നമ്മളെ കെയര്‍ ചെയ്യാത്ത ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ;നടിയോട് ആരാധകൻ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ അർച്ചന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായിരുന്നു അർച്ചന കവി. തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു.

archana kavi

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകന്റെ ചോദ്യത്തിന് അർച്ചന നൽകിയ മറുപടിയായിരുന്നു. "നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ?" എന്നാണ് ആരാധകന്റെ ചോദ്യം. ഇതിന് അര്‍ച്ചന നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. "തീര്‍ച്ചയായും, പക്ഷേ നമ്മള്‍ക്ക് ഒരാളോടുള്ള സ്‌നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്" എന്നാണ് നടി മറുപടിയായി പറഞ്ഞത്. അർച്ചനയുടെ മറുപടി വൈറലായിട്ടുണ്ട്.

. മമ്മി ആന്‍ഡ് മി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, അഭിയും ഞാനും, ഹണി ബീ, നാടോടി മന്നന്‍ തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ച അർച്ചന2016ല്‍ ആയിരുന്നു വിവാഹിതയായത്. മാസങ്ങൾക്ക് മുൻപ് ഇരുവരും വേർപിരിഞ്ഞു എന്നുളള വാർത്തകൾ പുറത്തു വന്നിരുന്ന. എന്നാൽ അർച്ചനയോ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളൊ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. നടിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളൊന്നും തന്നെയില്ല.

2016ല്‍ റിലീസ് ആയ വണ്‍സ് അപ്പോണ്‍ എ ടൈം ദെര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലാണ് അര്‍ച്ചന ഒടുവില്‍ വേഷമിട്ടത്. ഇപ്പോള്‍ വെബ് സീരിസുകളുമായി അഭിനയരംഗത്ത് സജീവമാണ് അര്‍ച്ചന. പണ്ടാരപ്പറമ്പില്‍ ഹൗസ് എന്ന വെബ് സീരിസിന്റെ സംവിധായികയും നിര്‍മ്മാതാവുമാണ് അര്‍ച്ചന.

Read more about: archana kavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X