'ഞങ്ങൾ ഒരുമിച്ച് പിന്നീട് വർക്ക് ചെയ്തിട്ടില്ല, എന്ത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും ഭാവനയെ വിളിക്കാം'; ആര്യ
ആ സിനിമയിൽ ഭാവനയുടെ സുഹൃത്തായിരുന്നു ഞാൻ. അതുകൊണ്ട് ഏറെയും സീൻ ഭാവനയ്ക്കൊപ്പമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ ആയിരുന്നു ഫുൾ ടൈം സ്പെൻഡ് ചെയ്തത്
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ഭാവന. സ്വന്തം മകളെപ്പോലെയും സഹോദരിയെപ്പോലെയുമാണ് മലയാളി പ്രേക്ഷകര്‍ ഭാവനയെ കാണുന്നത്. കഴിഞ്ഞ കുറച്ച് കാലമായി താരം മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കന്നടയിലാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
പൃഥ്വിരാജ് സുകുമാരനൊപ്പം ചെയ്ത ആദം ജോൺ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഭാവനയുടെ മലയാള സിനിമ. ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് എല്ലാവരും ആഗ്രഹിച്ചിരുന്നു.

അതിനാൽ തന്നെ ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിൽ നായികയായി ഭാവന മലയാളത്തിലേക്ക് മടങ്ങി എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരേയും സന്തോഷിപ്പിച്ചു. പലരും കഥകളുമായി സമീപിച്ചപ്പോഴും മലയാളത്തിലേക്ക് തിരികെ വരേണ്ടെന്ന നിലപാടിലായിരുന്നു താനെന്ന് ഭാവന തന്നെ പറഞ്ഞിരുന്നു.
ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിൽ ഷറഫുദ്ദീനാണ് ഭാവനയുടെ നായകനായി എത്തിയത്. ആദില്‍ മൈമുനാഥ് അഷറഫ് സംവിധാനം ചെയ്ത സിനിമയാണ് ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു. ചിത്രം ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുകയാണ്.
ഭാവനയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ആര്യ ബഡായി. കേരളത്തിൽ സ്വകാര്യ പരിപാടികളിലും പൊതു പരിപാടികളിലും പങ്കെടുക്കാൻ എത്തുമ്പോൾ ആര്യയുടെ ബൊട്ടീക്കായ കാഞ്ചീവരത്തിൽ നിന്നുമാണ് ഭാവന സാരികൾ പർച്ചേസ് ചെയ്യാറുള്ളത്.
ഇപ്പോഴിത ഭാവനയുമായുള്ള സൗഹൃദത്തെ കുറിച്ച് ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ഏത് സമയത്ത് എന്ത് ആവശ്യത്തിന് വിളിച്ചാലും ഭാവന സഹായിക്കുമെന്നാണ് ആര്യ പറയുന്നത്. 'ഭാവനയുമായുള്ള സൗഹൃദം തുടങ്ങിയത് ഹണി ബീ 2വിന്റെ ലൊക്കേഷനിൽ വെച്ചാണ്. ആ സിനിമയിൽ ഭാവനയുടെ സുഹൃത്തായിരുന്നു ഞാൻ. അതുകൊണ്ട് ഏറെയും സീൻ ഭാവനയ്ക്കൊപ്പമായിരുന്നു.'
'ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ ആയിരുന്നു ഫുൾ ടൈം സ്പെൻഡ് ചെയ്തത്. ലെന ചേച്ചിയും കൃഷ്ണ പ്രഭയും ഒപ്പമുണ്ടായിരുന്നു. അന്ന് പത്ത് ദിവസത്തോളം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. അവിടെ നിന്നും തുടങ്ങിയ സൗഹൃദമാണ്. അത് പിന്നീട് സ്ട്രോങ്ങായി. ഞങ്ങൾ ഒരുമിച്ച് പിന്നീട് വർക്ക് ചെയ്തിട്ടില്ല. ഭാവന സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നയാളാണ്.'

'എന്ത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും ഭാവനയെ വിളിക്കാം അവൾ നമ്മളെ സഹായിക്കും. സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോൾ ഉണ്ടായ അനുഭവം ഇനി ഉണ്ടായാൽ ഞാൻ പ്രതികരിക്കും. അന്ന് എനിക്ക് പ്രതികരിക്കാൻ പറ്റിയില്ല.'
'അത്തരം അനുഭവം വരുമ്പോൾ സാഹചര്യം നോക്കാതെ നമ്മൾ പ്രതികരിക്കണം' ആര്യ പറഞ്ഞു. ഭാവനയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഹണി ബീ. ഈ സിനിമയുടെ രണ്ട് ഭാഗങ്ങൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. കമല്‍ സംവിധാനം ചെയ്ത ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായികയായും സഹ നായികയായും ഭാവന നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചു. കന്നട സിനിമാ നിര്‍മാതാവായിരുന്ന നവീനെയാണ് ഭാവന വിവാഹം കഴിച്ചത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. സിനിമാ കരിയറിന് ഭര്‍ത്താവില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് ഭാവന അഭിമുഖങ്ങളില്‍ പറയാറുണ്ട്.
ആര്യ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ആര്യയുടെ ഏറ്റവും പുതിയ സിനിമ 90 മിനുട്ട്സാണ്. വളരെ നാളുകൾക്ക് ശേഷം ആര്യ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന സിനിമയിൽ കൂടിയാണ് 90 മിനുട്ട്സ്.


Click it and Unblock the Notifications