For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലയണമന്ത്രം ഇന്നെടുത്താൽ ഉർവശിക്ക് പകരം അനുശ്രീ; സത്യൻ അന്തിക്കാട് പറഞ്ഞതിനെക്കുറിച്ച് നടി

  |

  മലയാള സിനിമയിൽ മികച്ച നടിമാരിൽ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് ചുവടുവെച്ച അനുശ്രീ വളരെ പെട്ടെന്ന് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. അഭിനയമികവും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാൻ പറ്റുന്നതും അനുശ്രീയെ കരിയറിൽ തുണച്ചു. ഇന്നത്തെ നായികമാരിൽ കോമഡി രം​ഗങ്ങൾ ചെയ്യാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാളുമാണ് അനുശ്രീ.

  ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിൽ അനുശ്രീ തിളങ്ങി. ട്വൽത്ത് മാൻ ആണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലുൾപ്പെടെ വൻ താരനിര അണിനിരന്നിരുന്നു.

  Also Read: ഒടുവിലത്തെ രണ്ട് മൂന്ന് ദിവസം ഒന്നും മിണ്ടിയില്ല, വയ്യ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; സോമനെക്കുറിച്ച് ഭാര്യ

  ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സിനിമാ നടി ആയിരുന്നില്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നന്ന് ചോദ്യത്തിന് അനുശ്രീ മറുപടി നൽകി.

  'സിനിമാ നടി ആയിരുന്നില്ലെങ്കിൽ കല്യാണമൊക്കെ കഴിച്ച് രണ്ട് കുട്ടികളുമായി, രാവിലെ കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിട്ട് അവിടെ ഇരുന്നേനെ. ഒരു സംശയവും വേണ്ട. എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കണ്ടിട്ട് ഇത്രയൊക്കെ ക്ഷമ വേണമല്ലേ കുഞ്ഞിനെ നോക്കാൻ എന്ന് ഞാൻ ചോദിക്കാറുണ്ട്. നമ്മൾ വല്ലപ്പോഴും അല്ലേ കുഞ്ഞുങ്ങളെ എടുക്കുന്നുള്ളൂ. അവൾക്ക് 25 വയസ്സേ ഉള്ളൂ'

  'സ്കൂൾ ബസ് എട്ടരയ്ക്കൊക്കെ പോവുമ്പോൾ പറയും ദൈവമേ ഞാൻ സിനിമയിലെങ്ങാനും വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ അടുക്കളയിലെ മൽപ്പിടുത്തവും മറ്റുമായി ട്രാജഡി ആയേനെ. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഞാനങ്ങനെ തന്നെ പോയെനെ. പക്ഷെ ഇപ്പോൾ വെറൊരു ലൈഫ് സ്റ്റെെലും ഇഷ്ടങ്ങളും യാത്രകളും സുഹൃത്തുക്കളുമെല്ലാം ഇഷ്ടപ്പെട്ടത് കൊണ്ടാണ് മറ്റതിനെ ഭയക്കുന്നത്'

  'നമ്മളുടെ സ്വാതന്ത്ര്യത്തിൽ നടക്കാൻ പറ്റുന്നത് ഭയങ്കര സന്തോഷമാണ്. ഞാനെവിടെ പോവുന്നു എന്ന് ചെയ്യുന്നു എന്നത് എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞാൽ മതി. ഞാൻ വേറെ ആരെയും ബോധ്യപ്പെടുത്താറില്ല, ചിലപ്പോൾ കല്യാണത്തോടുള്ള പേടിയും അതാണ്, അനുശ്രീ പറഞ്ഞു'

  Also Read: ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തരുമായി കല്യാണം കഴിയും; ഗോസിപ്പുകൾ ആസ്വദിക്കാറുണ്ടെന്ന് സ്വാസിക

  'ഇൻസ്റ്റ​ഗ്രാമിൽ ഒരു പത്ത് ഫോട്ടോ ഇടുമ്പോൾ രണ്ട് ഫോട്ടോ മാത്രമേ ഫേസ്ബുക്കിൽ ഇടാറുള്ളൂ. സാരിയൊക്കെ ഉടുത്ത ഫോട്ടോകളാണ് ഫേസ്ബുക്കിൽ ഇടാറ്. ഇൻസ്റ്റ​ഗ്രാമിൽ കുറച്ച് കൂടി ചെറുപ്പക്കാരായ ആളുകളാണ്. ഫേസ്ബുക്കിൽ കുറച്ച് കൂടി പ്രായമുള്ളവരാണ്' അവരുടെ ചിന്താ​ഗതികൾ അങ്ങനെയൊക്കെ ആയിരിക്കുമെന്നും അനുശ്രീ പറഞ്ഞു.

  ഒപ്പം പ്രവർത്തിക്കാൻ താൽപര്യമുള്ള സംവിധായകരെക്കുറിച്ചും നടി ഉർവശിയെക്കുറിച്ചും അനുശ്രീ സംസാരിച്ചു.

  'സത്യൻ അന്തിക്കാടിന്റെ സിനിമകൾ ചെയ്യാൻ വലിയ ആ​ഗ്രഹം ഉണ്ട്. എന്നെ വിളിക്കുന്നില്ലേ എന്ന് നേരിട്ട് ചോദിച്ചിട്ടുമുണ്ട്. തലയണമന്ത്രം ഇന്നാണ് എടുക്കുന്നതെങ്കിൽ അനുശ്രീ ആയേനെ ഉർവശിയുടെ കഥാപാത്രം ചെയ്യിക്കുകയെന്ന് സത്യൻ സർ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്'

  'അത് തന്നെ ഉർവശി ചേച്ചിയും പറഞ്ഞിട്ടുണ്ട്. അനുവിന് എന്റെ ചില കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമെന്ന്. സത്യൻ സാറും ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അപ്പോൾ കറക്ട് ആണ് എന്ന് ഉർവശി ചേച്ചി പറഞ്ഞു,' അനുശ്രീ വ്യക്തമാക്കി. മുമ്പൊരിക്കൽ ഒരു ടെലിവിഷൻ പരിപാടിയിൽ അനുശ്രീയുടെ അഭിനയത്തെക്കുറിച്ച് ഉർവശി സംസാരിച്ചിരുന്നു.

  Read more about: anusree
  English summary
  Actress Anusree Recalls Director Sathyan Anthikad's Compliment To Her; Says He Compared Her With Urvashi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X