ദീര്‍ഘനാളത്തെ പ്രണയം, നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞെന്ന് താരം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു. ധിമന്‍ തലപത്രയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് അപൂര്‍വ്വയും ധിമന്‍ തലപത്രയും വിവാഹിതരാകുന്നത്. അപൂര്‍വ്വ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇടയ്ക്കിടെ നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

നിശ്ചയം കഴിഞ്ഞു

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് നടിമാരായ അര്‍ച്ചന കവി, അഹാന കൃഷ്ണ, അന്ന ബെന്‍, അപര്‍ണ ബാലമുരളി, ലിയോണ ലിയോഷ് തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പ്രണയം, പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് എന്നിവയാണ് അപൂര്‍വ്വ അഭിനയിച്ച മറ്റു ചില സിനിമകള്‍. സിനിമയില്‍ വിട്ടു നില്‍ക്കുന്ന അപൂര്‍വ്വ ഇപ്പോള്‍ യുണൈറ്റഡ് നേന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍സ് കണ്‍സല്‍ട്ടന്റാണ്.

സിനിമയില്‍ ഇപ്പോള്‍ സജീവമല്ല

ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ നടി ജോലിക്ക് പ്രവേശിച്ചത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയിലാണ് ഇപ്പോള്‍ അപൂര്‍വ്വ താമസിക്കുന്നത്.

Recommended Video

Joju George At Actress Mythili Wedding Reception | താരമായി ജോജു | FilmiBeat Malayalam
മലര്‍വാടിയിലൂടെ അഭിനയത്തിലേക്ക്

ഒരു ക്ലാസ്സിക്കല്‍ നര്‍ത്തകി കൂടിയാണ് അപൂര്‍വ്വ. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ സഹനടിയായാണ് സിനിമയില്‍ എത്തിയത്. ചിത്രത്തില്‍ ചെറിയൊരു വേഷത്തിലാണ് എത്തിയതെങ്കിലും അപൂര്‍വ്വ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. 2010-ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്.

More from Filmibeat

Read more about: apoorva bose malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X