For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാട്ടുകാര്‍ ഒറ്റപ്പെടുത്തി! പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു! അത് കേട്ട് അച്ഛന്‍ മടങ്ങിയെന്നും അനുശ്രീ!

  |
  ദുരനുഭവങ്ങളെക്കുറിച്ച് അനുശ്രീ | filmibeat Malayalam

  റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താരങ്ങളിലൊരാളാണ് അനുശ്രീ. സൂര്യ ടിവിയിലെ റിയാലിറ്റി ഷോയായിരുന്നു താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള എന്‍ട്രിക്ക് വഴിയൊരുക്കിയത്. ഒട്ടേറെ പുതുമുഖ നായികമാരെ മലയാളിക്ക് സമ്മാനിച്ച ലാല്‍ ജോസിന്റെ കണ്ടെത്തലായിരുന്നു ഈ താരവും. അദ്ദേഹം സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വതസിദ്ധമായ അഭിനയ ശൈലിയുമായാണ് ഈ താരം മുന്നേറിയത്.

  ദിലീപിന്‍റെ വെളിപ്പെടുത്തലില്‍ അമ്മയില്‍ കലാപം? മോഹന്‍ലാലും ഇടവേള ബാബുവും രാജിവെക്കുന്നു?

  ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ആംഗ്രി ബേബീസ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ പൗലോ അയപ്പ കൊയ്‌ലോ, ആദി തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ലഭിച്ചതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. തിരക്കുകളുമായി മുന്നേറുന്നതിനിടയിലും നാട്ടുകാരോട് പഴയത് പോലെ ഇടപെടാറുണ്ട് താരം. താമെന്ന ജാഡയില്ലാതെയാണ് അനുശ്രീ പെരുമാറാറുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം സിനിമാജീവിതത്തിലെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

  നാട്ടിന്‍പുറത്തുനിന്നും സിനിമയിലേക്ക്

  നാട്ടിന്‍പുറത്തുനിന്നും സിനിമയിലേക്ക്

  സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന സങ്കടപ്പെടുത്തുന്ന അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനുശ്രീ എത്തിയിരുന്നു. വില കുറഞ്ഞ ചുരിദാര്‍ ധരിച്ച് ഓഡീഷനായി പോയതിനെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. നാട്ടിന്‍പുറത്തുകാരിയായ തനിക്ക് വസ്ത്രധാരണത്തില്‍പ്പോലും കൃത്യമായ ശ്രദ്ധയുണ്ടായിരുന്നില്ല. ജീന്‍സും ഷര്‍ട്ടുമൊക്കെ ഇടുന്നത് എന്തോ അപരാധമാണെന്ന ധാരണയായിരുന്നു അന്ന് നാട്ടുകാര്‍ക്കുണ്ടായിരുന്നതെന്നും താരം പറഞ്ഞിരുന്നു. സിനിമയിലെത്തിയതിന് ശേഷം തന്റെ സ്വഭാവം മാറുമെന്നായിരുന്നു പലരും കരുതിയത്. തുടക്കത്തില്‍ അത്തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

  നാട്ടുകാരുടെ അവഗണന

  നാട്ടുകാരുടെ അവഗണന

  തുടക്കകാലത്ത് താനുമായി ബന്ധപ്പെടുത്തി പല തരത്തിലുള്ള കഥകളായിരുന്നു നാട്ടുകാര്‍ മെനഞ്ഞുണ്ടാക്കിയത്. ആരും തന്നെ അക്കാലത്ത് പിന്തുണച്ചിരുന്നില്ല. ഇന്നിപ്പോള്‍ എല്ലാവരും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഡയമണ്ട് നെക്ലേസ് ചിത്രീകരണം നടക്കുന്നതിനിടയില്‍ തന്നെക്കുറിച്ച് പ്രചരിച്ച പല കഥകളും കേട്ട് നെഞ്ച് തകര്‍ന്നിരുന്നുവെന്നും താരം പറയുന്നു. അന്ന് അനുഭവിച്ച വേദനയെക്കുറിച്ച് പൊതുവേദിയില്‍ത്തന്നെ താന്‍ തുറന്നുപറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  ആഗ്രഹിച്ച സമയത്ത് കിട്ടിയില്ല

  ആഗ്രഹിച്ച സമയത്ത് കിട്ടിയില്ല

  സിനിമയിലെത്തി മികച്ച സ്വീതാര്യതയുമായി മുന്നേറുന്നതിനിടയിലാണ് നാട്ടുകാര്‍ തന്നെ അനുമോദിക്കാനായി ഒരു യോഗം വിളിച്ച് ചേര്‍ത്തത്. അന്ന് താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ഇന്നിപ്പോള്‍ തന്നെ പൊക്കിവിടേണ്ട ആവശ്യമില്ലെന്നും ആ സമയം കഴിഞ്ഞുപോയെന്നും, അതിനുള്ള സമയമുണ്ടായിരുന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. അഹങ്കാരം കൊണ്ടല്ല താന്‍ ഇങ്ങനെ പറയുന്നതെന്നും താരം പറഞ്ഞിരുന്നു.

  പൊതുവേദിയിലെ പൊട്ടിക്കരച്ചില്‍

  പൊതുവേദിയിലെ പൊട്ടിക്കരച്ചില്‍

  ആ യോഗത്തിനിടയില്‍ സംസാരിക്കുന്നതിനിടയില്‍ താന്‍ പൊട്ടിക്കരഞ്ഞിരുന്നു. പൊതുവേദിയാണെന്നോര്‍ക്കാതെ സങ്കടം വന്നപ്പോള്‍ കരയുകയായിരുന്നു. ആ പരിപാടിയിലേക്ക് വരികയായിരുന്ന അച്ഛന്‍ തന്റെ കരച്ചില്‍ കേട്ടപ്പോള്‍ അവിടേക്ക് വരാതെ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു അന്ന്. താന്‍ മാത്രമല്ല അന്ന് ആ യോഗത്തില്‍ പങ്കെടുത്തവരും കരഞ്ഞിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു.

  ലാല്‍ ജോസിനെ വിളിച്ച് സങ്കടപ്പെടും

  ലാല്‍ ജോസിനെ വിളിച്ച് സങ്കടപ്പെടും

  സിനിമയിലെ തന്റെ ഗുരുവായ ലാല്‍ ജോസ് സാറിനെ വിളിച്ച് സങ്കടങ്ങളെല്ലാം പങ്കുവെച്ചിരുന്നുവെന്നും തന്റെ വിളി എത്തുമ്പോള്‍ത്തന്നെ സങ്കടം പറയാനായാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അലക്ക് കല്ലിനടുത്ത് പോയാണ് അദ്ദേഹത്തെ വിളിക്കുന്നത്. നാട്ടുകാര്‍ അത് പറയുന്നു, ഇത് പറയുന്നുവെന്നൊക്കെ പറഞ്ഞായിരുന്നു കരച്ചിലെന്നും താരം പറയുന്നു.

  ആ വാക്കുകള്‍ സത്യമായി

  ആ വാക്കുകള്‍ സത്യമായി

  നിന്നെ അറിയാത്തവര്‍ പോലും അംഗീകരിക്കുന്ന കാലം വരുമെന്നും അതിനായി കാത്തിരിക്കൂയെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. താനാരാണെന്ന് പോലും അറിയാത്തവര്‍ ചേച്ചിയായും അനിയത്തിയായും മകളായുമൊക്കെയാണ് കാണുന്നത്. അദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍ പിന്നീട് സത്യമായി മാറുകയായിരുന്നുവെന്നും താരം പറയുന്നു.

  English summary
  Anusree about her experience after first film release.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X