പ്രണയം വെളിപ്പെടുത്തി അനുശ്രീ! സിനിമയിലുള്ള ആളല്ല, ഒരുമിച്ചുള്ള ജീവിതത്തെ പറ്റി നടി പറയുന്നതിങ്ങനെ

Recommended Video

തുറന്നു പറഞ്ഞ് നടി അനുശ്രീ! | filmibeat Malayalam

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ലാല്‍ ജോസ് പരിചയപ്പെടുത്തിയ നടിയായിരുന്നു അനുശ്രീ. ആദ്യ സിനിമയില്‍ വളരെ സാധാരണക്കാരിയായി അഭിനയിച്ച അനുശ്രീ വേറിട്ട കഥാപാത്രങ്ങളിലൂടെ ഉയരങ്ങളിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിട്ട ഓട്ടത്തിലാണ്.

അടുത്തിടെ ചില വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നടി കുടുങ്ങിയിരുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ചും ലാല്‍ ജോസുമായിട്ടുള്ള ആത്മാര്‍ത്ഥ ബന്ധത്തെ കുറിച്ചുമെല്ലാം അനുശ്രീ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. അതിനൊപ്പം തന്റെ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തലും അനുശ്രീ നടത്തിയിരിക്കുകയാണ്.

 നടി അനുശ്രീ

നടി അനുശ്രീ

റിയാലിറ്റി ഷോ യിലൂടെയായിരുന്നു അനുശ്രീ സിനിമയിലേക്ക് എത്തിയത്. അരുണേട്ടാ സന്തോഷമായില്ലേ എന്ന ഒറ്റ ഡയലോഗിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ നടിയാണ് അനുശ്രീ. മഹേഷിനെ തേച്ചിട്ട് പോയ സൗമ്യയായും നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സാധാരണക്കാരിയായിക്കുന്ന അനുശ്രീ വേറിട്ട കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ മിടുക്കിയാണ്. തന്റെ തുടക്ക കാലത്തെ കുറിച്ചും സിനിമാ ജീവിതത്തിലും അല്ലാതെയുമുണ്ടാവുന്ന പ്രതിസന്ധികളെ കുറിച്ചും അനുശ്രീ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

അനുശ്രീയുടെ പിറന്നാള്‍

അനുശ്രീയുടെ പിറന്നാള്‍

ഒക്ടോബര്‍ 24 ന് അനുശ്രീയുടെ പിറന്നാളായിരുന്നു. 1990 ല്‍ ജനിച്ച നടി ഇത്തവണ 27-ാം ജന്മദിനമായിരുന്നു ആഘോഷിച്ചത്. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന ഉള്‍ട്ട എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു അനുശ്രീയുടെ പിറന്നാളാഘോഷം. സിനിമയുടെ സെറ്റില്‍ നിന്ന് തന്നെ കേക്ക് മുറിച്ചിരുന്നു. പ്രമുഖ തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉള്‍ട്ട. രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, ജാഫര്‍ ഇടുക്കി എന്നിവരെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. അതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് അനുശ്രീ പറഞ്ഞിരുന്നു. തനിക്കൊരു പ്രണയമുണ്ടെന്നും അതുപക്ഷെ സിനിമയുമായി ബന്ധപ്പെട്ട ആളല്ലെന്നുമാണ് അനുശ്രീ പറയുന്നത്.

 പ്രണയത്തെ കുറിച്ച്..

പ്രണയത്തെ കുറിച്ച്..

പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍ തനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറെ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് അനുശ്രീ പറയുന്നത്.

 കരിയറിന്റെ തുടക്കം

കരിയറിന്റെ തുടക്കം

കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. തന്നെ പറ്റി ഒരുപാട് കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ഇതൊക്കെ കേട്ട് താന്‍ ഒരുപാട് വിഷമിച്ചിരുന്നെന്നും അനുശ്രീ പറയുന്നു. തന്നെ കുറിച്ച് പ്രചരിച്ച മോശം കഥകള്‍ കേട്ട് മനസ് തകര്‍ന്നിട്ടുണ്ട്. അന്ന് താന്‍ അനുഭവിച്ച കാര്യങ്ങളെല്ലാം ഒരു പൊതുവേദിയില്‍ തുറന്ന് പറഞ്ഞ് പൊട്ടികരഞ്ഞിരുന്നു. ഇത് കേട്ട് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അച്ഛന്‍ തിരികെ പോവുകയായിരുന്നു.

 ഈ വര്‍ഷത്തെ സിനിമകള്‍

ഈ വര്‍ഷത്തെ സിനിമകള്‍

സലീം കുമാറിന്റെ സംവിധാനത്തിലെത്തിയ ദൈവമേ കൈതൊഴാം കെ.കുമാറകേണം ആയിരുന്നു അനുശ്രീയുടെ ഈ വര്‍ഷമെത്തിയ ആദ്യ സിനിമ. പിന്നീട് ആദി, പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകളിലും അനുശ്രീ അഭിനയിച്ചിരുന്നു. ഉള്‍ട്ട, ഓട്ടോറിക്ഷ, മധുരരാജ എന്നീ സിനിമകളാണ് അനുശ്രീ നായികയായി ഇനി വരാനിരിക്കുന്ന സിനിമകള്‍.

ഓട്ടോറിക്ഷ വരുന്നു..

ഓട്ടോറിക്ഷ വരുന്നു..

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഓട്ടോറിക്ഷ. ചിത്രത്തില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. വെറും രണ്ട് മണിക്കൂര്‍ സമയം കൊണ്ട് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിച്ച കഥ നേരത്തെ വാര്‍ത്തയായിരുന്നു. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പുതുമുഖങ്ങളും സിനിമയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X