സിനിമ ചെയ്യാത്തപ്പോൾ എന്ത് ചെയ്യും!! ബിസി ജീവിതത്തെ കുറിച്ച് നടി അപർണ്ണ ഗോപിനാഥ്
ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ചില നടിമാർ പ്രേക്ഷരുടെ ഹിറ്റ് ലിസ്റ്റിൽ കയറും. ഇത്തരത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ് അപർണ്ണ. മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമല്ലെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ ഏബിസിഡിയിലൂടെയാണ് അപർണ്ണ വെള്ളിത്തിരിയിൽ എത്തിയത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പുറത്തു വന്ന എല്ലാ ചിത്രങ്ങളു ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ പ്രധാന്യമുളള ബോൾഡൻ കഥാപാത്രങ്ങളിലൂടെയാണ് അപർണ്ണ കൂടുതലും പ്രത്യക്ഷപ്പെടുന്നത്.
സിനിമയിലെ കഥപാത്രങ്ങളെ പോലെ തന്നെയാണ് നിത്യ ജീവിതത്തിലും താരം. നടപ്പിലുപം രൂപത്തിലും ഭാവത്തിലും ആ ബോൾഡനസ്സ് കാണാൻ സാധിക്കുന്നണ്ട്. സിനിമയിൽ നിറ സന്നിധ്യമല്ലെങ്കിലും അപർണ്ണ ബിസിയാണ്. മാത്യഭൂമി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമ ജീവിതത്തെ കുറിച്ചും മറ്റും വെളിപ്പെടുത്തിയത്

സിനിമ ഇല്ലാത്തപ്പോഴും ബിസിയാണ്
സിനിമ ഇല്ലാത്തത് എന്നെ ഒരിക്കലും ബാധിക്കാറില്ല. കാരണം സിനിമയില്ലാത്തപ്പോൾ ഞാൻ നാടകത്തിൽ സജീവമാണ്. കുട്ടിൾക്കായി ക്ലൗൺസ് വിത്തൗട്ട് ബോര്‌ഡേഴ്സ് എന്നൊരു സംഘടനയുണ്ട്. അവർക്കൊപ്പം പ്രവർത്തിക്കാറുണ്ട്. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് സിനിമയില്ലെന്നുള്ള വിഷമമൊന്നും തോന്നിയിട്ടില്ലെന്നും അപർണ്ണ പറഞ്ഞു. മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ അതിനെ കുറിച്ച് ഓർത്ത് വിഷമിക്കാറില്ല.

മികച്ച കഥാപാത്രം ലഭിക്കുമ്പോൾ
മികച്ച കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ മാത്രമാണ് സിനിമ ചെയ്യുന്നത്. എല്ലാ നടിനടന്മാരും അങ്ങനെ തന്നെയാണ്.എക്സൈറ്റ് ചെയ്യുന്ന , തങ്ങൾക്ക് എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റുന്ന നിലയിലുളള കഥാപാത്രങ്ങൾ വരുമ്പോഴാണ് സിനിമ ചെയ്യാറുള്ളത്. ഒരു തവണ ചെയ്ത തരത്തിലുള്ള കഥാപാത്രങ്ങൾ വീണ്ടും ചെയ്യാൻ താൽപര്യമില്ല. അത് ബോറടിപ്പിക്കിും.വെല്ലുവിളി നിറഞ്ഞവയാണെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമം. മലയാള സിനിമയിൽ ജോലി ചെയ്യുക എന്നത് അനുഗ്രഹമാണ്.

സിനിമപ്രാന്തിയല്ല
താൻ ഒരു സിനിമ പ്രാന്തിയല്ലെന്ന് അപർണ്ണ പറഞ്ഞു. സിനിമയാണെങ്കിലും നാടകമാണെങ്കിലും ആസ്വദിച്ച് ചെയ്യുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. ഒരു അഭിനയത്രി എന്ന നിലയിലാണ് ഞാൻ ഇവിടെയെല്ലാം ഇടപെടുന്നത്. എവിടേയും പ്രത്യേകിച്ച്ച അടുപ്പവും അകൽച്ചയുമില്ല. കലയിലൂടെ കൂടുതൽ പേരിൽ എത്തുക. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അതിൽ കൂടുതൽ ഒന്നുമില്ലെന്നും താരം പറഞ്ഞു.

ഡബ്ല്യൂസിസി
കേരളത്തിലെ വനിത സംഘടനയാണ് ഡബ്ല്യൂസിസി. അവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സംഘടന. എന്നാൽ താൻ ചെന്നൈയിൽ ജീവിക്കുകയും കേരളത്തിൽ വന്ന് ജോലി ചെയ്യുകയും ചെയ്യുന്ന ആളാണ്. പുറത്തുള്ള ആളുകളല്ല ഇവിടെയുള്ളവർ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കാനുള്ളത്. അതുകൊണ്ടാണ് സംഘടനമയുടെ ഭാഗമാകാത്തതെന്നും അപർണ്ണ പറഞ്ഞു.


Click it and Unblock the Notifications











