‌'എന്തുകൊണ്ട് നിങ്ങൾ ആ ചോദ്യം അപർണയോട് ചോദിച്ചില്ലെന്ന് ചിന്തിച്ചിരുന്നു, ഇപ്പോൾ സന്തോഷമായി'; ആരാധകർ!

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരങ്ങളാണ് മിനി സ്ക്രീനിൽ അവതാരകരായ ജീവയും ഭാര്യ അപർണയും. ഇരുവരും ചേർന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ ഏറെ വൈറലായിട്ടുള്ളതാണ്.

സൂര്യ ടിവിയിലെ പാട്ടുപെട്ടി എന്ന മ്യൂസിക് ഷോയിലൂടെയാണ് അപർണ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകയായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അഭിനേത്രിയും കൂടിയായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അപർണ തോമസ് എന്ന യുട്യൂബ് ചാനലിലൂടെയും താരം തൻ്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.

ഇരുപത്തിയേഴുകാരിയായ അപർണ ജെയിംസ് ആന്റ് ആലീസ് അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുറച്ച് കാലം ഖത്തർ എയർവേസിൽ ക്യാബിൻ ക്രൂവുമായിരുന്നു താരം. ഇൻഫ്ല്യൂവൻസർ കൂടിയായ അപർണയുടെ യുട്യൂബ് വീഡിയോ കോണ്ടന്റുകൾ ഏറെയും ബ്യൂട്ടിയും കോസ്മെറ്റിക്സ് ഐറ്റവുമായി ബന്ധപ്പെട്ടുള്ളതാണ്.

Aparna Thomas

നൈക്ക അടക്കമുള്ള വമ്പൻ ബ്യൂട്ടി ബ്രാന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും താരത്തിന് ഇതിനോടകം അവസരം കിട്ടിയിരുന്നു. വളരെ വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് തനിക്ക് ഇന്ന് ലഭിക്കുന്ന അവസരങ്ങളെന്നാണ് അപർണ പറയാറുള്ളത്. അടുത്തിടെയാണ് താരത്തിന് ഇന്ത്യൻ സിനിമയുടെ അഭിമാനമായ ബോളിവുഡ് സുന്ദരി ദീപിക പദുകോണിനൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ അവസരം കിട്ടിയത്.

സൗത്ത് ഇന്ത്യയിൽ നിന്നും അപർണയ്ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. അതിലേക്ക് ക്ഷണിച്ച് കോൾ വന്നപ്പോൾ പ്രാങ്ക് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത് എന്നാണ് അപർണ പറയുന്നത്.

ഇത്രയേറെ കഷ്ടപ്പെട്ടിട്ടും ഇത്തരത്തിലുള്ള അവസരങ്ങൾ ലഭിക്കാത്തതിൽ സങ്കടം തോന്നിയിരുന്നുവെന്നും അപർണ ഐ ആം വിത്ത് ധന്യ വർമ ചാറ്റ് ഷോയിൽ പങ്കെടുത്ത് അനുഭവം വിവരിച്ച് പറഞ്ഞു. ഇൻഫ്ലൂവൻസറായ ശേഷം താൻ പ്രതീക്ഷിക്കാത്ത ലൈഫ് സ്റ്റൈലാണ് ലഭിച്ചതെന്നും അപർണ കൂട്ടിച്ചേർത്തു.

'ഞാൻ എന്തിനാണ് ഇതിന് ഇറങ്ങിത്തിരിച്ചതെന്ന് എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല. മറ്റുള്ള ഇൻഫ്ലൂവൻസേഴ്സിന് വലിയ ബ്രാന്റുകളുമായി കൊളാബ് കിട്ടുന്നത് കാണുമ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നു എനിക്ക് എന്തുകൊണ്ട് കിട്ടുന്നില്ലെന്ന്. ഞാൻ എല്ലാം കൃത്യമായി ചെയ്യുന്ന വ്യക്തിയുമാണ്.'

Aparna Thomas

'എന്റെ ഇത്തരത്തിലുള്ള പരാതികളും പരിഭവങ്ങളും ഞാൻ പറയാറുള്ളത് ജീവയോടാണ് അപ്പോഴെല്ലാം അവൻ പറയും ക്ഷമയോടെ കാത്തിരിക്കാൻ. അത് ശരിയാണ്... എനിക്ക് ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നുണ്ട്. വിവിധ ബ്രാന്റുകൾക്കൊപ്പം വർക്ക് ചെയ്യുക എന്നത് എന്റെ ​ഗോളായിരുന്നു. ഇപ്പോൾ അതെല്ലാം എനിക്ക് സാധിക്കുന്നുണ്ട്.'

'ഞാൻ ഇൻ‌സ്പിരേഷനായി എടുത്തിരിക്കുന്നവർ ഓരോന്ന് അച്ചീവ് ചെയ്യുന്നത് കാണുമ്പോൾ ഞാനും അത് മാനിഫെസ്റ്റ് ചെയ്ത് പ്രവർത്തിക്കുകയാണ് ഇപ്പോൾ ചെയ്യാറുള്ളതെന്നും', അപർണ പറയുന്നു. ദീപിക പദുകോണിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിനെ തന്റെ ജീവിതത്തിലെ സുവർണാവസരം എന്നാണ് താരം വിശേഷിപ്പിച്ചത്. 'ദീപിക പദുകോണിന്റെ 82 ഈസ്റ്റ് എന്നൊരു ബ്രാന്റുണ്ട്.'

'82 ഈസ്റ്റിന്റെ ക്യാംപെയിന്റെ ഭാ​ഗമായാണ് താരത്തെ ഞങ്ങൾ മീറ്റ് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും ദീപികയോട് ഒറ്റയ്ക്ക് ഇരുന്ന് സംവദിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ആറ് ക്രീയേറ്റേഴ്സിനെയാണ് അവർ തെരഞ്ഞെടുത്ത് വിളിച്ചത്. അതിൽ ഞാൻ മാത്രമാണ് സൗത്തിൽ നിന്നും സെലക്ടായത്. ഇതിലേക്ക് ക്ഷണിച്ച് വന്ന കോൾ പ്രാങ്കാണെന്നാണ് ഞാൻ ആദ്യം കരുതിയത്. അത് ഞാൻ അവരോട് ചോദിക്കുകയും ചെയ്തു.'

'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു. എന്നും ആ നിമിഷങ്ങൾ ഞാൻ ജീവിതത്തിൽ ഓർക്കും. ഒട്ടും വിചാരിക്കാത്ത അച്ചീവ്മെന്റായിരുന്നുവെന്നും', അപർണ പറയുന്നു. വീഡിയോ വൈറലായതോടെ എന്തുകൊണ്ട് ഈ ചോദ്യം ചോദിക്കാൻ വൈകിയെന്ന് തോന്നിയിരുന്നുവെന്നാണ് ആരാധകർ കുറിച്ചത്. താൻ അപർണയ്ക്കൊപ്പം പോയിരുന്നില്ലെന്നും എല്ലാം സെറ്റ് ചെയ്ത് കൊടുത്തത് താനാണെന്നുമാണ് ജീവ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X