നടുറോഡിൽ നടി അർച്ചന കവിയുടെ ഫോട്ടോ ഷൂട്ട്!! സംഭവം കയ്യിൽ നിന്ന് പോയപ്പോൾ താരം ചെയ്തത്..
നടി അർച്ചന കവിയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. തോപ്പും പടി പാലത്തിന് മുകളിൽ നടു റോഡിലായിരുന്നു താരത്തിന്റെ താരത്തിന്റെ ഫോട്ടോ ഷൂട്ട്. ഇപ്പോഴിത താരത്തിന്റെ ഫോട്ടോ ഷൂട്ടിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. അർച്ചന ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ പുറകിൽ വാഹനങ്ങൾ വരിവരിയായി വരുന്നുണ്ട്. ഇതൊന്നും മൈന്റ് ചെയ്യാതെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത്.

നടുറോഡിലുളള ഫോട്ടോ ഷൂട്ട് താരം തന്റെ ഇൻസ്റ്റഗ്രാം പോജിൽ പങ്കുവെച്ചിട്ടുണ്ട് രക്ഷ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. വിമർശനം കടുത്തപ്പോൾ താരം ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്തു. നേരത്തെ ഇതേ പാലത്തിനു മുന്നിൽ നിന്നുളള ചിത്രം അർച്ചന പോസ്റ്റ് ചെയ്തിരുന്നു. അർച്ചന, പുറകിൽ കാർ വരുന്നു, മാറി നിൽക്ക്, ഞാൻ-ഇനിയും ചിരിക്കണോ? ഓക്കെ എന്നിങ്ങനെ അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
ലാൽ ജോസ് ചിത്രമായ നീലത്താമരയിലൂടെയാണ് അർച്ചന വെള്ളിത്തിരയിൽ എത്തിയത്. നടി എന്നതിലുപരി വ്ളോഗർ കൂടിയാണ് താരം. വിവാഹത്തിനു മുൻപ് വരെ സിനിമയിൽ സജീവമായിരുന്ന അർച്ചന വിവാഹ ശേഷം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വ്ലോഗിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവാദിക്കാറുണ്ട്.


Click it and Unblock the Notifications