താരരാജാക്കന്‍മാരുടെ സിനിമകള്‍ക്ക് പോലും ഇത്ര സ്വീകാര്യതയില്ല, കാലയ്ക്കായി ജീവനക്കാര്‍ക്ക് അവധി,കാണൂ

  ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണയാണ് സംഘടന നല്‍കിയത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരാധകര്‍ ഒന്നടങ്കം നടുങ്ങിയിരുന്നു. പിന്നീട് നടന്ന സംഭവങ്ങളൊന്നും ഇന്നും സിനിമാപ്രേമികള്‍ മറന്നിട്ടില്ല. ദിലീപിനെ പരോക്ഷമായും പ്രത്യക്ഷമായും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന് നേരെ അനാവശ്യമായ പ്രതികരണങ്ങള്‍ ഉന്നയിച്ചവര്‍ കുറ്റം തെളിയിക്കപ്പെടാതെ പോയാല്‍ പറഞ്ഞതെല്ലാം തിരിച്ചെടുക്കുമോയെന്നാണ് അനുശ്രീ ചോദിക്കുന്നത്. ഡബ്ലുസിസിയെക്കുറിച്ചും ദിലീപ് വിഷയത്തെക്കുറിച്ചും താരം തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ പങ്കെടുക്കവെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നായകന് 2 വര്‍ഷത്തെ വിലക്ക്? കാവ്യ മാധവനും ദിലീപും തകര്‍ത്തഭിനയിച്ച സിനിമയുടെ പിന്നാമ്പുറ കഥ, കാണൂ!

  സംഘടനകളില്‍ അംഗമല്ല

  സംഘടനകളില്‍ അംഗമല്ല

  മലയാള സിനിമയിലെ ഒരു സംഘടനയിലും താന്‍ അംഗമല്ല. അത്തരത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന വേണമെന്നോ അത് വഴി അഭിപ്രായം പ്രകടിപ്പിക്കണമെന്നോ ഇതുവരെ തോന്നിയിട്ടില്ല. സിനിമയിലെ വനിതാസംഘടനയില്‍ അംഗമല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഈ രീതിയില്‍ പ്രതികരിച്ചത്. അവിടെ പോയി ഒരു കാര്യം പറഞ്ഞ് അത് മാറ്റൂ അല്ലെങ്കില്‍ ഇത് മാറ്റൂ എന്ന് പറയണമെന്ന് ഇന്നുവരെ തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

  അമ്മ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന്

  അമ്മ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതി

  നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ മൗനം പാലിക്കുന്നുവെന്നും വേണ്ടവിധത്തില്‍ വിഷയം പരിഗണിക്കുന്നില്ലെന്നും കണ്ടപ്പോഴാണ് വനിതാസംഘടന രൂപീകരിച്ചത്. ഡബ്ലുസിസി ഉടലെടുക്കാനുണ്ടായ സാഹചര്യം ഇതായിരുന്നു. സംഘടനയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

  ദിലീപിനെ കുറ്റം പറയുന്നു

  ദിലീപിനെ കുറ്റം പറയുന്നു

  സംഭവവുമായി ബന്ധപ്പെട്ട് എല്ലാവരും ദിലീപിനെയായിരുന്നു കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴും അറിയില്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണോയെന്ന്. ദിലീപേട്ടനല്ല അത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഈ പറയുന്നവര്‍ അത് മാറ്റിപ്പറയുമോ? മുന്‍പ് പറഞ്ഞതൊക്കെ തിരിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയുമോയെന്നും താരം ചോദിക്കുന്നു.

  ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം സംസാരിക്കുക

  ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം സംസാരിക്കുക

  നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയണ്ടാത്ത തരത്തിലുള്ള കാര്യങ്ങള്‍ മാത്രം പൊതുസമൂഹത്തില്‍ പറയുക. കൂട്ടായ്മയില്‍ പറയുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തോട് പറയാതിരിക്കുക. കൂട്ടായ്മകള്‍ ഇനിയും ഉണ്ടാവണം, സ്ത്രീകള്‍ ഉയര്‍ന്നുവരികയും വേണം. എന്നാല്‍ അതിനകത്തെ പ്രശ്‌നങ്ങള്‍ അവിടത്തെന്ന നില്‍ക്കണമെന്നാണ് അനുശ്രീ പറയുന്നത്.

  ദിലീപിന്റെ പേര് പറഞ്ഞില്ലെങ്കിലും

  ദിലീപിന്റെ പേര് പറഞ്ഞില്ലെങ്കിലും

  ദിലീപേട്ടന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പലരും ഉദ്ദേശിച്ചത് ദിലീപിനെത്തന്നെയായിരുന്നുവെന്ന് അവരുടെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലാവും. അമ്മ ദിലീപിനെ പുറത്താക്കിയിരുന്നു. അതിനിടയ്ക്ക് ഇവര്‍ സംഘടനയുമായി എത്തി. കുറേ കാര്യങ്ങള്‍ പറഞ്ഞു. എന്നിട്ടിപ്പോള്‍ എവിടെ അവരെന്നും താരം ചോദിക്കുന്നു.

  അമ്മയില്‍ അംഗമാവുന്നു

  അമ്മയില്‍ അംഗമാവുന്നു

  സിനിമയിലെത്തിയ സമയത്ത് താന്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തിരുന്നില്ല. തുടക്കകാലത്ത് തനിക്ക് ഇത്രയധികം ശോഭിക്കാന്‍ പറ്റുമെന്ന് കരുതിയില്ലായിരുന്നു. അന്ന് എന്തിനാണ് പൈസ മുടക്കി അംഗത്വം എടുക്കുന്നതെന്നായിരുന്നു മനസ്സില്‍. സിനിമയിലെത്തി വര്‍ഷമേറെയായിട്ടും അംഗത്വം എടുക്കാത്തതിനെക്കുറിച്ച് പലരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഇടവേള ബാബുച്ചേട്ടനെ വിളിച്ച് മെംബര്‍ഷിപ്പ് എടുക്കണമെന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Anusree talknig about WCC and Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X