twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ നിന്നും പിന്നീട് വിളി വന്നിട്ടില്ല, കാരണമുണ്ട്; സീരിയലിലേക്ക് മാറിയതിനെക്കുറിച്ച് അർച്ചന കവി

    |

    നീലത്താമര എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി. ലാൽ ജോസ് ആയിരുന്നു നീലത്താമരയുടെ സംവിധായകൻ. കൈലാഷ്, അർച്ചന കവി, സംവൃത സുനിൽ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നീലത്താമരയുടെ വിജയത്തിന് ശേഷം മമ്മി ആന്റ് മീ എന്ന സിനിമയിലും അർച്ചന കവി ശ്രദ്ധേയ വേഷം ചെയ്തു. ഉർവശി, മുകേഷ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

    കരിയറിൽ തുടക്ക കാലത്ത് ചെയ്ത രണ്ട് സിനിമകളും ഹിറ്റായെങ്കിലും അർച്ചന കവിക്ക് പിന്നീട് ഇതേ വിജയം ആവർത്തിക്കാനായില്ല. ഒരുപിടി സിനിമകളിൽ നടി പിന്നീടും അഭിനയിച്ചെങ്കിലും ഇവ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ നടി ഡിജിറ്റൽ സ്പേസിലേക്കും കടന്നു. അർച്ചന കവിയുടെ വെബ് സീരീസുകൾ ഹിറ്റായിരുന്നു.

    സിനിമയിൽ നിന്നും സീരിയൽ രം​ഗത്തെത്തി

    Also Read: മരുമകളാവുന്നതിന് മുന്‍പ് ഐശ്വര്യ റായിയ്ക്ക് ഒരു ഉപദേശം നല്‍കി; അവള്‍ കുടുംബവുമായി ഇണങ്ങിയെന്ന് ജയ ബച്ചന്‍<br />Also Read: മരുമകളാവുന്നതിന് മുന്‍പ് ഐശ്വര്യ റായിയ്ക്ക് ഒരു ഉപദേശം നല്‍കി; അവള്‍ കുടുംബവുമായി ഇണങ്ങിയെന്ന് ജയ ബച്ചന്‍

    ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്കും എത്താൻ പോവുകയാണ് അർച്ചന. മഴവിൽ മനോരമയിലെ റാണി രാജ എന്ന സീരിയലിലൂടെ ആണ് നടി മിനി സ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നും സീരിയൽ രം​ഗത്തെത്തിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അർച്ചന കവി. സീരിയൽ ടുഡേയോടാണ് പ്രതികരണം. കുറച്ച് നാൾ വിട്ടു നിന്ന ശേഷം തനിക്ക് സിനിമയിൽ നിന്ന് ഓഫറുകൾ വന്നിട്ടില്ലെന്ന് അർച്ചന കവി തുറന്നു പറഞ്ഞു.

    പക്ഷെ എല്ലാ ആഴ്ചയും ടിആർപി റേറ്റിം​ഗ്

    'സിനിമ ചെയ്തു, യൂട്യൂബ് വെബ് സീരീസ് ചെയ്തു. സീരിയൽ മാത്രം ചെയ്തിരുന്നില്ല. അതുകൊണ്ട് ചെയ്ത് നോക്കാം എന്ന് കരുതി. സീരിയലിന്റെ കഥ വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും അവസാന ഭാ​ഗം. ടീമുമായി സംസാരിച്ചപ്പോഴും നോക്കാം എന്ന് വെച്ചു. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ മാെത്തം വളർച്ച അറിയാം'

    '30, 60 ദിവസം കൊണ്ട് ഒരു പടം തീർന്നു. സീരിയലിൽ കഥാപാത്രം എന്താണെന്ന് ഏകദേശ ഐഡിയ ഉണ്ടാവും. പക്ഷെ എല്ലാ ആഴ്ചയും ടിആർപി റേറ്റിം​ഗ് നോക്കുന്ന വേറൊരു രീതി ആണ്. സീരിയൽ കുറച്ചു കൂടി സ്ട്രസ് ആണെന്ന് തോന്നുന്നു'

    Als..." data-gal-src="malayalam.filmibeat.com/img/600x100/2022/10/archanakavi1-1666091966-1666401384.jpg">
    സിനിമ കാണാൻ വരുന്നവർ ആയിരിക്കില്ല സീരിയൽ കാണുന്നത്

    Also Read: 'എനിക്ക് പ്രൈവസി വേണമെന്ന് പറയും, പ്രായവ്യത്യാസമുള്ളതിനാൽ ഭയങ്കര സ്നേഹമാണ്'; അനിയത്തിയെ കുറിച്ച് മഡോണ!<br />Also Read: 'എനിക്ക് പ്രൈവസി വേണമെന്ന് പറയും, പ്രായവ്യത്യാസമുള്ളതിനാൽ ഭയങ്കര സ്നേഹമാണ്'; അനിയത്തിയെ കുറിച്ച് മഡോണ!

    'തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യേണ്ടതാണ്. ഒരുപാട് ഷൂട്ട് ചെയ്ത് വെക്കാനും പറ്റില്ല, കാരണം എന്താണ് വർക്ക് ആവുന്നതെന്ന് നമുക്ക് അറിയില്ല. ഒരുപാട് ട്രസ്റ്റ് ഫാക്ടർ വേണ്ട സ്പേസ് ആണ് സീരിയൽ. പ്രേക്ഷകരേ വേറെയാണ്. സിനിമ കാണാൻ വരുന്നവർ ആയിരിക്കില്ല സീരിയൽ കാണുന്നത്. ഒടിടി സ്പേസും വ്യത്യസ്തമാണ്. മൂന്നും രീതിയിലാണ്. മൂന്ന് രീതിയിലുള്ള കഥ പറച്ചിലാണ്. മൂന്ന് വിഭാ​ഗത്തിലുള്ളവരെ വിനോദിപ്പിക്കാൻ പറ്റിയാൽ അത് നല്ലതാണ്'

     മാറി നിന്നപ്പോൾ അങ്ങനെ വിളി വന്നിട്ടില്ല

    എന്ത് വർക്സേപ്സ് ആയാലും മാറി നിന്നാൽ മറന്നു പോവും. ഞാൻ തന്നെ ഒരു പ്രൊജക്ട് സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ അതിൽ കാസ്റ്റ് ചെയ്യുക എനിക്ക് പരിചയമുള്ള മുഖങ്ങൾ ആയിരിക്കും. അതാണ് കൂടുതൽ വർക്ക് ആവുക. അതുകൊണ്ട് ഞാൻ മാറി നിന്നപ്പോൾ അങ്ങനെ വിളി വന്നിട്ടില്ല. ഞാൻ മുംബൈയിലാണ് എന്നവർ കരുതിയിരിക്കാം. തിരിച്ചു വരാനാ​ഗ്രഹിച്ച ഘട്ടത്തിൽ സിനിമയിലെ പരിചയമുള്ള സംവിധായകരെ വിളിച്ചിട്ടില്ല. പക്ഷെ അങ്ങനെ ചെയ്യണമെന്നും അർച്ചന കവി പറഞ്ഞു.

    Read more about: archana kavi
    English summary
    Actress Archana Kavi About Her Shift From Big Screen To Mini Screen; Says Nobody Called Her For Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X