'സാഹസീകത, പ്രണയം... വിവാഹബന്ധം രണ്ടാം വർഷത്തിൽ, കാത്തിരിപ്പ് ആ മിറാക്കിൾ സംഭവിക്കാൻ'; അർച്ചനയുടെ വീഡിയോ!

വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമാണ് അർച്ചനയ്ക്ക് നിറയെ ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരിക്കാൻ എത്തിയപ്പോഴാണ് അർച്ചനയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞത്. അഭിനയമൊക്കെ വിട്ട് അർച്ചന യുഎസിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്.

2021ലായിരുന്നു അർച്ചനയുടെ വിവാഹം. ആദ്യ വിവാഹബന്ധം തകർന്നശേഷമാണ് അർച്ചന വീണ്ടും വിവാ​ഹിതയായത്. പ്രവീൺ നായരാണ് അർച്ചനയെ വിവാ​ഹം ചെയ്തത്. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ വൈറലായിരുന്നു. അമേരിക്കയിൽ വെച്ച് വളരെ ലളിതമായാണ് അർച്ചനയുടെ വിവാഹം നടന്നത്.

Archana Suseelan

വിവാഹത്തിന് മുമ്പ് അർച്ചന ഏറെനാൾ പ്രവീണുമായി പ്രണയത്തിലായിരുന്നു. പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അർച്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആദ്യ വിവാഹ ബന്ധത്തിലായിരുന്നപ്പോഴാണ് അർച്ചന ബി​ഗ് ബോസിൽ പങ്കെടുക്കാൻ എത്തിയത്. ഒന്നാം സീസണിൽ ഏറ്റവും ശക്തയായി നിലകൊണ്ട മത്സരാർത്ഥികളിൽ ഒരാളുമായിരുന്നു അർച്ചന സുശീലൻ.

പ്രവീണുമൊത്തുള്ള വിവാഹ ജീവിതം രണ്ട് വർഷം പിന്നിടുമ്പോൾ മനോ​ഹരമായ ഒരു കുറിപ്പ് ആനിവേഴ്സറി സ്പെഷ്യലായി പങ്കിട്ടിരിക്കുകയാണ് അർച്ചന. രണ്ട് വർഷത്തെ മനോഹര യാത്രയിലെ ചില നല്ല നിമിഷങ്ങൾ കോർത്തിണക്കി ഒരു വീഡിയോയും അർച്ചന പങ്കിട്ടിട്ടുണ്ട്.

രണ്ട് വര്‍ഷത്തെ പ്രണയം, സന്തോഷം പിന്നെ അവസാനമില്ലാത്ത സാഹസീകതകള്‍. ഞങ്ങളുടെ രണ്ട് വര്‍ഷത്തെ നിര്‍വചിക്കാനാക്കാത്ത യാത്രയ്ക്ക് ചിയേഴ്‌സ് എന്നാണ് അര്‍ച്ചന വിവാഹ വാർഷിക ദിനത്തിൽ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോസ്റ്റിന് താഴെ അര്‍ച്ചനയ്ക്കും പ്രവീണിനും ആശംസകള്‍ അറിയിച്ച് സെലിബ്രിറ്റികള്‍ അടക്കം പലരും എത്തിയിട്ടുണ്ട്.

ദീപനും സീമ വിനീതും ദിയ സനയും എല്ലാം വിവാഹ വാര്‍ഷിക ആശംസകള്‍ കമന്റിലൂടെ അറിയിച്ചു. ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ എന്നാണ് ചിലരുടെ കമന്റുകള്‍. കൂടാതെ ആനിവേഴ്സറി സ്പെഷ്യൽ ഒരു കപ്പിൾ ഫോട്ടോയും അർച്ചന പങ്കിട്ടിട്ടുണ്ട്. ഈ ആനിവേഴ്സറി അർച്ചനയ്ക്ക് കുറച്ചുകൂടി സ്പെഷ്യലാണ്.

Archana Suseelan

അതിന് കാരണം ഇരുവരും ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നതാണ്. അർച്ചന ഇപ്പോൾ ​ഗർഭിണിയാണ്. അധികം വൈകാതെ അർച്ചനയ്ക്കും പ്രവീണിനും ഇടയിലേക്ക് ഒരു കുഞ്ഞ് കൂടി വരും. അടുത്ത വർഷം മൂന്നുപേരും ഒരുമിച്ചാകും വിവാഹവാർഷികം അടക്കം എല്ലാം ആഘോഷിക്കുക.

അഭിനയവും മോഡലിങുമെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ സെറ്റിൽഡായതോടെ അർച്ചന കുടുംബ ജീവിതത്തിനാണ് ഇപ്പോൾ ഏറെയും പ്രാധാന്യം നൽകുന്നു. വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അർച്ചന ഒരു കുഞ്ഞിന് ജന്മം നൽകും. കഴിഞ്ഞ മാസമായിരുന്നു അര്‍ച്ചനയുടെ ബേബി ഷവര്‍. അതിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍മീഡിയയിൽ വൈറലായിരുന്നു.

തങ്ങളുടെ ലിറ്റിൽ മിറാക്കൾ എന്നാണ് നിറവയറിലുള്ള ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിക്കാറുള്ളത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലായിരുന്നു അവസാനമായി അര്‍ച്ചന അഭിനയിച്ചത്. ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും തന്നെ വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മുമ്പ് അർച്ചന പറഞ്ഞിരുന്നു. താൻ ഒരുപാട് ഫാമിലി ഓറിയന്റഡ് പേഴ്സൺ ആണെന്നും താരം പറഞ്ഞിരുന്നു. ‌

മനോജ് യാദവ് എന്നയാളെയാണ് അര്‍ച്ചനയുടെ ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല. അർച്ചനയുടെ സഹോദരൻ ആദ്യം വിവാഹം ചെയ്തത് നടി ആര്യയെയായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. പക്ഷെ ആര്യയുമായി അർച്ചന നല്ല സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

More from Filmibeat

Read more about: archana suseelan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X