'എന്റെ ഉള്ളിൽ ഇത്ര സ്നേഹം അലതല്ലുന്നുണ്ടായിരുന്നോ'; പിഞ്ചോമനയെ മാറോട് ചേർത്ത് അർച്ചന, കുടുംബത്തിലെ പുതിയ അതിഥി
നീലത്താമരയിലെ കുഞ്ഞിമാളുവാണ് മലയാളികൾക്ക് എന്നും അർച്ചന കവി. പ്രേക്ഷകർ എപ്പോഴും ഓർമിക്കാൻ ഒരുപാട് സിനിമകളൊന്നും ചെയ്യേണ്ടതില്ലെന്നതിന് ഉദാഹരമാണ് അർച്ചന. അരങ്ങേറ്റ സിനിമയിലൂടെ തന്നെ നടി മലയാളികൾക്ക് പ്രിയപ്പെട്ടവളായി. ഇപ്പോഴും അനുരാഗ വിലോചനനായി എന്ന പാട്ട് മൂളി നടക്കുന്നവർ നമുക്കിടയിലുണ്ട്. നീലത്താമരയ്ക്കുശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആന്റ് പെപ്പർ, അഭിനയും ഞാനും, ഹണി ബീ, ദൂരം തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു.
ഡൽഹിയിൽ സെറ്റിൽഡായ താരം കുറച്ച് നാളുകൾക്ക് മുമ്പ് സീരിയലിലും അരങ്ങേറിയിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റാണി രാജയിലാണ് നായിക വേഷം ചെയ്തത്. പിന്നീട് അതും വിട്ടു. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ ആക്ടീവാണ് താരം. ഇടയ്ക്കിടെ തന്റെ കാഴ്ചപ്പാടുകളും എഴുത്തുകളും എല്ലാം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും യുട്യൂബിലും അർച്ചന പങ്കിടാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം അർച്ച പങ്കിട്ട ഒരു ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധിക്കപ്പെടുന്നത്. സഹോദരന് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ചുള്ളതാണ് കുറിപ്പ്. പിഞ്ചോമനയെ മാറോട് അടക്കിപിടിച്ച് മയങ്ങുന്ന അർച്ചനയാണ് ചിത്രത്തിലുള്ളത്. കുഞ്ഞിന്റെ മുഖം ഫ്ലവർ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അർച്ചനയുടെ സഹോദരൻ ആഷിഷും ഭാര്യ റിതു പ്രകാശും പെൺകുഞ്ഞിന് ജന്മം നൽകിയത്.
അർച്ചനയുടെ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയാണ് താരത്തിന്റെ സഹോദരന്റെ മകൾ. അതിനാൽ തന്നെ അർച്ചനയടക്കം എല്ലാവരും പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണെന്നത് കുറിപ്പിൽ നിന്നും വ്യക്തം. അർച്ചനയ്ക്ക് ആന്റിയുടെ സ്ഥാനമാണെങ്കിലും അമ്മയായതുപോലുള്ള നിർവൃതി നടിയുടെ മുഖത്തുണ്ട്.
ഞങ്ങളുടെ കുടുംബത്തിലേക്ക് കീനുവിനെ സ്വാഗതം ചെയ്യുന്നത് കാണാതായ പസിൽ പീസ് കണ്ടെത്തുന്നത് പോലെയാണ്.തറവാട്ടിൽ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടെങ്കിലും അവരുടെ ഒക്കെ മേൽനോട്ടം വഹിച്ചിട്ടുണ്ട് എങ്കിലും ഈ ഒരു ഫീൽ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ഈ അനുഭൂതി അനുഭവിച്ചപ്പോഴാണ് ശരിക്കും ഉത്തരം കിട്ടാത്ത പസിൽ ഗെയിം ജയിച്ചപോലെ തോന്നുന്നത്.
കീനുമോൾ വന്നതോടെ കുടുംബത്തിന്റെ അന്തരീക്ഷത്തെ മുഴുവനും മാറ്റി മറിച്ചു. ഞാൻ അവൾക്ക് ആന്റിയാണ്. എന്റെ ഉള്ളിൽ ഇത്രയും സ്നേഹം അലതല്ലുന്നുണ്ടെന്ന് എനിക്ക് ഇത് വരെയും അറിയില്ലായിരുന്നു. ഇത് ശരിക്കും ഒരു മാജിക്ക് തന്നെയാണ് എന്നാണ് കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് അർച്ചന കുറിച്ചത്.
കുഞ്ഞിനെ അർച്ചനയും കുടുംബാംഗങ്ങളും കീനുവെന്നാണ് ഓമനിച്ച് വിളിക്കുന്നത്. മെഹർ എന്നാണ് യഥാർത്ഥ പേര്. കുട്ടികളുണ്ടാകാൻ ആഗ്രഹിക്കാത്ത ആളുകളെ ഞാൻ പിന്തുണയ്ക്കുന്നു... പക്ഷെ നിങ്ങളുടെ സഹോദരന് കുഞ്ഞ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും തമാശയായി അർച്ചന കുറിച്ചിരുന്നു.

നിരവധി പേർ അർച്ചനയുടെ സന്തോഷത്തിൽ പങ്കുചേർന്ന് എത്തിയെങ്കിലും ചിലർ അർച്ചന ജന്മം നൽകിയ കുഞ്ഞാണോ എന്നുള്ള സംശയവുമായി എത്തി. പക്ഷെ നടി ഒന്നിനോടും പ്രതികരിച്ചില്ല. അർച്ചന വിവാഹമോചിതയാണ്. വിവാഹമോചനത്തെ കുറിച്ചും താൻ അനുഭവിച്ചിട്ടുള്ള മാനസികപ്രശ്നങ്ങളെ കുറിച്ചുമെല്ലാം പലപ്പോഴും നടി തുറന്ന് പറഞ്ഞിട്ടുണ്ട്.
ബാല്യകാല സുഹൃത്തായിരുന്ന അബീഷ് മാത്യുവിനെയാണ് അർച്ചന വിവാഹം ചെയ്തത്. 2021ൽ അബീഷ് മാത്യുവുമൊത്തുള്ള വിവാഹബന്ധം താരം വേർപെടുത്തി. അബീഷും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. ഒരുമിച്ചുള്ള ജീവിതത്തിന് സൗഹൃദം മാത്രം പോര അതിനപ്പുറം ചില കാര്യങ്ങൾ കൂടി വേണമെന്ന് വിവാഹം ക ഴിഞ്ഞപ്പോഴാണ് മനസിലായത്.
വിവാഹ ജീവിതത്തെക്കുറിച്ചുള്ള രണ്ടുപേരുടെ സങ്കൽപങ്ങൾ തമ്മിൽ ചേർന്നാലേ നല്ലൊരു ജീവിതം സാധ്യമാകൂ. വേർപിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായിരുന്നുവെന്ന് പറയാനാകില്ല.
ഒരുപാട് നല്ല അനുഭവങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ പരസ്പരം വെറുക്കുകയോ ചെളി വാരിയെറിയുകയോ ചെയ്യേണ്ട അവസ്ഥയില്ലെന്നാണ് മുമ്പൊരിക്കൽ അർച്ചന കവി മുൻ ഭർത്താവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications











