'കൈപിടിച്ച് നടക്കുന്നതൊന്നും റോബിൻ ചേട്ടന് ഇഷ്ടമല്ല, ആളുകൾ കാണുമോയെന്ന കാര്യത്തിൽ ടെൻഷനാണ്'; ആരതി പൊടി!
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും മോഡലുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആഘോഷപൂർവം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
ഇരുവരെയും കാണുമ്പോൾ ആരാധകർ ആദ്യം ചോദിക്കുന്നത് എപ്പോഴാണ് വിവാഹം എന്നാണ്. ആ ചോദ്യം കേട്ട് മടുത്തുവെന്നാണ് അടുത്തിടെ ആരതി പൊടി പറഞ്ഞത്. അടുത്ത വർഷം ആദ്യം വിവാഹം നടത്തണമെന്ന ചിന്തയിലാണെന്നും ആരതി പറഞ്ഞിരുന്നു.
ഒരു ഇന്റർവ്യൂവിൽ വെച്ചാണ് റോബൻ ആരതി പൊടിയെ ആദ്യമായി കാണുന്നത്. ഒപ്പമുണ്ടായിരുന്ന ടോം ഇമ്മട്ടിയാണ് നടിയും മോഡലും ഫാഷൻ ഡിസൈനറുമാണ് ആരതി പൊടിയെന്ന് വിശദീകരിച്ച് റോബിന് പരിചയപ്പെടുത്തി കൊടുത്തത്. അവിടെ നിന്നും തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി മാറുകയായിരുന്നു. ഇപ്പോൾ ആരതിയുടെ ബിസിനസ് കാര്യങ്ങളിൽ ഒപ്പം നിന്ന് സഹായിക്കുന്നത് റോബിനാണ്.

റോബിൻ ജീവിതത്തിലേക്ക് വന്നശേഷം പല ടെൻഷനും ഇല്ലാതെയായി എന്നും എല്ലാം ഷെയർ ചെയ്യാൻ ഒരാൾ വന്നത് വലിയ ആശ്വാസമായി തോന്നുന്നുവെന്നും ആരതി പറഞ്ഞിരുന്നു. റോബിന് നേരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുമ്പോൾ ആദ്യം പ്രതികരിക്കുന്നത് ആരതിയാണ്.
ഇപ്പോഴിതാ റോബിന്റെ വിചിത്രമായ ചില സ്വഭാവങ്ങളെ കുറിച്ച് ആരതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയാൽ കൈപിടിക്കാൻ പോലും റോബിൻ സമ്മതിക്കില്ലെന്നും ആളുകൾ കാണുമോയെന്ന കാര്യത്തിൽ ടെൻഷനാണ് അദ്ദേഹത്തിനെന്നും ആരതി പറയുന്നു.
'ഞാൻ അടുത്തേക്ക് ചെല്ലുമ്പോൾ എന്നോട് പറയും പൊടി ആളുകൾ എല്ലായിടത്ത് നിന്നും നോക്കുന്നുവെന്ന്. കൈപിടിക്കാൻ പോലും സമ്മതിക്കില്ല. എന്നാൽ എനിക്കെപ്പോഴും കൈയിൽ പിടിച്ച് നടക്കുന്നത് ഇഷ്‍ടമാണ്. എപ്പോഴും ചെറുതായി കയ്യിൽ പിടിക്കാറുമുണ്ട്. ഒട്ടോമാറ്റിക്കലി എനിക്ക് വരുന്നതാണ്.'
'എപ്പോഴും പിടിക്കരുത് ആളുകൾ നോക്കുന്നുവെന്ന് റോബിൻ ചേട്ടൻ സ്ഥിരമായി പറയുന്നത് കൊണ്ട് ഞാൻ അത് ചെയ്യാതെയായി. എന്തുകൊണ്ടാണ് ഇപ്പോൾ കൈപിടിക്കാത്തതെന്ന് പിന്നീട് ഒരിക്കൽ റോബിൻ ചേട്ടൻ എന്നോട് ചോദിക്കുകയും ചെയ്തു. ഒരു ദിവസം ട്രാഫിക്കിനടുത്ത് വെച്ച് ചോദിച്ചപ്പോൾ ആളുകൾ നോക്കുന്നുവെന്നാണ് മറുപടി വന്നതെന്നും അത്രത്തോളം കോൺഷ്യസാണെന്നും', ആരതി പറയുന്നു.

ഇതേ കുറിച്ച് റോബിൻ പറഞ്ഞത് തനിക്ക് കൈപിടിച്ച് നടക്കുന്നത് ഇഷ്ടമാണെന്നും എന്നാൽ ചില സമയത്ത് അങ്ങനെ ചെയ്യുമ്പോൾ കോൺഷ്യസാവുമെന്നും അത് തന്റെ കുഴപ്പമായിരിക്കാമെന്നുമാണ്. തന്റെ പുതിയ ബൊട്ടീക്ക് ഒരുക്കുന്ന തിരക്കിലാണ് ആരതി. ചിങ്ങം ഒന്നിന് ഉദ്ഘാടനം തീരുമാനിച്ചതായിരുന്നുവെന്നും ഇന്റീരിയർ വർക്കുകൾ തീരാൻ താമസിച്ചതിനാൽ പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നടന്നില്ലെന്നും ആരതി പൊടി പറയുന്നു.
വർക്ക് ചെയ്തിരുന്ന വ്യക്തി ശാരീരിക ബുദ്ധിമുട്ടുകൾ വന്നതോടെയാണ് പണി മുടങ്ങിയതെന്നും പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നടക്കാതെയായപ്പോൾ താൻ കരയുകയായിരുന്നുവെന്നും ആരതി മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി വന്ന് റോബിനെ പോലെ ആരാധകരെ സൃഷ്ടിച്ച മറ്റൊരു മത്സരാർത്ഥി ഉണ്ടോയെന്നത് സംശയമാണ്. എഴുപതാം ദിവസം പുറത്തായിട്ടും റോബിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചില്ല.
ഹൗസിൽ വെച്ച് സഹമത്സരാർത്ഥി ദിൽഷ പ്രസന്നനോട് വളരെ അടുപ്പത്തിലായിരുന്നു റോബിൻ. ഇരുവരും മത്സരം കഴിഞ്ഞ് പുറത്ത് വന്നശേഷം പ്രണയം പരസ്യപ്പെടുത്തി വിവാഹിതരാകുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും പിരിയുകയാണ് ചെയ്തത്.


Click it and Unblock the Notifications











