ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കാനായി ഒരോ പോസ്റ്റിടും, ഇനി രണ്ടുപേരും കൂടി കേട്ടോളൂ; മാർക്കോയ്ക്കൊപ്പം അനുശ്രീ
മാർക്കോയ്ക്കുശേഷം പാൻ ഇന്ത്യൻ തലത്തിൽ ആരും പ്രതീക്ഷിക്കാത്ത ഉയരങ്ങൾ കീഴടക്കുകയാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയേഴുകാരനായ താരം വർഷങ്ങളുടെ പ്രയത്നത്തിലൂടെയാണ് ബോളിവുഡിൽ വരെ മാർക്കോയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വയലൻസുമായാണ് മാർക്കോ പ്രേക്ഷകരിലേക്ക് എത്തിയത്. തെന്നിന്ത്യൻ സിനിമയുടെ ഭാഗമായിട്ടുള്ള സംവിധായകരും അഭിനേതാക്കളും വരെ മാർക്കോയെ പ്രശംസിച്ച് എത്തിയിരുന്നു.
മാർക്കോയായി മറ്റൊരാളെ ഇനി സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ഉണ്ണി മുകുന്ദൻ ആരാധകരുടെ മനസിൽ പതിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ നടി അനുശ്രീ ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. നടി സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

വിത്ത് മാർക്കോ... യു ആർ ഡീലിങ് വിത്ത് ദ റോങ് റോങ് പേഴ്സൺ എന്നാണ് ഉണ്ണി മുകുന്ദനെ ടാഗ് ചെയ്ത് അനുശ്രീ കുറിച്ചത്. അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് തന്റെ സ്റ്റോറിയിൽ ഷെയർ ചെയ്തുകൊണ്ട് താങ്ക്യു റൈറ്റ് റൈറ്റ് പേഴ്സൺ എന്ന് ഉണ്ണി മറുപടിയും നൽകിയിരുന്നു. മലയാളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ച്ലറായതുകൊണ്ട് തന്നെ ഏത് യുവനടിക്കൊപ്പമുള്ള ഉണ്ണിയുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടാലും അതുമായി ബന്ധപ്പെടുത്തി ഗോസിപ്പുകൾ വരാറുണ്ട്.
അനുശ്രീക്കൊപ്പം മുമ്പൊരിക്കൽ ഉണ്ണിയുടെ ഫോട്ടോയും വീഡിയോയും പ്രത്യക്ഷപ്പെട്ടപ്പോൾ കാര്യങ്ങൾ കല്യാണ ആലോചനയിലേക്ക് വരെ ആരാധകർ എത്തിച്ചിരുന്നു. ഉണ്ണി മുകുന്ദൻ- അനുശ്രീ വിവാഹം നടക്കാൻ കാത്തിരിക്കുന്നു എന്നൊക്കെയാണ് അന്ന് വീഡിയോയ്ക്ക് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
സഹികെട്ട് ഉണ്ണി മുകുന്ദൻ തന്നെ പ്രതികരിച്ച് എത്തിയിരുന്നു. ഈ ടൈപ്പ് ന്യൂസ് നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം? എന്നാണ് ഉണ്ണി മുകുന്ദൻ അന്ന് പ്രതികരിച്ച് ചോദിച്ചത്. ഇരുവരും അവിവാഹിതരായതിനാലാണ് ഇത്തരം കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. അനുശ്രീ ഉണ്ണിക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്കിട്ടപ്പോഴും നിരവധി രസകരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇടക്കിടക്ക് ഓർമ്മിപ്പിക്കാൻ ഒരു പോസ്റ്റ് ഇടും പോവും... ഇനി വരുന്നതെല്ലാം രണ്ടുപേരും കൂടി കേട്ടോളൂ, അധികം അടുത്തോട്ട് പോകണ്ട.... ഓപ്പറേഷൻ ഇല്ലാതെ ഹൃദയം എടുത്ത് കൊടുക്കപ്പെടും, നല്ല ജോഡി നിങ്ങൾക്ക് ഒന്നിച്ചൂടെ, മഹിമ നമ്പ്യാർ പോസ്റ്റിന് ലൈക്കടിച്ചല്ലോ, രണ്ടുപേരും നല്ല മാച്ചാണ്. ഒരുമിച്ച് കാണുമ്പോൾ പ്രത്യേക ഭംഗി എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

ഉണ്ണിയും അനുശ്രീയും അടുത്ത സുഹൃത്തുക്കളാണ്. ഇതേ സൗഹൃദം തന്നെയാണ് നടി മഹിമാ നമ്പ്യാരുമായും ഉണ്ണിക്കുള്ളത്. എന്നാൽ മഹിമയ്ക്കൊപ്പം ഉണ്ണി പ്രത്യക്ഷപ്പെട്ടാലും ആരാധകർ വിവാഹം, ജാതക പൊരുത്തം, ജോഡി പൊരുത്തമൊക്കെ വിലയിരുത്തി കമന്റിട്ട് എത്തും.
മുപ്പത്തിയേഴുകാരനായ ഉണ്ണി വിവാഹം സംഭവിക്കുമ്പോൾ സംഭവിക്കട്ടേയെന്ന മനോഭാവത്തോടെയാണ് മുന്നോട്ട് പോകുന്നത്. സിനിമയിൽ വന്ന കാലം മുതൽ മുൻനിര നായകന്മാരുടെ നിരയിലേക്ക് ഉയർന്ന് നല്ല നടനാവുക എന്നത് മാത്രമാണ് ഉണ്ണി മുകുന്ദന്റെ ലക്ഷ്യം.


Click it and Unblock the Notifications











