For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഘിയായതിനാലാണോ ഭാരതാംബയായത്? അവതാരകനെ പൊളിച്ചടുക്കിയ മറുപടിയുമായി അനുശ്രീ, കാണൂ!

  |
  അവതാരകനെ പൊളിച്ചടുക്കി അനുശ്രീ | filmibeat Malayalam

  പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അനുശ്രീ. വ്യത്യസ്തമായ അഭിനയശൈലിയുമായാണ് ഈ അഭിനേത്രി സിനിമയിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ അരുണേട്ടായെന്ന വിളിയും, ചന്ദ്രേട്ടന്‍ എവിടെയാ എന്ന ഡയലോഗുമൊക്കെ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവിലല്ലോ? അത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഈ താരം അവതരിപ്പിച്ചത്. ഇന്നിപ്പോള്‍ യുവനായികമാരില്‍ പ്രധാനികളിലൊരാളായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.

  ദിലീപേട്ടന്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍? ഡബ്ലുസിസി വേണമെന്നില്ലെന്നും അനുശ്രീ!

  സിനിമയില്‍ നായികയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലും നാട്ടിലെ പരിപാടികളിലെല്ലാം അനുശ്രീ തന്റെ സജീവ സന്നിധ്യം അറിയിക്കാറുണ്ട്. യാതൊരുവിധ താരജാഡയുമില്ലാതെ തനിനാട്ടിന്‍ പുറത്തുകാരിയായി എത്തുന്ന താരത്തെക്കുറിച്ച് ആരാധകര്‍ തന്നെ വിവരിച്ചിരുന്നു. ഫേസ്ബുക്കില്‍ ഏറെ സജീവമായ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. അടുത്തിടെ താരം സംഘിയാണെന്ന തരത്തില്‍ വന്‍വിവാദം അരങ്ങേറിയിരുന്നു. ശോഭായാത്രയ്ക്കിടയില്‍ ഭാരതാംബയായി വേഷമിട്ട താരത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. ഇതേക്കുറിച്ച് അനുശ്രീക്കെന്താണ് പറയാനുള്ളതെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷമാക്കി മാറ്റി ഭാവന, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

   നാട്ടിലേക്ക് ഓടിയെത്താറുണ്ട്

  നാട്ടിലേക്ക് ഓടിയെത്താറുണ്ട്

  സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ നിന്നും ചെറിയ ഒരു ഗ്യാപ്പ് കിട്ടിയാല്‍ വീട്ടിലേക്ക് ഓടിയെത്തുന്നയാളാണ് താനെന്ന് അനുശ്രീ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിക്കിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അഭിനേത്രിയെന്ന ജാഡയില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് നേരത്തെ നിരവധി പേര്‍ വാചാലരായിരുന്നു. സിനിമയില്‍ അഭിനയിച്ചതിന് ശേഷവും പഴയത് പോലെ തന്നെയാണ് താരം എല്ലാവരോടും ഇടപഴകാറുള്ളത്.

  ഭാരതാംബയായത്

  ഭാരതാംബയായത്

  കുട്ടിക്കാലും മുതല്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ട്. പ്രായത്തിനനുസരിച്ച കഥാപാത്രങ്ങളെയാണ് ഓരോ പ്രാവശ്യവും ലഭിക്കാറുള്ളത്. ബാലഗോകുലത്തില്‍ സജീവമായിരുന്നു. ഞായറാഴ്ചയിലെ പ്രധാന പരിപാടികളിലൊന്നായിരുന്നു ഇത്. വീടിനടുത്തുള്ള അമ്പലത്തില്‍ സ്ഥിരമായി പോവാറുണ്ട്. ബാലഗോകുലത്തിന്റെ യോഗത്തിന് പോയി പിന്നീട് ശ്രീകൃഷ്ണ സീരിയല്‍ കാണുന്നതായിരുന്നു അന്നത്തെ ഹോബി. വീട്ടില്‍ ടിവിയില്ലാത്തതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം അടുത്തവീട്ടില്‍ പോയാണ് പരിപാടി കണ്ടിരുന്നത്.

  സംഘിയെന്ന് വിശേഷിപ്പിച്ചു

  സംഘിയെന്ന് വിശേഷിപ്പിച്ചു

  ഭാരതാംബയായതിന് ശേഷം നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. സംഘിയാണെന്ന തരത്തിലായിരുന്നു പലരും വിശേഷിപ്പിച്ചത്. എന്നാല്‍ അത്തരത്തില്‍ തനിക്ക് രാഷ്ട്രീയബോധമില്ലെന്ന് താരം പറയുന്നു. മൃദുസംഘിയാണോയെന്ന് ചോദിച്ചപ്പോളായിരുന്നു ഈ മറുപടി. ഒരു പാര്‍ട്ടിയോടും താല്‍പര്യം തോന്നിയിട്ടില്ല. ഏത് പാര്‍ട്ടിയുടെ പരിപാടിക്ക് വിളിച്ചാലും താന്‍ പോവുമെന്ന് താരം പറയുന്നു. തന്നെ ഈ പരിപാടിക്ക് ക്ഷണിച്ചതിന് നന്ദിയെന്ന് മാത്രമേ താന്‍ സംസാരിക്കാറുള്ളൂവെന്നും താരം പറയുന്നു.

  ബാലഗോകുലത്തിന് പിന്നിലെ കാര്യം

  ബാലഗോകുലത്തിന് പിന്നിലെ കാര്യം

  ബാലഗോകുലത്തില്‍ പോയതും സജീവമായി നിന്നതുമൊന്നും അതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കിയതുകൊണ്ടല്ല. വീട്ടില്‍ അച്ഛനും അമ്മയും പരിപാടിക്കൊക്കെ വരുമായിരുന്നു. അച്ഛന്‍ കോണ്‍ഗ്രസുകാരനമാണ് എന്നിട്ടും ഇത്തരം പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. കൃത്യമായ രാഷ്ട്രീയമേതാണെന്ന് വ്യക്തമാക്കാതെ ബുദ്ധിപരമായ രീതിയിലാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

  സംഘിയെന്ന് വിശേഷിപ്പിച്ചതിന് ശേഷം

  സംഘിയെന്ന് വിശേഷിപ്പിച്ചതിന് ശേഷം

  സംഘിയെന്ന് വിശേഷിപ്പിച്ചതിന് ശേഷം പലരും തന്നെ മാറ്റി നിര്‍ത്തിയിരുന്നു. ആ വിളിയില്‍ തനിക്ക് സങ്കടമൊന്നുമില്ലെന്ന് താരം പറയുന്നു. മുന്‍പ് ബാലഗോകുലത്തിനിടയില്‍ ഒരേ പോലെ കാവി നിറമുള്ള വസ്ത്രമിട്ട് ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷം ആ ഫോട്ടോയൊക്ക പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അത്തരം ചിത്രങ്ങള്‍ വൈറലായിരുന്നു. സംഘി മനോഭാവമാണെങ്കില്‍ എന്തിനാണ് ആ വിഷയം പറഞ്ഞ് ഒരാളെ മാറ്റി നിര്‍ത്തുന്നതെന്നും താരം ചോദിക്കുന്നു.

  സംഘടനയാണെന്നറിയാതെ

  സംഘടനയാണെന്നറിയാതെ

  ഹിന്ദുവായതിനാല്‍ അമ്പലത്തില്‍ പോവാറുണ്ട്. വീടിന് തൊട്ടടുത്തുള്ള അമ്പലത്തിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഞായറാഴ്ച ദിവസം ബാലഗോകുലത്തിന്‍റെ യോഗത്തില്‍ പോവും. ശ്ലോകങ്ങളും പുരാണകഥകളുമൊക്കെ കേള്‍ക്കാറുണ്ട്. അതിനിടയില്‍ പായസവും ലഭിക്കാറുണ്ട്. ഇതൊന്നും സംഘി മനോഭാവമുള്ളത് കൊണ്ടായിരുന്നില്ല. കുട്ടിക്കാലം മുതലുള്ള രീതികള്‍ അങ്ങനെയായിരുന്നു. ശോഭായാത്ര വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്.

  English summary
  Anusree talknig about politics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X