For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചലിൽ തിളങ്ങി ആര്യ, അമ്മായിയച്ഛന്‌ മിനി ബാറിനുള്ള സെറ്റും സമ്മാനം നൽകി താരം!

  |

  മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ്‍ 2വില്‍ ആര്യ മത്സരാർഥിയായി പങ്കെടുത്തിരുന്നു. അടുത്തിടെയാണ് താരം പുതിയ യുട്യൂബ് ചാനൽ ആരംഭിച്ചത്.

  ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും യാത്രകളെ കുറിച്ചുമെല്ലാം ആര്യ തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

  Also Read: 'നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ, പെണ്ണുകാണലിന് കൊടുത്തത് ഞാനുണ്ടാക്കിയ പലഹാരങ്ങൾ'; ലക്ഷ്മി നായർ

  ആര്യ പങ്കുവെച്ചതിൽ താരത്തിന്റെ സഹോദരിയുടെ വിവാഹവും ബന്ധപ്പെട്ട ഒരുക്കങ്ങളുടേയും വീഡിയോ ശ്രദ്ധ നേടിയിരുന്നു. ആര്യ ഇപ്പോൾ തന്റെ ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചിലിന് പോയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. താരത്തിന്റെ ബോയ്ഫ്രണ്ട് മറ്റാരുമല്ല.

  കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിൽ നായികയായി എത്തി ശ്രദ്ധ നേടിയ നടി ഷിബ്‌ല ഫറയുടെ മകൻ വീർ അഭിമന്യുവാണ്. വളരെ നാളുകളായി തന്റെ ബോയ്ഫ്രണ്ട് വീർ അഭിമന്യുവാണെന്നും ആര്യ വീഡിയോയിലൂടെ പറയുന്നുണ്ട്.

  Also Read: 'പൈസയുണ്ടാക്കാൻ എന്ത് തൊട്ടിത്തരവും കാണിക്കുമോ?', 'തെറി, പരിഭവം, സങ്കടം പറഞ്ഞവരോടും ഭാര്യയോടും മാപ്പ്'; മനോജ്

  ഷിബ്‌ലയും ഭർത്താവ് വിജിത്തും ആ​ര്യയുടെ അടുത്ത സുഹൃത്തുക്കളാണ്. തങ്ങൾ ഫാമിലി പോലെയാണെന്നും ആര്യ വീഡിയോയിൽ പറയുന്നുണ്ട്. അടുത്തിടെയാണ് ഷിബ്‌ലയും ഭർത്താവ് വിജിത്തും പുതിയ ഫ്ലാറ്റ് വാങ്ങി താമസം ആരംഭിച്ചത്.

  അതിന്റെ പാല് കാച്ചൽ ചടങ്ങിൽ ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികൾ മാത്രമാണ് പങ്കെടുത്തത്. അതിൽ ഒരാളായിരുന്നു ആര്യ. വീർ അഭിമന്യു തന്റെ ബോയ്ഫ്രണ്ടായതിനാൽ ഷിബ്‌ല തന്റെ അമ്മായിയമ്മയും വിജിത്ത് തന്റെ അമ്മായിച്ഛനുമാണെന്നെല്ലാം തമാശയായി ആര്യ പറയുന്നുണ്ട്. നടനും ബി​ഗ് ബോസ് താരവുമായ അനൂപും പാല് കാച്ചൽ ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.

  Also Read: 'അഭിമാന നിമിഷം'; പുരസ്കാരത്തിളക്കത്തിൽ താരദമ്പതികൾ, 'റിയൽ ലൈഫ് ബൊമ്മി ജ്യോതിക'യെന്ന് ആരാധകർ!

  കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഫറ ഷിബ്‌ല ബോഡി പോസിറ്റിവിറ്റി എന്ന സന്ദേശവുമായി ചെയ്ത ഫോട്ടോ ഷൂട്ടും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൊച്ചി കാക്കനാടാണ് ഇരുവരുടേയും പുതിയ ഫ്ലാറ്റ് സഫലമായത്. ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് 1300 സ്ക്വയർഫീറ്റ് ഫ്ലാറ്റിലുള്ളത്.

  ഇന്റീരിയർ തന്നെ അതിശയിപ്പിച്ചുവെന്ന് ആര്യ വീഡിയോയിൽ പറയുന്നുണ്ട്. തന്റെ ഫ്ലാറ്റിന്റെ ഹോം ടൂറിന് മുമ്പ് ഷിബ്‌ലയുടെ ഫ്ലാറ്റിന്റെ ഹോം ടൂർ താൻ പ്രേക്ഷകരെ കാണിച്ചിരിക്കുമെന്നും ആര്യ വീഡിയോയിൽ പറയുന്നുണ്ട്.

  ആര്യയുടെ മകൾ റോയയും ഒപ്പമുണ്ടായിരുന്നു. 'ഞങ്ങൾ പത്ത് വർഷത്തോളം വാടക വീടുകളിലായിരുന്നു താമസം. ദീർഘ കാലയളവിൽ അതൊരു വലിയ നഷ്ടമാണെന്ന് ഞങ്ങൾക്ക് മനസിലായി. അങ്ങനെയാണ് സ്വന്തമായി ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചത്.'

  'അങ്ങനെ ഈ മെയ്‌ മാസം ഞങ്ങൾ അൺഫർണിഷ്ഡ് ആയിരുന്ന പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി. ഇവിടെ ഒതുങ്ങി കൂടിക്കൊണ്ടാണ് ഫർണിഷിങ് ചെയ്തത്. അതുകൊണ്ട് ശൂന്യമായിരുന്നിടം ഇപ്പോഴുള്ള വീടായി മാറിയ ആ മാജിക് ശരിക്കും ആസ്വദിക്കാനായി' എന്നാണ് മനോരമ ഓൺലൈനിനോട് സംസാരിച്ച് ഷിബ്‌ല പറ‍ഞ്ഞത്.

  ഷിബ്‌ലയുടെ ഭർത്താവ് വിജിത്ത് മിനി ബാറിനുള്ള ഇടം ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ട്. അവിടേക്ക് ഉപയോ​ഗപ്രദമാകുന്ന ഐസ് ബക്കറ്റ്, ഷേക്കർ, ആഷ്ട്രെ എന്നിവയടങ്ങിയ വലിയൊരു ​ഗിഫ്റ്റാണ് ആര്യ പാല് കാച്ചലിന് എത്തിയപ്പോൾ നൽകിയത്. ​

  'ദുസ്വഭാവം എൻ​ഗറേജ് ചെയ്യാനുള്ള ​ഗിഫ്റ്റാണ്' കിട്ടിയത് എന്നാണ് ആര്യയുടെ സമ്മാനം കണ്ട് ഷിബ്‌ല പറഞ്ഞ കമന്റ്. ഇതൊന്നും ഉപയോ​ഗിക്കാൻ വേണ്ടി തന്നതല്ലെന്നും എല്ലാം ഡെക്കറേറ്റീവ് പീസസ് മാത്രമാണെന്നും ആര്യ പറഞ്ഞു.

  Read more about: arya
  English summary
  Actress Arya Babu Introduced Her Forever Boy Friend, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X