'ഡിസംബറിൽ കിട്ടിയ സമ്മാനം... കടിഞ്ഞൂൽ കൺമണി എത്തി'; മകൻ പിറന്ന സന്തോഷം പങ്കിട്ട് അർച്ചന സുശീലൻ!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടി. ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അര്‍ച്ചന. താന്‍ അമ്മയായ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജില്ലൂടെ പങ്കുവെച്ചു. ആൺകുഞ്ഞാണ് അർച്ചനയ്ക്കും ഭർത്താവ് പ്രവീണിനും പിറന്നത്. ഡിസംബർ 28ന് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അർച്ചന കുറിച്ചത്.
ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പം നിറവയറോടെ നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് അമ്മയാകാൻ പോകുന്ന സന്തോഷം അര്‍ച്ചന നേരത്തെ പോസ്റ്റ് ചെയ്തത്. സീരിയൽ-സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകൾ നേർന്ന് എത്തിയത്. ബഷീർ ബഷി, സീരിയൽ താരം അനൂപ്, മൃദുല വിജയ്, രാജേഷ് ഹെബ്ബാർ, അർച്ചനയുടെ ബന്ധു കൂടിയായിരുന്ന നടി ആര്യ ബഡായ് എന്നിവരെല്ലാം ആശംസകളുമായി എത്തിയിട്ടുണ്ട്.

അർച്ചനയുടെ സഹോദരന്റെ ആദ്യ ഭാര്യയായിരുന്നു ആര്യ ബഡായി. ഇരുവരും ബന്ധം വേർപിരിഞ്ഞുവെങ്കിലും അർച്ചനയും കുടുംബവുമായുള്ള സൗഹൃദം ആര്യ ഇപ്പോഴും അതുപോലെ സൂക്ഷിക്കുന്നുണ്ട്. ആര്യയുടെ മകൾ ഖുശി അർച്ചനയുടെ വീട്ടിലെ നിത്യ സന്ദർശകയാണ്. അഭിനന്ദനങ്ങൾ... ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ... കുഞ്ഞ് അത്ഭുതത്തെ കാണാൻ കാത്തിരിക്കാനാവില്ല എന്നാണ് അർച്ചനയേയും ഭർത്താവിനെയും അഭിനന്ദിച്ച് ആര്യ കുറിച്ചത്.
രഞ്ജിനി ഹരിദാസ് അടക്കമുള്ളവരും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. 2021ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2014ല്‍ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം. പ്രവീണുമായുള്ള വിവാഹത്തിനുശേഷം അർച്ചന അമേരിക്കയിൽ സെറ്റിൽഡാണ്. ഏറെ നാളുകളായി അർച്ചന ഇന്ത്യയിലേക്ക് വന്നിട്ട്. അർച്ചനയുടെ പ്രസവം അടുത്തപ്പോൾ തന്നെ താരത്തിന്റെ അമ്മ അമേരിക്കയിലേക്ക് എത്തിയിരുന്നു.
നേരത്തെ അർച്ചന ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി പങ്കിട്ടിരുന്നു. സീരിയലുകളിലൂടെ മാത്രമല്ല ബിഗ് ബോസ് ഷോയിലൂടെയും അർച്ചന പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. വിവാഹ മോചനത്തിന് ശേഷമാണ് അർച്ചന വീണ്ടും അഭിനയത്തില്‍ സജീവമായത്. രണ്ടാമതും വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് അര്‍ച്ചന. മകൻ കൂടി പിറന്നതോടെ അർച്ചന ഇനി അഭിനയരംഗത്തേക്ക് തിരിച്ചുവരുമോയെന്ന സംശയമാണ് ആരാധകർക്ക്.

മുപ്പത്തിമൂന്ന് വയസാണ് അർച്ചനയ്ക്ക്. പാടാത്ത പൈങ്കിളി സീരിയലിലാണ് അർച്ചന അവസാനമായി അഭിനയിച്ചത്. പേര് അർച്ചനയെന്നാണെന്ന് പലരും മനസിലാക്കിയത് താൻ ബിഗ് ബോസിൽ വന്നശേഷമാണെന്ന് അർച്ചന മുമ്പ് പറഞ്ഞിരുന്നു. കാരണം എന്റെ മാനസപുത്രിയിലെ ഗ്ലോറിയെ അവതരിപ്പിച്ചശേഷം എല്ലാവരും താരത്തെ ഗ്ലോറി എന്ന് തന്നെയാണ് വിളിക്കാറുള്ളത്.
പലരും ഗ്ലോറി എന്നത് താരത്തിന്റെ യഥാർത്ഥ പേരാണെന്ന് വരെ തെറ്റിദ്ധരിച്ചിരുന്നു. പോസിറ്റീവ് ക്യാരക്ടറിനോട് വലിയ താല്‍പര്യമില്ല. ഗ്ലിസറിനിടാനും കരയാനുമൊന്നും വയ്യ. കോമഡി ചെയ്യാനിഷ്ടമാണ് എന്നാണ് അഭിനയത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ അർച്ചന പറഞ്ഞത്. കേരളത്തില്‍ വന്ന് മലയാളമൊക്കെ പഠിക്കുകയായിരുന്നു.
എന്റെ മലയാളത്തെക്കുറിച്ച് പറഞ്ഞ് പലരും കളിയാക്കാറുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ നിര്‍ത്തിയിരുന്നില്ല. മാനസപുത്രിയിലെ മനോജേട്ടനൊക്കെയാണ് എന്നെ മലയാളം പഠിപ്പിച്ചത് എന്നാണ് അർച്ചന പറഞ്ഞത്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. രോഹിത്ത്, കൽപ്പന എന്നിവരാണ് അർച്ചനയുടെ സഹോദരങ്ങൾ. രണ്ടാഴ്ച മുമ്പായിരുന്നു അർച്ചനയുടെ പിറന്നാൾ. ക്രിസ്മസ്, പിറന്നാൾ ആഘോഷം ഗംഭരമാക്കിയശേഷമാണ് അർച്ചന പ്രസവത്തിനായി പോയത്.


Click it and Unblock the Notifications











