എന്‍റെ അണ്ണന്‍റെ ജീവിതത്തിലെ ഭാഗ്യമാണ്! നാത്തൂനെക്കുറിച്ച് അനുശ്രീ! അവര്‍ ഒന്നിച്ചിട്ട് 3 വര്‍ഷമായി

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അനുശ്രീ. ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. അരുണേട്ടാ എന്ന വിളിയും താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടന്‍ കഥാപാത്രമായാലും മോഡേണായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. മികച്ച അവസരങ്ങളായിരുന്നു പിന്നീട് താരത്തിനെ തേടിയെത്തിയത്. ലോക് ഡൗണ്‍ സമയത്ത് കിടിലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോയുമൊക്കെയായും താരം എത്തിയിരുന്നു. സഹോദരനെക്കുറിച്ചും ഭാര്യയെക്കുറിച്ചും വാചാലയായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സഹോദരനായ അനൂപിന്റെ വിവാഹ വാര്‍ഷികമാണ് വെള്ളിയാഴ്ച. നാത്തൂനായ രുക്കുവിനെക്കുറിച്ച് വാചാലയായി നേരത്തെയും താരമെത്തിയിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമായെന്നും താരം കുറിച്ചിട്ടുണ്ട്. അനൂപിനേയും ആതിരയേയും ടാഗ് ചെയ്തായിരുന്നു അനുശ്രീ ആശംസ അറിയിച്ചത്.

എന്റെ അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം ഞങ്ങടെ രുക്കുവാണ്. അവർ ഒന്നിച്ചിട്ടു ഇന്നേക്ക് 3 വർഷം ആകുന്നു. എന്നും ഇത് പോലെ സ്നേഹിച്ചുംസുഖദുഃഖങ്ങൾ പങ്കുവെച്ചും ഒരായിരം ജന്മങ്ങൾ ഒന്നിച്ചു കഴിയാൻ എന്റെ അണ്ണനും രുക്കുവിനും കഴിയട്ടെയെന്നായിരുന്നു അനുശ്രീ കുറിച്ചത്.

അണ്ണന് ഒരു അളിയനെ കൊടുക്കണ്ടേയെന്നായിരുന്നു ഒരാളുടെ ചോദ്യം. അണ്ണന് വിവാഹ വാര്‍ഷിക ആശംസകളും ആരാധകര്‍ നേര്‍ന്നിട്ടുണ്ട്. ജീവിതത്തില്‍ എല്ലാ കാര്യത്തിലും ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്ന് മുന്‍പ് അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയും സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരന്റെ വിവാഹം ആഘോഷമാക്കിയിരുന്നു. സിനിമ-സീരിയല്‍ രംഗത്തുനിന്നായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. പിറന്നാള്‍ ദിനത്തില്‍ സഹോദരന് ബുള്ളറ്റ് നല്‍കി ഞെട്ടിച്ചിരുന്നു അനുശ്രീ.

Anusree

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. നാത്തൂന്‍ ഗര്‍ഭിണിയായാല്‍ ഗുണങ്ങള്‍ പലതാണെന്ന് പറഞ്ഞായിരുന്നു അനുശ്രീ എത്തിയത്. ഫ്രൂട്ട്‌സും പലഹാരങ്ങളുമൊക്കെയായി ഇനിയുള്ള നാളുകള്‍ തനിക്കും കുശാലാണെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ വിശേഷം വൈറലായി മാറിയിരുന്നു.

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X