For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കാൻ പേടി; എന്നെ കണ്ട് മുഖം തിരിച്ച കൂട്ടുകാരികൾ; അനുശ്രീ

  |

  സ്വാഭാവിക അഭിനയം കൊണ്ട് ജനശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് കടന്ന് അനുശ്രീ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലേസ് ആയിരുന്നു നടിയുടെ ആദ്യ സിനിമ. പിന്നീട് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങി നിരവധി സിനിമകളിൽ അനുശ്രീ അഭിനയിച്ചു.

  ഇപ്പോഴിതാ ഇന്ത്യാ ​ഗ്ലിറ്റ്സിന് അനുശ്രീ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയിലേക്കുള്ള കടന്ന് വരവിനെക്കുറിച്ചും നാട്ടുകാർ തുടക്കത്തിൽ നിരുത്സാഹപ്പെടുത്തിയതിനെക്കുറിച്ചും അനുശ്രീ സംസാരിച്ചു.

  Also Read: 'ഇങ്ങനൊന്നും നമുക്ക് പാടില്ല, ബഷീർ വരെ കരഞ്ഞു, പബ്ലിക്കും വന്നിരുന്നു'; മഷൂറയുടെ അപ്പത്തമം​ഗലം!

  'സിനിമയിലേട്ട് വരുന്നതിനെ ആരും പിന്തുണച്ചിരുന്നില്ല. സിനിമയിലേക്കോ എന്നൊക്കെ ചോദിച്ച്. ഇത് കേൾക്കുമ്പോൾ പാരന്റ്സിനും പേടി ആവാൻ തുടങ്ങി. . അണ്ണന്റെ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഡയമണ്ട് നെക്ലേസ് ചെയ്തതും ഷോ ചെയ്തതും ഒക്കെ

  'അവൾക്കിഷ്ടമാണെങ്കിൽ പോയ്ക്കോട്ടെ അമ്മ അവളുടെ കൂടെ പോണം എന്ന ഒറ്റ വാക്കിന്റെ പുറത്താണ് അമ്മ വരുന്നത്. അണ്ണനും കൂടി വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനിപ്പോൾ ഇവിടെ ഇരുന്ന് സംസാരിക്കില്ല'

  Also Read: അച്ഛന്റെ വിടവ് ഇപ്പോഴും അനുഭവിക്കുന്നു, പോയിട്ട് ഒരു കൊല്ലമായി; മനസ് തുറന്ന് ദിവ്യ ഉണ്ണി

  'പിന്നീട് നാട്ടുകാരുടെയും കൂട്ടുകാരുടെയും മനോഭാവം മാറി. ഇപ്പോൾ എല്ലാവരും സപ്പോർട്ട് ആണ്. പക്ഷെ സപ്പോർട്ട് വേണ്ട
  സമയത്താണല്ലോ തരേണ്ടത്. പിന്നെ നാട്ടുകാർ എന്നെ സ്വീകരിച്ച് തുടങ്ങിയപ്പോഴും എനിക്ക് പിന്നെ അത് പറ്റുന്നുണ്ടായിരുന്നില്ല'

  'ബസിൽ പോവുമ്പോൾ എന്റെ കൂട്ടുകാർ മുഖം തിരിഞ്ഞ് നിന്നിട്ടുണ്ട്. പിന്നീട് അവർ എന്നോട് മിണ്ടാൻ വരുമ്പോഴൊക്കെ അത് വലിയ പ്രശ്നം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം നാട്ടിൽ ഒരു പ്രോ​ഗ്രാം സംഘടിപ്പിച്ചപ്പോൾ എല്ലാം തുറന്ന് പറയുകയും ചെയ്തു'

  'ഇവിടെ ഇരിക്കുന്ന പലരും ചിരിക്കുന്നു, അവർ എന്തൊക്കെയാണ് എന്നെ പറ്റി പറഞ്ഞതെന്നും കാണിച്ചതെന്നും അറിയാമെന്ന്. എന്റെ സുഹൃദ് വലയം സിനിമാ യാത്രയ്ക്കിടെ ഉണ്ടായതാണ്. ഞങ്ങളാരും ആർട്ടിസ്റ്റ് സ്റ്റാഫ് എന്ന രീതിയിൽ അല്ല ഇടപെടുന്നത്'

  'കൊച്ചിയിലാണ് ഷൂട്ടെങ്കിൽ എല്ലാവരും പോവുന്നത് എന്റെ ഫ്ലാറ്റിൽ നിന്നാണ്. ഞങ്ങളെല്ലാവരും ഒരു റൂമിലായിരിക്കും നിൽക്കുക. എനിക്ക് ഫിനാഷ്യൽ പ്രശ്നം വന്നാലും ഞാനിവരോട് കടം വാങ്ങും. പിങ്കി എനിക്ക് പല സമയത്ത് കടം തരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്'

  'പ്രണയം തോന്നുന്ന ആൾക്കാർ കൂടെയുണ്ട്. പക്ഷെ കല്യാണം കഴിക്കാൻ പ്ലാൻ ഉണ്ടോന്ന് ചോദിച്ചാൽ ഞാൻ പേടിക്കും. കാരണം എനിക്കിങ്ങനെ മുന്നോട്ട് പോവാൻ പറ്റണം. അതിനകത്ത് അതെന്താ അങ്ങനെ, ഇങ്ങനെ എന്ന് പറയുന്നത് ഞാൻ സഹിക്കില്ല'

  'ചിലപ്പോൾ എന്റെ ​ഗ്രൂപ്പ് വഷളാക്കിയത് കൊണ്ടായിരിക്കും. എന്റെ നെ​ഗറ്റീവ് എനിക്കറിയാം. അത്കാെണ്ട് പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചാൽ എനിക്ക് ടെൻഷനാണ്. പ്രണയം എപ്പോഴും ഉണ്ടാവണം'

  'കല്യാണം വലിയ റിസ്ക് ആണ്. ഒരിക്കൽ അതിൽ കയറിയാൽ നമ്മൾ അതിൽ ഉണ്ടാവണം. ഇടയ്ക്ക് വെച്ച് ഇറങ്ങിപ്പോരുന്നതിനോട് വലിയ താൽപര്യമില്ല'

  ട്വൽത്ത് മാനിന് ശേഷം വലിയ ഇടവേള ആണ് അനുശ്രീയുടെ കരിയറിന് വന്നിരിക്കുന്നത്. നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലായിരുന്നെന്നും വെറുതെ സിനിമകൾ ചെയ്യാൻ താൽപര്യം ഇല്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

  Read more about: anusree
  English summary
  Actress Anusree Open Up About Her Love Affair; Says She Is Not Ready For Marriage Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X