തന്നെ തെറി വിളിച്ചവന് എട്ടിന്റെ പണി കൊടുത്ത് നടി അര്‍ഥന! നടിയുടെ പോസ്റ്റ് വൈറലാവുന്നു!
നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്. അടുത്തിടെ മിയാ ജോര്‍ജിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിനെ പറ്റി നടി തുറന്ന് പറഞ്ഞിരുന്നു. നടിമാരായ ദൃശ്യ രഘുനാഥ്, മാധൂരി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ക്കെല്ലാം സോഷ്യല്‍ മീഡിയ വഴി മോശം അനുഭവങ്ങള്‍ ഉണ്ടായാവരാണ്. തങ്ങള്‍ക്ക് നേരെ ദുരുദ്ദേശത്തോടെ വരുന്നവരോട് മരണമാസ് മറുപടി പറഞ്ഞാണ് എല്ലാവരും വാര്‍ത്തകളില്‍ നിറഞ്ഞത്.

അക്കൂട്ടത്തിലേക്ക് നടി അര്‍ഥന ബിനുവും എത്തിയിരിക്കുകയാണ്. അര്‍ദ്ധരാത്രി അശ്ലീലമായി മെസേജ് അയച്ച ആള്‍ക്ക് എട്ടിന്റെ പണി കൊടുത്താണ് നടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഞാന്‍ പോണോ, വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളം. പിന്നെ ഞാന്‍ എന്താണെന്ന് എനിക്ക് അറിയാം. ആരുടെയെങ്കിലും ശ്രദ്ധ ആവശ്യമാണെങ്കില്‍ ഇതാ സ്‌റ്റോറി ഇട്ടുട്ടുണ്ട്... എന്നും പറഞ്ഞ് മോശം സന്ദേശം അയച്ച ആളുടെ പേരടക്കമുള്ള സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു അര്‍ഥന പങ്കുവെച്ചത്.
മോശമായി പെരുമാറിയ ആളെ വെറുതേ വിടാതിരുന്ന നടിയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഗോകുല്‍ സുരേഷ് നായകനായിട്ടെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിലെ നടിയായിട്ടാണ് അര്‍ഥന ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തിയതെങ്കിലും ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതെല്ലാം ആരാധകര്‍ വൈറലാക്കാറുമുണ്ട്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications