അയാളുടെ പതിനഞ്ച് നമ്പറുകൾ ബ്ലോക്ക് ചെയ്തു; ഭ്രാന്തനെ പോലൊരാൾ; ശല്യമായ ആരാധകനെക്കുറിച്ച് അനുശ്രീ

ആരാധന അതിര് കടന്ന് താരങ്ങൾക്ക് ശല്യമായി മാറുന്നവരുണ്ട്. ഇതേപറ്റി നേരത്തെ പല താരങ്ങളും സംസാരിച്ചിട്ടുണ്ട്. സമാന അനുഭവം പങ്കുവെച്ചിരിക്കുകയാണ് അനുശ്രീയും.

സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. കോമഡി ചെയ്യാൻ പറ്റുന്ന മലയാളത്തിലെ ചുരുക്കം നടിമാരിലൊരാളും അനുശ്രീയാണ്. റിയാലിറ്റി ഷോയിൽ നിന്നും അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അനുശ്രീയുടെ ആദ്യ സിനിമ തന്നെ ​ഗംഭീരമായി.

ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ അനുശ്രീ ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. പിന്നീട് ഇതേ രീതിയിലുള്ള കഥാപാത്രങ്ങൾ തന്നെയാണ് അനുശ്രീയെ തേടി വന്നത്.

ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിൽ നാട്ടിൻപുറത്തുകാരിയായ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്.

ഇത്തരം വേഷങ്ങളിൽ നിന്നും വ്യത്യസ്തമായൊരു വേഷം അനുശ്രീക്ക് ലഭിച്ചത് ഇതിഹാസ എന്ന സിനിമയിലാണ്. സിനിമയും അനുശ്രീയുടെ പ്രകടനവും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു.

മികവുറ്റ നടിയായിട്ടും സിനിമകളിൽ ഇപ്പോൾ അനുശ്രീയെ കാണാറേയില്ല. നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണെന്നാണ് നടി പറയുന്നത്. അർഹമായ അവസരങ്ങൾ പലപ്പോഴും അനുശ്രീക്ക് ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

Anusree

തലയണമന്ത്രം എന്ന സിനിമ ഇന്നാണെടുക്കുന്നതെങ്കിൽ ഉർവശിക്ക് പകരം അനുശ്രീ ആയിരുന്നേനെ നായികയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ പ്രതീക്ഷിച്ച രീതിയിൽ കരിയർ ​ഗ്രാഫിൽ വലിയ ചലനം അനുശ്രീക്ക് ഇതുവരെ ഉണ്ടായിട്ടില്ല. മികച്ചൊരു വേഷം കിട്ടിയാൽ അനുശ്രീ തിളങ്ങുമെന്ന് സിനിമാ പ്രേക്ഷകർ പറയുന്നു.

വെറെെറ്റി മീഡിയയ്ക്ക് അനുശ്രീ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളെക്കുറിച്ച് അനുശ്രീ ശ്രമിച്ചു. മോശം കമന്റുകൾ കാരണം ഫേസ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങൾ വരാറ് ഇൻസ്റ്റ​ഗ്രാമിൽ നിന്നാണ്.

പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിർത്തിക്കൂടെ എന്നെനിക്ക് തോന്നും. എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറേ ആളുകൾ. എന്തിട്ടാലും അതിൽ നെ​ഗറ്റീവ് മാത്രം കാണുന്നെന്നും നടി ആരോപിച്ചു.

Anusree

അടുത്തിടെ ചേട്ടൻ മുണ്ടിട്ടതിനാൽ എനിക്കും ഷോർട്സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്. സഹോദരൻ ഷർട്ടിട്ടില്ലെങ്കിൽ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകൾ. എന്ത് ഫ്രസ്ട്രേഷനായിട്ടുള്ളവരാണിവരെന്ന് ഞാൻ കരുതും.

രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കിൽ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂയെന്നും നടി തുറന്നടിച്ചു.

തനിക്കുണ്ടായ ഒരു ആരാധക ശല്യത്തെക്കുറിച്ചും അനുശ്രീ സംസാരിച്ചു. ഭ്രാന്ത് പിടിച്ചത് പോലുള്ള ആളുണ്ടായിരുന്നു.

ഇയാൾക്കെങ്ങനെ എന്റെ നമ്പർ കിട്ടിയതെന്ന് അറിയില്ല. പേര് പറഞ്ഞാൽ അയാൾക്ക് മനസ്സിലാവും. പതിനഞ്ച് നമ്പർ ഞാൻ ബ്ലോക്ക് ചെയ്ത് കാണും.

ഫേസ്ബുക്കിൽ, ഇൻസ്റ്റ​ഗ്രാമിൽ നിരവധി ഐ‍ഡികളുണ്ടാക്കി മെസേജ് ചെയ്തു. ​ഗുഡ് മോണിം​ഗും സംഭവങ്ങളും മാത്രമാണ്. മോശമായി ഒന്നും പറയാറില്ല. പക്ഷെ എനിക്കൊരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ്, അനുശ്രീ പറഞ്ഞു.

ഇതല്ലാതെ വരുന്ന ആരാധക മെസേജുകളൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി.

വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞവരുണ്ട്. പക്ഷെ അതൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു.

സിനിമകളിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്വാഭാവികത നിറഞ്ഞതാണ് അനുശ്രീയുടെ സംസാരവും. അതിനാൽ തന്നെ നടിയെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്.

കള്ളനും ഭ​ഗവതിയുമാണ് അനുശ്രീയുടെ പുതിയ സിനിമ. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അനുശ്രീയുടെ ഒരു സിനിമ വരുന്നത്.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X