'സിം​ഗിൾ ലൈഫിൽ ഇത്രയേറെ വേദനയോ?, റൊമാന്റിക് സാഹചര്യത്തില്‍ തനിച്ചായല്ലോ'; വൈറലായി അർച്ചനയുടെ വീഡിയോ!

ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരിലേക്ക് ഇറങ്ങി വന്ന നടിയാണ് അര്‍ച്ചന കവി. ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന മലയാളി പെണ്‍കുട്ടി പിന്നീട് മലയാള സിനിമയുടെ സ്വന്തമായി. വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന അര്‍ച്ചന ഇപ്പോള്‍ വിവാഹ മോചനത്തിന് ശേഷം സീരിയലിലൂടെ മടങ്ങിയെത്തിയിരിക്കുകയാണ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ സീരിയലിലൂടെയാണ് അർച്ചന വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുന്നത്. ടെലിവിഷനിലൂടെ വീണ്ടും അഭിനയത്തിലേക്ക് എത്തുന്നതിനെ കുറിച്ച് അർച്ച നേരത്തെ സംസാരിച്ചിരുന്നു.

'ടിവിയില്‍ നിന്നാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്. തിരിച്ച് പുതിയ സംരംഭത്തിനായി അവിടേക്ക് തന്നെ പോകുന്നതിൽ സന്തോഷമുണ്ട്', എന്നാണ് അർച്ചന പറഞ്ഞത്. യെസ് ഇന്ത്യാവിഷനില്‍ ഇന്റന്‍ഷിപ്പ് ചെയ്യുകയും പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുകയും ചെയ്തിരുന്നു അർച്ചന.

തുടര്‍ന്ന് അതേ ചാനലിലെ ബ്ലഡി ലവ് എന്ന പരിപാടിയില്‍ അവതാരികയായി എത്തിയപ്പോഴാണ് ലാല്‍ ജോസ് താരത്തെ ശ്രദ്ധിച്ചത്. തുടര്‍ന്ന് നീലത്താമര എന്ന ചിത്രത്തിലൂടെ അര്‍ച്ചനയെ സിനിമാ ലോകത്തേക്ക് കൊണ്ടുവരികയായിരുന്നു.‌‌‌

സിം​ഗിൾ ലൈഫിൽ ഇത്രയേറെ വേദനയോ?

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകരണം ലഭിച്ചെങ്കിലും അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ അര്‍ച്ചന കവിയ്ക്ക് സാധിച്ചില്ല. മമ്മി ആന്റ് മി, ബെസ്റ്റ് ഓഫ് ലക്ക്, സ്പാനിഷ് മസാല, അഭിയും ഞാനും, നാടോടി മന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായും സഹനായികയായും അര്‍ച്ചന കവി എത്തി.

പക്ഷെ അതിൽ പല സിനിമകളും പരാജയമായിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന അര്‍ച്ചന കവി യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.

യാത്രാ വ്ലോ​ഗുകൾ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം സാമൂഹിക കാര്യങ്ങളിലും നിരന്തരം പ്രതികരിക്കുമായിരുന്നു അര്‍ച്ചന കവി.

റൊമാന്റിക് സാഹചര്യത്തില്‍ തനിച്ചായല്ലോ

ഇപ്പോഴിത അർച്ചന പങ്കുവെച്ചൊരു വീ‍ഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സിം​ഗിൾ ലൈഫിനെ കുറിച്ചാണ് അർച്ചന വീഡിയോയിൽ പറയുന്നത്. വളരെ രസകരമായ വീഡിയോ ഇതിനോടകം വൈറലാണ്. വൈകുന്നേരം മനോരഹമായ ഒരു സൂര്യാസ്ഥമയം കാണാന്‍ അര്‍ച്ചന കവി പോയത് ഒരു പെണ്‍ സുഹൃത്തിനൊപ്പമാണ്.

ഇത്രയും മനോഹരമായ ഒരു റൊമാന്റിക് സാഹചര്യത്തില്‍ താന്‍ തനിച്ചായല്ലോയെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയുന്ന വീഡിയോയാണ് അര്‍ച്ചന പങ്കുവെച്ചിരിക്കുന്നത്. സിംഗിള്‍ ലൈഫിലെ വിഷമങ്ങള്‍ എന്നാണ് വീഡിയോയ്ക്ക് അര്‍ച്ചന ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.

വൈറലായി അർച്ചനയുടെ വീഡിയോ

വീഡിയോയിലെ അര്‍ച്ചനയുടെ ഭാവങ്ങളും മലയാളവും ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തിയുള്ള സംസാരവും കേള്‍ക്കാന്‍ രസമാണ് എന്നാണ് വീ‍ഡിയോ കണ്ടവരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്തനായ സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷുമായി 2016 ജനുവരിയിലായിരുന്നു അർച്ചനയുടെ വിവാഹം.

ചെറുപ്പം മുതൽ പരിചയക്കാരായ അബീഷും അർച്ചനയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹിതരായത്. എന്നാൽ വൈകാതെ ഇരുവരും വിവാഹമോചനം നേടി.

ജീവിതത്തിൽ വ്യത്യസ്തമായ ആഗ്രഹങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് വിവാഹമോചനം നേടിയതെന്ന് അർച്ചന വ്യക്തമാക്കിയിരുന്നു.

അർച്ചനയുടെ വിവാഹമോചനം

താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും എന്നാൽ അതൊന്നും ആയിരുന്നില്ല വിവാഹമോചനത്തിന് കാരണമായതെന്നും അർച്ചന പിന്നീട് പറഞ്ഞിരുന്നു. വിവാഹമോചനം നേടിയപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ അവസ്ഥയിലായ ആദ്യത്തെ വ്യക്തി ഞാനാണെന്ന തോന്നൽ വരെ ഉണ്ടായി.

വിവാഹമോചിതയായിയെന്ന് പറയാൻ വരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടെന്ന് പിന്നീട് മനസിലായിയെന്നും അർച്ചന പിന്നീട് പറഞ്ഞിരുന്നു.

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X