പ്രേമം എന്ന് പറഞ്ഞാല്‍ തന്നെ അങ്ങനെയാണ്! കൂട്ടുകാരൊക്കെ എന്നെ സൈക്കോ എന്ന് വിളിച്ചിട്ടുണ്ടെന്ന് നടി ആര്‍ഷ
വളരെ പെട്ടെന്നാണ് മലയാള സിനിമയില്‍ താരങ്ങള്‍ ഉദിച്ചുയര്‍ന്ന് വരുന്നത്. ഒന്നോ രണ്ടോ സിനിമകള്‍ കൊണ്ട് തന്നെ അറിയപ്പെടുന്ന നിലയിലേക്കാണ് പലരും വളരുന്നത്. അത്തരത്തില്‍ ശ്രദ്ധേയായി മാറിയ നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. പതിനെട്ടാംപടി എന്ന സിനിമയിലൂടെ അഭിനയിച്ച് തുടങ്ങിയ ആര്‍ഷ മുകുന്ദനുണ്ണി എന്ന വിനീത് ശ്രീനിവാസന്റെ സിനിമയിലൂടെയാണ് തരംഗമാവുന്നത്.
പിന്നീട് മധുരമനോഹരമോഹം അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച് തുടങ്ങി. ഇപ്പോഴിതാ ത്‌ന്റെ സിനിമകളെ പറ്റിയും വളര്‍ന്ന് വന്ന ജീവിതത്തെ കുറിച്ചുമൊക്കൈ നടി പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ആര്‍ഷ.

താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നില്ലെന്നാണ് ആര്‍ഷ പറയുന്നത്. എനിക്ക് അറിയുന്ന വലിയ നിലയില്‍ എത്തിയ പലരും നല്ലതൊന്നും ചെയ്ത ആളുകളല്ല. എന്ന് കരുതി എല്ലാവരും മോശം ചെയ്യണമെന്നല്ല. മോശമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളുമല്ല ഞാന്‍. മോശമായിട്ടുള്ള കാര്യങ്ങള്‍ ചെയ്താല്‍ മോശം സംഭവിക്കുമെന്നും നല്ലത് ചെയ്താല്‍ നല്ലത് വരുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം നല്ലത് ചെയ്തിട്ടും ഒന്നുമാവാതെ എത്രയോ പേര്‍ പോകുന്നുവെന്ന് ആര്‍ഷ പറയുന്നു.
പതിനെട്ടാം പടി സിനിമയിലെ വേഷം ഒഡീഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് കിട്ടുമെന്ന് എനിക്ക് കോണ്‍ഫിന്‍സ് ഉണ്ടായിരുന്നു. ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ വളരെ ഇഷ്ടമാണ്. ഹൈസ്‌കൂള്‍ ആയപ്പോള്‍ മുതലാണ് ആ ആഗ്രഹം കൂടിയത്. ആദ്യം ഡാന്‍സര്‍ ആവണം എന്നുള്ളത് ആയിരുന്നു. സ്‌റ്റേജ് ഫിയര്‍ ഇല്ലായിരുന്നു. ഒപ്പം എനിക്ക് ആത്മവിശ്വാസവും ഉണ്ട്. എന്നെ അങ്ങനെയാണ് വളര്‍ത്തിയത്.
ആക്ടറെന്ന നിലയില്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നിയത് കൊണ്ടാണ് അതിന് വേണ്ടി ശ്രമിച്ചത്. പിന്നീടാണ് അഭിനയത്തിലേക്ക് ഇഷ്ടം വന്നത്. ഒരു ആക്ടര്‍ എന്ന നിലയില്‍ ലിമിറ്റേഷന്‍സ് കുറവാണ്. ഇതുവരെ നോ പറയേണ്ട ഒരു സിനിമ വന്നിട്ടില്ല. എനിക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്.
വീട്ടില്‍ സഹോദരനടക്കം സിനിമയോട് വലിയ താല്‍പര്യമുള്ളവരാണ്. തിയേറ്ററിലെ വലിയ സ്ര്കീനില്‍ കാണുക എന്നതായിരുന്നു ആഗ്രഹം. അക്കാഡമിക്‌സില്‍ അത്ര മോശം സ്റ്റുഡന്റ് അല്ലാത്തത് കൊണ്ട് എന്റെ ടീച്ചേഴ്സില്‍ ചിലര്‍ എന്നോട് അഭിനയത്തിലേക്ക് ഒന്നും പോകണ്ട എന്ന് പറഞ്ഞിട്ടുണ്ട്. പഠിക്കാന്‍ കഴിവുള്ള കുട്ടിയാണ്. നല്ലോണം പഠിക്കണമെന്നാണ് കൂടുതല്‍ പേരും പറഞ്ഞത്. എന്നാല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരുപാട് ടീച്ചര്‍മാരും ഉണ്ടായിരുന്നു.

എന്റെ മീനാക്ഷി എന്ന കഥാപാത്രത്തെ പോലെ ഞാന്‍ അത്ര നെഗറ്റീവല്ല. പ്രേമത്തില്‍ പൈങ്കിളി ആയിരിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരാളോട് ഇഷ്ടം വരുമ്പോള്‍ അവിടെ ക്രിഞ്ച് ഉണ്ടാവും. അല്ലെങ്കില്‍ അത് പ്രണയം ആവില്ലെന്നാണ് ആര്‍ഷ പറയുന്നത്.
ഏറ്റവും ബേസിക്കായി ഒരു റിലേഷന്‍ഷിപ്പില്‍ വേണ്ടത് കമ്മ്യൂണിക്കേഷന്‍ ആണ്. പരസ്പരം മനസിലാക്കുക, വിശ്വാസം വേണം എന്നതിനേക്കാള്‍ കൂടുതല്‍ പൊസസ്സീവ് ആകാതെ മനസിലാക്കി പരസ്പരം ബഹുമാനിക്കണമെന്നതാണ്. അയാള്‍ എന്റേത് മാത്രമാണ്, എനിക്ക് മാത്രം മതി എന്നൊന്നും ചിന്തിക്കാതെയിരിക്കുക. അതിനൊക്കെ പറ്റുമെങ്കില്‍ മാത്രം റിലേഷന്‍ഷിപ്പിലാവുക എന്നതാണ് തന്റെ അഭിപ്രായമെന്ന് നടി പറയുന്നു.
എന്റെ സുഹൃത്തുക്കള്‍ ഞാനൊരു സൈക്കോ ആണെന്ന് പറയാറുണ്ട്. സൈക്കോ പാത്ത് എന്ന് അവരെന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ ഞാനങ്ങനെയല്ല. അത് കഥാപാത്രത്തിന്റെ വിജയമാണ്. പിന്നെ കൂട്ടുകാരൊക്കെ പറഞ്ഞതിനെ പറ്റി ആലോചിച്ചപ്പോള്‍ ചെറിയൊരു സൈക്കോത്തരം ഉണ്ടെന്നും എനിക്ക് തോന്നി. അത് നല്ലതല്ലേ എന്നാണ് നടി ചോദിക്കുന്നത്.


Click it and Unblock the Notifications











