For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ചീത്ത പറഞ്ഞ സംവിധായകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അന്നത് മനസ്സിലാക്കി; അർച്ചന കവി

  |

  നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമാ രം​ഗത്തേക്ക് കടന്നു വന്ന താരമാണ് അർച്ചന കവി. മമ്മി ആന്റ് മീ ഉൾപ്പെടെയുള്ള ഒരുപിടി സിനിമകളിലൂടെ അർച്ചന കവി ജനപ്രീതി നേടി. 2009 ലാണ് അർ‌ച്ചന കവിയുടെ ആദ്യ സിനിമ നീലത്താമര പുറത്തിറങ്ങുന്നത്.

  എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ നീലത്താമര എന്ന സിനിമയുടെ വർഷങ്ങൾക്ക് ശേഷമുള്ള റീമേക്ക് ആയിരുന്നു ഇത്. സിനിമയും അർച്ചനയുടെ കഥാപാത്രവും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ പാട്ടുകളും ഹിറ്റ് ആയിരുന്നു.

  നടൻ കൈലാഷ് ആയിരുന്നു നീലത്താമരയിലെ നായകൻ. ലാൽജോസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. സിനിമകളിൽ നിന്നും മാറിയ അർച്ചന പിന്നീട് ടെലിവിഷൻ ഷോകളുടെ അവതാരക ആയെത്തുകയും വെബ് സീരീസുകൾ പുറത്തിറക്കുകയും ചെയ്തു. ഡിജിറ്റൽ ലോകത്തെ സാധ്യതകൾ ഉപയോ​ഗപ്പെടുത്തിയ നടിമാരിൽ ഒരാൾ കൂടിയാണ് അർച്ചന. ഇപ്പോഴിതാ സീരിയൽ രം​ഗത്തേക്കും കടന്നു വരികയാണ് നടി.

  Also Read: 'ബോറാണെങ്കിലും നിങ്ങളെ പ്രശംസിക്കാതെ വയ്യ, ഈ പ്രായത്തിലുള്ള എനർജിക്ക് മുന്നിൽ നമിക്കുന്നു'; മഞ്ജുവിനോട് ആരാധകർ

  മഴവിൽ മനോരമയിലെ റാണി രാജ എന്ന സീരിയലിൽ ആണ് നടി അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നും സീരിയലിൽ എത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് അർച്ചന. സീരിയലിൽ പ്രേക്ഷകരുമായി കുറേക്കൂടി അടുത്താണെന്നും പ്രേക്ഷക പ്രതികരണം കാത്തിരിക്കുകയാണെന്നും നടി പറയുന്നു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

  'സിനിമ ചെയ്യുമ്പോൾ കുറച്ചു കൂടി തയ്യാറെടുപ്പ് നടത്താൻ പറ്റും. കാരണം കഥാപാത്രത്തിന്റെ തുടക്കവും അവസാനവും എല്ലാമറിഞ്ഞിട്ടാണ് വരുന്നത്. പക്ഷെ സീരിയൽ ആളുകളിലുള്ള വിശ്വാസമാണ്. കഥാപാത്രം എങ്ങനെയാണെന്ന് അറിയാം'

  'പക്ഷെ കഥ പോവുമ്പോൾ ചിലപ്പോൾ എന്റെ കഥാപാത്രത്തെ കൊന്ന് വേറെ ആരെങ്കിലും വന്ന് അഭിനയിക്കുമായിരിക്കും. സിനിമയിൽ 60 ദിവസം ഒരു ടീമിനെ പരിചയപ്പെടുന്നു. അത് തീരുമ്പോൾ അവരോട് ​ഗുഡ്ബൈ പറഞ്ഞ് തിരിച്ചു പോവുന്നു. സീരിയൽ ഒരു വർഷത്തെ ബന്ധമാണ്'

  Also Read: 'ഭർത്താവ് സന്തോഷ് ഇല്ല, മകനും അമ്മയും അച്ഛനും സുഹൃത്തുക്കളുമെല്ലാമുണ്ട്'; നവ്യയോട് ചോദ്യങ്ങളുമായി ആരാധകർ!

  'മൂന്ന് വെബ് സീരീസ് ചെയ്തതിൽ എല്ലാം ഞാൻ തന്നെയാണ് എഴുതിയത്. നമ്മളുടെ തന്നെ പ്രൊഡക്ഷനുമാണ്. തമ്മിൽ അത്രയും പരിചയമുള്ളവരെ വെച്ചാണ് ചെറിയ കണ്ടന്റ് ഉണ്ടാക്കുക. സീരിയലിൽ തീരെ പരിചയമില്ലാത്ത ആൾക്കാരാണ്. ഒരു ചെയറിൽ ഇരുന്ന്, ഷോട്ട് റെഡി ആവുമ്പോൾ വരാം എന്ന രീതി എനിക്ക് പറ്റില്ല. എനിക്ക് സെറ്റിലൊന്നാകെ ഇടപെടണം'

  'സംവിധാനത്തിനുള്ള ക്ഷമ ഉണ്ടോ എന്ന് എനിക്കറിയില്ല. വെബ് സീരീസ് സംവിധാനം ചെയ്ത സമയത്ത് ഞാൻ തന്നെ ഇരുന്ന് ചിന്തിച്ചു. എന്നെ ചില സംവിധായകർ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. സംവിധാനത്തിനുള്ള ക്ഷമ എനിക്കില്ല. എനിക്ക് ആൾക്കാരെ ഡീൽ ചെയ്യാൻ പറ്റില്ല,' അർച്ചന കവി പറഞ്ഞു.

  അഭിനയത്തിന് പുറമെ സംരഭകയുമാണ് അർച്ചന. കൊച്ചിയിൽ ഛായ എന്ന ബ്യൂട്ടിക്കും നടിക്ക് സ്വന്തമായുണ്ട്. സിനിമകളിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അർച്ചന.

  Read more about: archana kavi
  English summary
  Actress Archana Kavi About Her Entry To Television From Cinema; Says Cant Blame Director For Scolding Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X