ഭക്ഷണം പോലും അമ്മ വാരി തരും; ഇത് സ്നേഹമല്ല മടി, കല്യാണം കഴിക്കാത്തത് നന്നായി, ഭാവിയിൽ ഡിപ്രഷൻ വരും; കമന്റുകൾ!

By Desk

ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ നായിക നടിയാണ് അനുശ്രീ. റിയാലിറ്റി ഷോകളാണ് യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത നടിക്ക് സിനിമയിലേക്കുള്ള വഴി തെളിച്ച് കൊടുത്തത്. ആദ്യ സിനിമയിലൂടെ കഥാപാത്രവും ഡയലോ​ഗുകളും ​ഹിറ്റായി മാറുക, ഇപ്പോഴും ആളുകൾ അവയെല്ലാം നിത്യ ജീവിതത്തിൽ ഉപയോ​ഗിക്കുക എന്നത് എല്ലാവർക്കും അഭിനേതാക്കൾക്കും ലഭിക്കുന്ന ഭാ​ഗ്യമല്ല. പക്ഷെ ഡയമണ്ട് നെക്ലേസിലെ നായിക വേഷം ചെയ്തശേഷം അനുശ്രീക്ക് ഈ ഭാ​ഗ്യങ്ങളെല്ലാം ലഭിച്ചു.

നായിക നടിയാണെങ്കിലും സഹനടി റോളുകൾ അടക്കം മടി കൂടാതെ ചെയ്യുന്ന താരം സോഷ്യൽമീഡിയയിലും സജീവമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അനുശ്രീ നൽകിയ അഭിമുഖമാണ് വിമർശിക്കപ്പെടുന്നത്. നടി ഷിബ്ല ഫറയുടെ യുട്യൂബ് ചാനലിൽ ​ഗസ്റ്റായി എത്തി സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും നടി മനസ് തുറന്നിരുന്നു.

Actress Anusree
Photo Credit: Anusree / Instagram

അമ്മ തന്റെ ജീവിതത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്നും ഭക്ഷണം പോലും അമ്മയാണ് തനിക്ക് വാരിതരുന്നതെന്നുമാണ് നടി പറഞ്ഞത്. ഞാൻ വീട്ടിൽ പോയി നിൽക്കുമ്പോൾ അമ്മ എത്ര തവണ എന്റെ അമ്മേ എന്ന വിളി കേൾക്കുമെന്നത് എനിക്ക് അറിയില്ല. കാരണം അത്രയേറെ തവണ ഞാൻ അമ്മയെ അമ്മ എന്ന് വിളിക്കും. അമ്മയുടെ പേര് വല്ല ദൈവത്തിന്റെയും പേരായിരുന്നുവെങ്കിൽ എനിക്ക് മോക്ഷം കിട്ടിയേനെ.

അത്രയേറെ തവണ ഞാൻ അമ്മയെ വിളിക്കും. രാവിലെ എഴുന്നേറ്റ് കണ്ണ് തുറക്കുമ്പോഴേ ചായ വേണമെങ്കിലും അമ്മയെ വിളിക്കും. ഞാൻ ഇത് പറയുന്നത് കേൾക്കുമ്പോൾ എല്ലാവരും വിചാരിക്കും സ്വന്തമായി ഇട്ട് കുടിച്ചൂടെയെന്ന്. പക്ഷെ സോറി എനിക്ക് പറ്റില്ല. ഡൈനിങ് ടേബിളിൽ എത്തുമ്പോഴും അമ്മേ എന്ന് വിളിക്കും.

ഫുഡ് അമ്മ എടുത്ത് തരും. അമ്മ തന്നെ കൂടുതൽ സമയവും ഭക്ഷണം വാരി തരും. പനി വന്നാൽ അമ്മ വേണം. വയ്യായ്ക വന്നാൽ ഒരു രക്ഷയുമില്ല. കാല് അടക്കം തിരുമ്മി തരും. അമ്മയ്ക്ക് വയ്യെങ്കിൽ അണ്ണൻ ചെയ്ത് തരും. ഇതിനകത്ത് നിന്നൊന്നും ഞാൻ ഇതുവരെ പുറത്തേക്ക് ഇറങ്ങിയി‌ട്ടില്ലെന്നാണ് അനുശ്രീ പറഞ്ഞത്. മുപ്പത്തിനാലുകാരിയായ യുവതി ഇത്തരത്തിൽ ഒരു കാര്യം പരസ്യമായി ഒരു മീഡിയയിൽ പല തരത്തിലുള്ള വിമർശനങ്ങൾ വരും.

അനുശ്രീയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു. നെ​ഗറ്റീവും പോസറ്റീവുമായ കമന്റുകൾ വന്നു. അമ്മയുടെ കാലം കഴിയുമ്പോൾ അനുശ്രീ ഒത്തിരി വിഷമിക്കും, കല്യാണം കഴിച്ച് ഒരു കുഞ്ഞൊക്കെയാവുമ്പോൾ മനസിലാവും അമ്മ എത്രമാത്രം കഷ്ടപ്പെടുന്നെന്ന്, അമ്മ കുട്ടിയെ വഷളാക്കി.

Actress Anusree
Photo Credit: Anusree / Instagram

എങ്കിലും നീ ഭാഗ്യവതിയാണ്. ഇങ്ങനെ ഒരു അമ്മയെ കിട്ടിയല്ലോ, കല്യാണം കഴിക്കാത്തത് നന്നായി അല്ലെങ്കിൽ ഭർത്താവിനും പിള്ളേർക്കും കൂടി അമ്മ വാരികൊടുക്കേണ്ടിവന്നേനെ. കുട്ടികളെ വളർത്താൻ വേണ്ടി അമ്മമാർ ഒരുപാട് കഷ്ടപാടും ത്യാഗവും സഹിച്ചിട്ടുണ്ടാവും. കുട്ടികൾ മുതിർന്ന് കഴിഞ്ഞാൽ അവരെ അവരുട പാട്ടിന് വിടുക.

അവർക്കും ഉണ്ടാവില്ലേ പണ്ട് നടക്കാതെ പോയ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഇപ്പോഴും അമ്മ വാരിത്തരുമത്രേ, അഭിനയച്ച പൈസ അമ്മയ്ക്ക് കൊടുക്കുന്നെങ്കിൽ അമ്മ വരിയൊക്കെ തരും. കഷ്ട്ടപെട്ട് വരുന്നതല്ലേ എന്ന് ഓർക്കും, ചുമ്മാതല്ല കല്യാണം കഴിക്കാത്തത്, ഇത് അമ്മയോടുള്ള സ്നേഹമല്ല മടിയെന്ന് പറയും.

അമ്മയോട് ഇഷ്ടമുള്ളവർ അമ്മയെ സഹായിക്കുകയാണ് ചെയ്യാറ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. കഥ ഇന്നുവരെയാണ് അനുശ്രീ അഭിനയിച്ച് അവസാനം തിയേറ്ററുകളിൽ എത്തിയ സിനിമ. താരയാണ് അണിയറയിൽ ഒരുങ്ങുന്ന സിനിമ.

More from Filmibeat

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X